FeaturedGulf

യു.എ.ഇയിൽ ഇനിമുതൽ ജ​ന​ന, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം

ദുബായ് – യു.എ.ഇയിലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ജ​ന​ന, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം ല​ഭി​ക്കു​ന്ന സം​വി​ധാ​ന​മൊ​രു​ക്കി യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. പുതിയ സംവിധാനം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി കാ​ര്യ​ക്ഷ​മ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ജ​ന​ന-​മ​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. ന​ഷ്‌​ട​പ്പെ​ട്ട ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വീ​ണ്ടും ല​ഭി​ക്കാ​നും പു​തി​യ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി വ്യ​ക്തി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം.

ഇതിന്നായി ന​വ​ജാ​ത ഇ​മാ​റാ​ത്തി കു​ട്ടി​ക​ൾ​ക്കാ​യി മ​ന്ത്രാ​ല​യം ‘മ​ബ്​​റൂ​ക്ക് മായാ​ക്ക്’ എ​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നു പു​റ​മെ ഐ​ഡി കാ​ർ​ഡും പാ​സ്‌​പോ​ർ​ട്ടും ല​ഭി​ക്കും. ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്, ആ​ൻ​ഡ്​ പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി​ക്ക് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യാ​ണ്​ പാ​സ്​​പോ​ർ​ട്ടും മ​റ്റും ല​ഭ്യ​മാ​ക്കു​ക.

ജ​ന​ന, മ​ര​ണ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ഇ-​സേ​വ​നം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ണെ​ന്നും അ​വ അ​വ​ലോ​ക​നം ചെ​യ്യാ​നും ന​വീ​ക​രി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​സി​സ്റ്റ​ന്‍റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹു​സൈ​ൻ അ​ബ്ദു​റ​ഹ്​​മാ​ൻ അ​ൽ റ​ന്ദ്​ പ​റ​ഞ്ഞു. ര​ജി​സ്​​ട്രേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഓ​ട്ടോ​മാ​റ്റി​ക്​ ആ​ക്കു​ന്തി​ന്​ പു​തി​യ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​ന​ദ അ​ൽ മ​സ്​​റൂ​ഖി കൂട്ടിച്ചേർത്തു.

Shares:

Related Posts

Breaking News

യു.എ. ഇ യിലെ നവംബറിലെ പുതുക്കിയ ഇന്ധന വില; സൂപ്പർ 98 പെട്രോൾ ലിറ്ററിന് ദിർഹം 74 ദിർഹമായിരിക്കും അടുത്ത മാസത്തെ നിരക്ക്.

ദുബായ്: യു.എ.ഇ യിൽ നവംബർ മാസത്തിൽ ഇന്ധന വില വർധിക്കും. പുതിയ നിരക്കുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് ദിർഹം2.74 ദിർഹമായിരിക്കും അടുത്ത മാസത്തെ നിരക്ക്. ഒക്ടോബർ മാസത്തിൽ ഇത് 2.66 ദിർഹമായിരുന്നു നിലവിൽ
Gulf

മാധ്യമ പ്രവർത്തകൻ റോയ് റാഫേലിന് ദുബായ് ഇന്ത്യൻ മാധ്യമ കൂട്ടായ്‌മ ഹൃദ്യമായ യാത്രയപ്പ് നൽകി.

ദുബായ് - ഒന്നര പതിറ്റാണ്ടായി യു എ ഇ യിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ഗോൾഡ് എഫ് എം ന്യൂസ് എഡിറ്റർ റോയ് റാഫേലിന് ഇന്ത്യൻ മാധ്യമ കൂട്ടായ്‌മ ഹൃദ്യമായ യാത്രയപ്പ് നൽകി .മാധ്യമ രംഗത്ത് അമൂല്യമായ സംഭാവന നൽകിയ റോയ്
Breaking News

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്ക്​ ഗതാഗത സമയത്തിൽ മാറ്റം വരുത്തി ആ​ർ.​ടി.​എ

ദുബായ്: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്കു​ക​ളു​ടെ ഗതാഗത സ​മ​യം പു​തു​ക്കി നി​ശ്ച​യി​ച്ച്​ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). അറിയിച്ചു. റാ​സ​ൽ​ഖോ​റി​ൽ നി​ന്ന്​ ഷാ​ർ​ജ വ​രെ നീ​ളു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും പോ​കു​ന്ന ട്ര​ക്കു​ക​ളു​ടെ സ​മ​യ​ത്തി​ലാ​ണ്​ മാ​റ്റം. രാ​വി​ലെ 6.30
Business

മാ​സ്റ്റ​ര്‍ വി​ഷ​ന്‍ എ​ക്‌​സ​ല​ന്‍സ് 2024 പു​ര​സ്‌​കാ​രം ദുബായിൽ പ്രഖ്യാപിച്ചു

ദുബായ്: മാസ്റ്റർ വിഷൻ ഇന്‍റർനാഷണൽ എക്സലൻസ് 2024 പുരസ്കാര സമർപ്പണം ഡിസംബർ 20 മുതൽ 22 വരെ നടക്കും. ഇതിന്റെ മുന്നോടിയായി ആദ്യ രണ്ട് ദിവസങ്ങളിൽ ദുബായ് ദേര ക്രൗൺ പ്ലാസ ഹോട്ടലിലാണ് ബിസിനസ് കോൺക്ലേവ് സണ്ഫടിപ്പിച്ചിട്ടുണ്ട്. പുരസ്‌കാര സമർപ്പണം 22
Leave a Reply

Your email address will not be published. Required fields are marked *