BusinessGulf

ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷണൽ ദുബായിൽ

ദുബായ്: ലോകോത്തര നിലവാരത്തിലുള്ള ഫിറ്റ്നസ് സൗകര്യങ്ങളുമായി ഫിറ്റ്നസ് മേഖലയിൽ 15 വർഷത്തെ പ്രവർത്തന പരിചയമുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷനൽ ദുബായിൽ പ്രവർത്തനം തുടങ്ങി. ലോക പ്രശസ്ത പരിശീലകർ, ഗസ്റ്റ് സ്പീക്കർമാർ എന്നിവരെ ഉപയോഗിച്ച് ശാരീരിക ക്ഷമത നിലനിർത്താൻ ആവശ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതിനോടൊപ്പം അക്കാഡമി ഫിറ്റ്നസ്, ആരോഗ്യം, പരിശീലനം എന്നിവയിൽ അത്യാധുനിക വിദ്യാഭ്യാസം നൽകുന്നതിനായി പ്രായോഗിക അനുഭവവും ശാസ്ത്രീയ അറിവും സംയോജിപ്പിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ലെവൽ 2 ജിം ഇൻസ്ട്രക്റ്റർ, ലെവൽ 3 പേഴ്‌സണൽ ട്രെയിനിങ് ഡിപ്ലോമ എന്നിവയുൾപ്പെടെയുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി സർട്ടിഫിക്കേഷന് പ്രമുഖ ആഗോള സ്ഥാപനങ്ങളുടെ അംഗീകാരമുണ്ട്.

ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ ആവശ്യമായ മികവ് , സർട്ടിഫിക്കേഷനുകൾ, എന്നിവയിലൂടെ പരിശീലകരെയും കായിക താരങ്ങളെയും ശാക്തീകരിക്കുക എന്നതിനോടൊപ്പം നിലവിലെ ഫിറ്റ്നസ് സ്ഥാപനങ്ങളിൽ വേണ്ടത്ര യോഗ്യതയുള്ള പരിശീലകരില്ലെന്നും ആ കുറവ് പരിഹരിക്കാൻ എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷണൽ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നും ഗ്രൂപ്പിന്‍റെ സ്ഥാപകനും പ്രസിഡന്‍റുമായ ജിജു എം.കെ. ദുബായിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതോടൊപ്പം എക്സ്ട്രീം പ്രോ ഇന്ത്യ എന്ന പേരിൽ ഇന്ത്യയിലുടനീളമുള്ള മികച്ച അത്‌ലറ്റുകളെയും ഫിറ്റ്‌നസ് ചാമ്പ്യന്മാരെയും പങ്കെടുപ്പിച്ച് ബോഡിബിൽഡിങ് മത്സരം നടത്തുമെന്ന് ജിജു എം.കെ. അറിയിച്ചു.

Shares:

Related Posts

Entertainment

ദുബായ് ഭാഗ്യനഗരമായെന്ന് അർജുൻ അശോകൻ; ഹൊറർ ത്രില്ലർ ‘സുമതി വളവ്’ ഗൾഫിൽ നാളെ റിലീസ്

ദുബായ്: ദുബായ് തന്റെ സിനിമാ ജീവിതത്തിൽ ഭാഗ്യനഗരമായി മാറിയതായി വ്യക്തമാക്കി നടൻ അർജുൻ അശോകൻ. തന്റെ പുതിയ ഹൊറർ-കൊമഡി ചിത്രം ‘സുമതി വളവ്’ ദുബായിലെ റീൽസ് സിനിമയിൽ പ്രമോട്ട് ചെയ്യുന്നതിനിടയിൽ ആണ് അദ്ദേഹം ഈ ആസ്വാദനങ്ങൾ പങ്കുവെച്ചത്. “സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്
Featured

ദുബൈയിലെ സ്വകാര്യ മേഖലയിൽ ‘ഏജന്റ് എ.ഐ’ വിപ്ലവം: പുതിയ സംരംഭത്തിന് ശൈഖ് ഹംദാൻ തുടക്കം കുറിച്ചു

ദുബായ്: എമിറേറ്റിലെ സ്വകാര്യ മേഖലയില്‍ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (ഏജന്‍റ് എ.ഐ) സംരംഭത്തിന് തുടക്കം കുറിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.
Breaking News

മുഹമ്മദ് ബിൻ റാഷിദിന്റെ സാന്നിധ്യത്തിൽ യുഎഇ ദേശീയ റെയിൽ ശൃംഖല “ഇത്തിഹാദ് റെയിൽ” ഉദ്ഘാടനം ചെയ്തു

മുഹമ്മദ് ബിൻ റാഷിദിന്റെ സാന്നിധ്യത്തിൽ യുഎഇ ദേശീയ റെയിൽ ശൃംഖല ഉദ്ഘാടനം ചെയ്തു, രാജ്യത്തുടനീളം ചരക്ക് ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ യുഎഇ നേതൃത്വത്തിലെ അംഗങ്ങളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Featured

ദുബായിൽ ദേ​ശീ​യദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ പൊ​തു അ​വ​ധി

ദുബായ്: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്ത്​ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ ര​ണ്ടു​ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ച്​ മാ​ന​വ​വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം. ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ലാ​ണ്​ പൊ​തു​അ​വ​ധി. ഏ​ഴു എ​മി​റേ​റ്റു​ക​ൾ ചേ​ർ​ന്ന്​ യുണൈറ്റഡ്​ അ​റ​ബ്​ എ​മി​റേ​റ്റ്​​സ്​ രൂ​പ​വ​ത്​​ക​രി​ച്ച​തി​ന്‍റെ ബ​ഹു​മാ​നാ​ർ​ഥ​മാ​ണ്​ എ​ല്ലാ​വ​ർ​ഷ​വും ഡി​സം​ബ​ർ ര​ണ്ടി​ന്​​​
Leave a Reply

Your email address will not be published. Required fields are marked *