Breaking NewsFeatured

വിമാനത്തിൽ യാ​ത്ര​ക്കാരികൾ ത​മ്മി​ൽ വ​ഴ​ക്ക്; കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​നം വൈ​കി.

കു​വൈ​ത്ത്: യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വ​ഴ​ക്ക് വി​മാ​നം വൈ​കു​ന്ന​തി​ലേ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും കാ​ര​ണ​മാ​യി. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന​തി​ന് ശേ​ഷം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വ​ഴ​ക്ക് നി​യ​മ​ന​ട​പ​ടി​ക്കും കാ​ര​ണ​മാ​യി. വി​മാ​ന​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ര​ണ്ട് സ്ത്രീ​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചാ​ണ് പൈ​ല​റ്റ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​തെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് യാ​ത്ര​യി​ൽ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

Shares:

Related Posts

Breaking News

കേരളത്തിൽ ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദേശം, ഉയർന്ന തിരമാലയ്ക്കൊപ്പം കടലാക്രമണ ഭീഷണിയും; ഇന്ന് മുതൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിരിക്കുന്നത്.
Gulf

അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് : യുഎഇ ഡൈനാമോസ് ഇരിക്കൂർ ജേതാക്കൾ

ദുബായ് : ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ യുഎഇ ഡൈനാമോസ് ഇരിക്കൂർ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ അരോമ റിസോർട്ട് മട്ടന്നൂരിനെ പരാജയപ്പെടുത്തിയാണ്
Breaking News

ഷാർജയുടെ വികസനത്തിനായി 37.9കോടി ദിർഹമിന്‍റെ ഭവന പദ്ധതി: ​മു​ഹ​ത​ബ് പ്ര​ദേ​ശ​ത്ത്​ 366 വീ​ടു​ക​ൾ നി​ർ​മി​ക്കും

ഷാ​ർ​ജ - 'അ​ൽ ഗി​താ​ന റ​സി​ഡ​ൻ​ഷ്യ​ൽ കോ​മ്പൗ​ണ്ട്-1' എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​ വഴി എ​മി​റേ​റ്റി​ൽ 37.9കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​ക്ക്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അ​നു​മ​തി ന​ൽ​കി. 'അ​ൽ ഗി​താ​ന
Gulf

റാ​ക് ഹോ​സ്പി​റ്റ​ല്‍ ഡ​യ​ബ​റ്റി​ക് ച​ല​ഞ്ച്: മ​ല​യാ​ളി​കൾ ഉൾപ്പെടെയുള്ളവർ വിജയികൾ

റാ​സ​ല്‍ഖൈ​മ - പ്രവാസലോകത്ത്‌ ദിനേന വർദ്ധിച്ചു വരുന്ന പ്ര​മേ​ഹ​ രോ​ഗത്തിനെതിരെ ശ്കതമായ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് ഹോ​സ്പി​റ്റ​ല്‍ സം​ഘ​ടി​പ്പി​ച്ച ഡ​യ​ബ​റ്റി​ക് ച​ല​ഞ്ചി​ന്‍റെ വിജയികൾക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വ്യത്യസ്ത കാ​റ്റ​ഗ​റി​ക​ളി​ൽ മ​ല​യാ​ളി​കൾ ഉൾപ്പെടെയുള്ളവർ ജേ​താ​ക്ക​ളാ​യി. ഏകദേശം 3000ൽ
Leave a Reply

Your email address will not be published. Required fields are marked *