EntertainmentGulf

ആറ് ഭാഷകളിൽ കണ്ണപ്പ ജൂണ്‍ 27-ന് തീയേറ്ററുകളില്‍; മോഹൻലാലിൻറെ സാനിധ്യം സിനിമയെ ധന്യമാക്കി – വിഷ്ണു മഞ്ചു

ദുബായ്: ഇന്ത്യൻ പുരാണകഥാപാത്രമായ കണ്ണപ്പായെ അസ്പദമാക്കിയുള്ള സിനിമ ‘കണ്ണപ്പ’ ആഗോള റിലീസിന് മുന്നോടിയായി ദുബായിൽ ടീസർ ലോഞ്ച് ചെയ്തു. മിഡിൽ ഈസ്റ്റിലെ മുൻനിര സിനിമാ പ്രമോഷൻ ഏജൻസിയായ 974 ഇന്റർനാഷണൽ ഇവന്റ്‌സ് ആണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവും, അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്റെ യാത്രയുമാണ് കണ്ണപ്പയിലൂടെ കഥ പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നല്‍ നല്‍കി വിഷ്ണു മഞ്ചുവാണ് ചിത്രം നിര്‍മിക്കുകയും ഒപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തില്‍ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, മോഹൻ ബാബു, കാജൽ അഗർവാൾ, സരത് കുമാർ, മധുബാല തുടങ്ങിയ പ്രമുഖ താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു.

‘ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയാണ്. ഇവിടെ നിന്നുള്ള സ്നേഹവും പിന്തുണയും ത ങ്ങൾക്കു വലിയ പ്രചോദനമാണെന്നും’ ചടങ്ങിൽ സംസാരിച്ച വിഷ്ണു മഞ്ചു പറഞ്ഞു. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പാ ഭക്ത കണ്ണപ്പന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ബിഗ് ബജറ്റ് പുരാണ ആക്ഷൻ ചിത്രമാണ്, ദുബായിലെ വോക്‌സ് സിനിമയിൽ സംഘടിച്ച പരിപാടിയിൽ സിനിമയുടെ പ്രത്യേക പ്രമോഷണൽ വീഡിയോകളും പുതിയ വിവരങ്ങളും ആദ്യമായി പുറത്ത് വിട്ടു.

Shares:

Related Posts

Breaking News

41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തിരിതെളിഞ്ഞു

ഷാ​ർ​ജ - 41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തിരിതെളിഞ്ഞു. 'വാ​ക്ക്​ പ്ര​ച​രി​പ്പി​ക്കു​ക' എ​ന്ന പ്ര​മേ​യ​മാ​ണ്​ ഇ​ത്ത​വ​ണ പു​സ്ത​കോ​ത്സ​വം പ്രമേയമാക്കിയിട്ടുള്ളത്. 12 ദി​വ​സം നീ​ളു​ന്ന പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ 95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 2213 പ്ര​സാ​ധ​ക​രെ​ത്തും. ന​വം​ബ​ർ 13 വ​രെ ന​ട​ക്കു​ന്ന
Breaking News

ദുബൈയിൽ 60 പ്രത്യേക നമ്പർ പ്ലേറ്റുകൾ ലേലത്തിന്; ഒക്ടോബർ 24ന്

അബൂദബി: യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാനും സൗദി അറേബ്യൻ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി.
Business

താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് രണ്ട് പുതിയ സ്റ്റോറുകൾ മെയ് 3ന് ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നു

ദുബായ്: പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ മെയ്‌ 3ന് പ്രവർത്തനം ആരംഭിക്കുന്നു. ദുബായ് മെട്രോ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ജ്വല്ലറി ബ്രാൻഡ് ആണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ്. അതിവേഗം
Breaking News

നി​യ​മ​ലം​ഘ​നം നടത്തിയ 29 ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ ദുബായ് സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം

ദുബായ് - സാ​മ്പ​ത്തി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച 29 ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം. ക​ള്ള​പ്പ​ണ വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്​ ത​ട​യ​ൽ നി​യ​മ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ണ്​ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2.2 കോ​ടി ദി​ർ​ഹം പി​ഴ​യാ​ണ് മ​ന്ത്രാ​ല​യം ക​മ്പ​നി​ക​ൾ​ക്ക്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ സാ​മൂ​ഹി​ക
Leave a Reply

Your email address will not be published. Required fields are marked *