Breaking NewsFeatured

“എ ഹോം ലാൻഡ്​ ഫോർ ഓൾ” ദുബായ് ക്യാമ്പുമായി ജി.ഡി.ആർ.എഫ്​.എ: എല്ലാവിധ താമസ, വിസ പിഴകൾക്കും പരിഹാരം

ദുബായ് – വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കാമ്പുമായി ദുബൈ ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ). ‘എ ഹോം ലാൻഡ്​ ഫോർ ഓൾ’ എന്ന്​ പേരിട്ടിരിക്കുന്ന കാമ്പയിനിൽ റെസിഡന്‍റ്​, ടൂറിസ്റ്റ്​, സന്ദർശക വിസക്കാർക്കെല്ലാം പ്രശ്ന പരിഹാരം തേടാം. വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന്​ വൻ തുക പിഴയുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപകരിക്കപ്പെടുന്നതാണ്​ ക്യാമ്പ്​.

ഫെബ്രുവരി 25 മുതൽ 27 വരെ ദേര സിറ്റി സെന്‍ററിലെ സ്റ്റാളിലാണ്​ (സെന്‍റർ പൊയന്‍റ്​ ഷോപ്പിന്​​ സമീപം) പരിപാടി നടത്തുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെ സഹായം തേടാം. ജി.ഡി.ആർ.എഫ്​.എയുടെ സാമൂഹിക മാധ്യമ പേജുകളിലാണ്​ ഇക്കാര്യം അറിയിച്ചത്​.

വിസ കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള പിഴ, രേഖകളുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള പ്രശ്നങ്ങൾ തുടങ്ങിയവ പരിഗണിക്കും. 10 വർഷം വരെ ഓവർസ്​റ്റേ പിഴയുള്ളവർക്കും പരിഹാരമുണ്ടെന്ന്​ ജി.ഡി.ആർ.എഫ്​.എ ക്ലൈന്റ്​ ഹാപ്പിനസ്​ ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്ടർ ​സാലിം ബിൻ അലി വ്യക്​തമാക്കി.

Shares:

Related Posts

Featured

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തംതടവ്

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതോണ് വിധി.
Breaking News

“കുഞ്ഞേ മാപ്പ്” കൊച്ചിയിൽ മാതാവ് കൊലപ്പെടുത്തി റോഡിലേക്കെറിഞ്ഞ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൊച്ചി: കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പോലീസുകാർ ഏറ്റുവാങ്ങി പുല്ലേപ്പടി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. കൊച്ചി മേയർ എം. അനിൽ കുമാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊലീസുകാർ, കോർപ്പറേഷൻ കൗൺസിലർ, നാട്ടുകാർ
Ayatollah ali khamenei
Breaking News

ഇറാന്‍ പരമോന്നത അധികാരി ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്റാൻ: യുഎസ് പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. ഖമേനി മരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തത്.ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും സർക്കാർ നടത്തുന്ന ഐആർഎൻഎ വാർത്താ ഏജൻസിയും
Breaking News

സൗന്ദര്യ സലൂണ്‍ ശൃംഖലയായ ‘നാച്ചുറല്‍സ്’ സേവനം ഇനി മുതൽ ദുബായ് ബുർജ് മാനിലും

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൗന്ദര്യ സലൂണ്‍ ശൃംഖലയായ നാച്ചുറല്‍സ് ജി.സി.സി വിപുലീകരണത്തിനൊരുങ്ങുന്നു. ദുബായില്‍ തങ്ങളുടെ പുതിയ സംരംഭം ഖിസൈസിലും, ജുമൈറയിലും പ്രവർത്തനം ആരംഭിച്ച ശേഷമാണ് അബുദബി, കരാമ, ഊദ് മേത്ത, ബുർജുമാന്‍ ഉള്‍പ്പടെ 10 ഇടങ്ങളിൽ കൂടി
Leave a Reply

Your email address will not be published. Required fields are marked *