Breaking NewsFeatured

‘ഇന്‍ഡീ ഗാഗ’ ഡിസംബര്‍ 10ന് ദുബൈയിൽ; 6 ബാൻഡുകൾ, 2 ഹിപ് ഹോപ്പ് താരങ്ങൾ

ദുബായ് – ദുബായ് ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് മ്യൂസിക് ഫെസ്റ്റിവല്‍ ‘ഇന്‍ഡീ ഗാഗ’ ഡിസംബര്‍ പത്തിന് വൈകുന്നേരം 4 മുതല്‍ 1 മണി വരെ ഇത്തിസാലാത്ത് അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകരായ പാലറ്റ് പാര്‍ട്ടീസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതാദ്യമായാണ് എയ്തരം ഒരു ഫെസ്റ്റിവല്‍ ജിസിസിയില്‍ അരങ്ങേറുന്നത്. 6 ബാന്‍ഡുകളും, 2 ഹിപ്-ഹോപ് ആര്‍ട്ടിസ്റ്റുകളും പരിപാടിയിൽ പങ്കെടുക്കും.

മള്‍ട്ടി സിറ്റി ഇന്റര്‍നാഷണല്‍ മ്യൂസിക് ആന്റ് ആര്‍ട്‌സ് ഫെസ്റ്റിവലായ ഇന്‍ഡീ ഗാഗ ഇന്ത്യയില്‍ ഏറെ ജനകീയമാണ്. ‘വണ്ടര്‍ വാള്‍’ ആണ് ഇന്‍ഡീ ഗാഗയുടെ ഉടമകള്‍. ലോകമുടനീളമുള്ള സ്വതന്ത്ര ബാന്‍ഡുകളും ആര്‍ട്ടിസ്റ്റുകളും കലാ വിദഗ്ധരും ഇവിടെ സംഗമിക്കും. അവിയല്‍, തൈക്കുടം ബ്രിഡ്ജ്, അഗം, ജോബ് കുരിയന്‍ ലൈവ്, സിത്താരയുടെ പ്രൊജക്ട് മലബാറികസ്, ശങ്ക ട്രൈബ് എന്നിവയാണ് ബാന്‍ഡുകള്‍. സ്ട്രീറ്റ് അക്കാഡമിക്‌സ്, തിരുമാലി എന്നിവയാണ് ഹിപ്-ഹോപിലുള്ളത്.

ഫെസ്റ്റിവലില്‍ വളര്‍ന്നു വരുന്ന പുതിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം നല്‍കുന്നതാണ്. റാപ്പേഴ്‌സ് നല്‍കുന്ന 2 മിനിറ്റ് ദൈര്‍ഘ്യത്തിലുള്ള വീഡിയോകളില്‍ നിന്നും മികച്ച മൂന്നെണ്ണം തെരഞ്ഞെടുത്ത് വേദിയില്‍ പാടാന്‍ അവസരം നല്‍കും. അവര്‍ക്കുള്ള പ്രോല്‍സാഹനമായി സംഘാടകര്‍ മെമെന്റോ സമ്മാനിക്കുന്നതാണ്.

ഇന്‍ഡീ ഗാഗയിലേക്ക് പ്രവേശനം ടിക്കറ്റ് മൂലമായിരിക്കും. 150 ദിര്‍ഹമാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഏര്‍ളി ബേര്‍ഡ് ഓഫറില്‍ 125 ദിര്‍ഹമിന് ടിക്കറ്റ് ലഭിക്കുന്നതാണ്. ഫാമിലി ടിക്കറ്റ് നിരക്ക് 300 ദിര്‍ഹമാണ്. ഏര്‍ളി ബേര്‍ഡ് ഓഫറില്‍ ഇത് 225 ദിര്‍ഹമിന് ലഭ്യമാണ്. വിഐപി ടിക്കറ്റ് നിരക്ക് 500 ദിര്‍ഹമാണ്. പ്രോഗ്രാം ഏരിയയോട് ചേർന്ന് കുട്ടികള്‍ക്ക് കളി സ്ഥലവും, ഭക്ഷണ സ്റ്റാളുകളുകളും ഒരുക്കിയിട്ടുണ്ട്.

പാലറ്റ് പാര്‍ട്ടീസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സിഇഒ വിഷ്ണു മണികണ്ഠന്‍, ഓപറേഷന്‍സ് ഡയറക്ടര്‍ സ്മിതാ കൃഷ്ണന്‍, ഫെസ്റ്റിവല്‍ പ്രോഗ്രാം ഹെഡ് ഷോണ്‍ ഫെര്‍ണാണ്ടസ്, മിഥുന്‍ സി. വിലാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Shares:

Related Posts

Breaking News

ഒമാനില്‍ മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കി.

മസ്‌കത്ത് - മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കിയും, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കിയും കൊണ്ടുള്ള ഒമാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ് ആയിരകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നു. ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തിയാണ് വ്യാഴാഴ്ച
Breaking News

മാസപ്പിറവി ദൃശ്യമായില്ല ഗൾഫ് നാടുകളിൽ വ്രതാരംഭം വ്യാഴാഴ്ച്ച

ദുബായ് - ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​.
Featured

ദുബായുടെ ഗതാഗത ഭാവി ഇനി ബ്ലൂ ലൈൻ പാതയിൽ

ദുബായ്: പൊതുഗതാഗത രംഗത്ത് പുതിയ അധ്യായം കുറിച്ച് ബ്ലൂ ലൈൻ മെട്രോ പദ്ധതിക്ക് ഔദ്യോഗിക തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിക്ക് തുടക്കം കുറിച്ചതോടെ നഗര ഗതാഗത വികസനത്തിലെ
Featured

ലോക വനിതാ ദിനത്തിൽ 25 ലക്ഷം രൂപയുടെ ‘അൽമിറ’ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് വേൾഡ് സ്റ്റാർ ഹോൾഡിങ്സ്

ദുബായ് - ലോക വനിതാ ദിനത്തിൽ മിടുമിടുക്കികളായ മക്കളുടെ പേരിൽ, അഭിമാനത്താൽ തലയുയർത്തി സ്‌കോളർഷിപ്പ് സ്വീകരിക്കാൻ 25 പ്രവാസികൾ ദുബായിലെത്തി. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ
Leave a Reply

Your email address will not be published. Required fields are marked *