BusinessFeatured

അൽ ബറാരി സിഇഒ ഹസ്സ സാൽ അവതരിപ്പിച്ച എലമെന്റൽ 78; ദുബൈയിൽ പ്രകൃതിയോട് ചേർന്ന ആഡംബര താമസാനുഭവം

ഒന്ന്, രണ്ട്, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടുന്ന പദ്ധതിയിൽ പച്ചപ്പും മനോഹരമായ പൂന്തോട്ടങ്ങളും വിശ്രമത്തിനായുള്ള ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. റൂഫ്‌ടോപ്പ് സ്വിമ്മിങ് പൂൾ, സ്വകാര്യ കബാനകൾ, യോഗാ സ്പേസ്, ടെക്‌നോജിം സൗകര്യമുള്ള ജിം, കുട്ടികൾക്കായുള്ള ഇൻഡോർ–ഔട്ട്‌ഡോർ പ്ലേ ഏരിയകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കുടുംബങ്ങൾക്കായി ബാർബിക്യൂ ഏരിയയും ഒരുക്കിയിട്ടുണ്ട്.

ദുബൈ: അൽ ബറാരി സിഇഒയും എലമെന്റൽ ഡെവലപ്‌മെന്റ്‌സിന്റെ സ്ഥാപകനുമായ ഹസ്സ സാൽ, സ്വന്തം സംരംഭത്തിന് കീഴിലുള്ള ആദ്യ റെഡി-ടു-മൂവ്-ഇൻ റെസിഡൻഷ്യൽ പദ്ധതിയായ എലമെന്റൽ 78 അവതരിപ്പിച്ചു. ദുബൈയിലെ ജുമൈറ ഗാർഡൻ സിറ്റിയിൽ ഒരുങ്ങിയ ബൂട്ടിക് റെസിഡൻഷ്യൽ പദ്ധതിയിൽ പ്രകൃതിയോട് ഇണങ്ങുന്ന രൂപകൽപ്പനയും റിസോർട്ട് മാതൃകയിലുള്ള സൗകര്യങ്ങളുമാണ് പ്രധാന ആകർഷണം.

സിറ്റി വാക്കിൽ നിന്ന് ഏകദേശം ഒൻപത് മിനിറ്റും ഡൗൺടൗൺ ദുബൈയിൽ നിന്ന് അഞ്ച് മിനിറ്റും ജെ1 ബീച്ചിൽ നിന്ന് അഞ്ച് മിനിറ്റും ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 15 മിനിറ്റും അകലെയാണ് പദ്ധതിയെന്നാണ് കമ്പനി അറിയിക്കുന്നത്.

നിർമാണം പൂർത്തിയായ എലമെന്റൽ 78-ന്റെ ഷോ അപ്പാർട്ട്‌മെന്റുകളും സന്ദർശകർക്കായി തുറന്നിട്ടുണ്ട്. പ്രകൃതി, ക്ഷേമം, ആധുനിക ജീവിതസൗകര്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ബൂട്ടിക് റെസിഡൻഷ്യൽ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് എലമെന്റൽ ഡെവലപ്‌മെന്റ്‌സിന്റെ ലക്ഷ്യം.

Shares:

Related Posts

Breaking News

ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ട് എമിറാത്തികൾ മരിച്ചു

ഫു​ജൈ​റ - മ​സാ​ഫി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ട്​ ഇ​മാ​റാ​ത്തി​ക​ൾ മ​രി​ച്ചു.19കാ​ര​നാ​യ യു​വാ​വും 28കാ​രി​യാ​യ യു​വ​തി​യു​മാ​ണ്​ മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മ​സാ​ഫി റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യാ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​​ണ​മെ​ന്ന്​ ഫു​ജൈ​റ​യി​ലെ റോ​ഡ്​ ഗ​താ​ഗ​ത-​പ​രി​ശോ​ധ​ന വി​ഭാ​ഗം
Business

ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷണൽ ദുബായിൽ

ദുബായ്: ലോകോത്തര നിലവാരത്തിലുള്ള ഫിറ്റ്നസ് സൗകര്യങ്ങളുമായി ഫിറ്റ്നസ് മേഖലയിൽ 15 വർഷത്തെ പ്രവർത്തന പരിചയമുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷനൽ ദുബായിൽ പ്രവർത്തനം തുടങ്ങി. ലോക പ്രശസ്ത പരിശീലകർ, ഗസ്റ്റ് സ്പീക്കർമാർ എന്നിവരെ ഉപയോഗിച്ച് ശാരീരിക ക്ഷമത നിലനിർത്താൻ ആവശ്യമായ സാഹചര്യം
Entertainment

യു.എ.ഇ. യില്‍ വസന്തകാലമാകുന്നതോടെ വിനോദസഞ്ചാരത്തിനും തിരക്കേറി.

ദുബായ് - പൂക്കളും പൂമ്പാറ്റകളും പുഴകളും കൊച്ചുജലാശയങ്ങളും മരുഭൂമിയും കാണാനായി ഇന്ത്യയില്‍ നിന്നടക്കം യു.എ.ഇ. എന്ന പറുദീസയിലേക്ക്  വിനോദസഞ്ചാരികളെത്തുകയാണ്. കോവിഡിനുശേഷമുള്ള വിനോദസഞ്ചാര മേഖലയുടെ ഉണര്‍വ് ആസ്വദിക്കുകയാണ് വിദേശത്തുനിന്നുമെത്തുന്നവര്‍. സന്ദര്‍ശകര്‍ക്കുപുറമെ താമസക്കാരും വിനോദസഞ്ചാര മേഖലകള്‍ ആസ്വദിക്കാനുള്ള ഒരുക്കം തുടങ്ങി. ദുബായിലെ പതിവുകാഴ്ചകളും അബുദാബി
Breaking News

‘ഇന്‍ഡീ ഗാഗ’ ഡിസംബര്‍ 10ന് ദുബൈയിൽ; 6 ബാൻഡുകൾ, 2 ഹിപ് ഹോപ്പ് താരങ്ങൾ

ദുബായ് - ദുബായ് ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് മ്യൂസിക് ഫെസ്റ്റിവല്‍ 'ഇന്‍ഡീ ഗാഗ' ഡിസംബര്‍ പത്തിന് വൈകുന്നേരം 4 മുതല്‍ 1 മണി വരെ ഇത്തിസാലാത്ത് അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകരായ പാലറ്റ് പാര്‍ട്ടീസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Leave a Reply

Your email address will not be published. Required fields are marked *