Breaking News

Breaking News

ദുബൈ ടൂറിസം മേഖലയിൽ രണ്ട് വൻ പദ്ധതികൾ; വിസ നടപടികൾ ഇനി കൂടുതൽ എളുപ്പം

ദുബൈയുടെ ടൂറിസം മേഖലക്ക് കൂടുതൽ കരുത്തേകാൻ രണ്ട് സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനും സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനുമായാണ് 2026 നവംബർ മുതൽ
Breaking News

ദുബൈയിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; വേൾഡ് ട്രേഡ് സെന്ററിൽ പുതിയ മേൽപ്പാലം തുറക്കുന്നു

ദുബൈ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായുള്ള അവസാന മേൽപ്പാലം ഒക്ടോബർ 30ന് ഗതാഗതത്തിനായി തുറക്കും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
Breaking News

സൗദിക്ക് നേരെ മിസൈൽ ആക്രമണശ്രമം; ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി

ദുബായ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിനും റിയാദിനും നേരെയുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. മേഖലയിൽ സംഘർഷം തുടരുന്നതിനിടെ സൗദിയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കുന്നതും തുടരുകയാണ്. ഇന്ത്യയിൽനിന്ന് റിയാദിലേക്കുള്ള എല്ലാ സർവീസുകളും ഈ മാസം 31 വരെ
Breaking News

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് നയതന്ത്ര പരിഹാരം വേണം; ഇസ്താംബൂളിൽ നാലുരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

ഇസ്താംബൂൾ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും പരിഹാരം കാണാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കണമെന്ന് സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. ഇസ്താംബൂളിൽ ചേർന്ന നാലുരാജ്യങ്ങളുടെ ക്വാർട്ടറ്റ് യോഗത്തിലാണ് പ്രാദേശിക വിഷയങ്ങളിൽ സംയുക്ത നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെയും അതിനപ്പുറത്തെയും
Breaking News

സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി

സൗദി–ഫ്രാൻസ് ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ഏകോപനവും ചർച്ചയായി. ഒക്ടോബർ 21ന് റിയാദിലെ അൽ യമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
Breaking News

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ആദരവൊരുക്കി ഖത്തർ അമീർ; ലുസൈൽ പാലസിൽ ഔദ്യോഗിക വിരുന്ന്

ദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ആദരസൂചകമായി ഔദ്യോഗിക വിരുന്നൊരുക്കി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി. ദോഹയിലെ ലുസൈൽ പാലസിൽ നടന്ന വിരുന്നിൽ പ്രസിഡന്റ് മാക്രോണിനൊപ്പം അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും പങ്കെടുത്തു. ഖത്തറും ഫ്രാൻസും തമ്മിലുള്ള സൗഹൃദബന്ധത്തിന്
Breaking News

കേരളത്തിൽ അഞ്ചുദിവസം മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇന്ന് (ഒക്ടോബർ 21) തിരുവനന്തപുരം,
Breaking News

എക്‌സാലോജിക്ക് കേസ്: സർക്കാർ സ്വീകരിച്ച നിലപാട് ശരിയെന്ന് സുപ്രീം കോടതി വിധി തെളിയിച്ചെന്ന് രമേശ് ചെന്നിത്തല

എക്‌സാലോജിക്ക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണത്തിൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും സ്വീകരിച്ച നിലപാട് ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞതായി രമേശ് ചെന്നിത്തല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ചപ്പോൾ ധൃതിപിടിക്കാതെ പരിശോധിച്ച് നിയമാനുസൃത നടപടികൾ സ്വീകരിക്കാനാണ്
Breaking News

പിണറായിക്കും റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. ദസറ അവധിക്കാലത്ത് അടിയന്തരമായി കേസ് പരിഗണിച്ച പ്രത്യേക ബെഞ്ചാണ് നടപടി സ്വീകരിച്ചത്. കേസിൽ പ്രാഥമിക അന്വേഷണം നടത്താതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ
Breaking News

ഹൂതി അവകാശവാദത്തിന് അപ്പാച്ചെ ചിത്രവുമായി സൗദി സഖ്യസേനയുടെ മറുപടി

റിയാദ്: സൗദി അറേബ്യയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടെന്ന ഹൂതി സംഘടനയുടെ അവകാശവാദം തള്ളി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി. അവകാശവാദത്തിന് മറുപടിയായി അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച അദ്ദേഹം, ഹെലികോപ്റ്ററുകൾ ഉടൻ പ്രവർത്തനരംഗത്തിറങ്ങുമെന്ന സൂചനയും നൽകി.