Breaking NewsFeatured

ദുബായിൽ 90 ദി​വ​സ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നി​ർ​ത്തി

ദുബായ് – ദുബായിൽ നിലനിന്നിരുന്ന 90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നിർത്തലാക്കി. ദുബായ് ഒ​ഴി​കെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ മാസങ്ങൾക്കു മുൻപുതന്നെ 90 ദി​വ​സ സ​ന്ദ​ർ​ശ​ക വി​സ നിർത്തലാക്കിയിരുന്നു. എന്നാൽ ദുബായിൽ നിയമം ബാധകമല്ലായിരുന്നു, ചൊ​വ്വാ​ഴ്ചമുതൽ ഇത്തരത്തിൽ നിലനിന്നിരുന്ന 90 ദി​വ​സ സ​ന്ദ​ർ​ശ​ക വി​സയാണ് നി​ർ​ത്തിയത്. പക്ഷെ ചൊ​വ്വാ​ഴ്ച വ​രെ വി​സ ല​ഭി​ച്ച​വ​ർ​ക്ക് 90 ദി​വ​സം കാ​ലാ​വ​ധി​യു​ണ്ടാ​വും.

ദുബായിൽ നേ​ര​ത്തെ അ​നു​വ​ദി​ച്ച 90 ദിവസത്തെ വി​സ​യി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യാം. അ​തേ​സ​മ​യം, സ​ന്ദ​​ർ​ശ​ക വി​സ നി​ർ​ത്തി​യെ​ങ്കി​ലും ചി​കി​ത്സ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്ക്​ 90 ദി​വ​സ​ത്തെ വി​സ ല​ഭി​ക്കും. തൊ​ഴി​ല​ന്വേ​ഷി​ച്ച്​ വ​രു​ന്ന​വ​ർ​ക്ക്​ പു​തി​യ ‘ജോ​ബ് എ​ക്സ്​​​പ്ലൊ​റേ​ഷ​ൻ വി​സ’​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. 60, 90, 120 ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ്​ ഈ ​വി​സ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, 500 ഉ​ന്ന​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കാ​ണ്​ ഈ ​വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഐ.​ഐ.​ടി​യി​ൽ പ​ഠി​ച്ച​വ​ർ​ക്കും ഇത്തരം ജോ​ബ്​ എ​ക്സ്​​​പ്ലൊ​റേ​ഷ​ൻ വി​സ ല​ഭി​ക്കും.

Shares:

Related Posts

Breaking News

റമദാനിൽ റോ​ഡ്​ സുരക്ഷാ കാ​മ്പ​യി​ൻ സ​ജീ​വ​മാ​ക്കി ആ​ർ.​ടി.​എ

ദുബായ് - റ​മ​ദാ​നി​ൽ റോ​ഡ്​ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്റെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും വേണ്ടി സംഘടിപ്പിക്കുന്ന കാ​മ്പ​യി​ൻ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ) സ​ജീ​വ​മാ​ക്കി. ‘ഇ​ഫ്താ​ർ ആ​സ്വ​ദി​ക്കൂ, നി​ങ്ങ​ളു​ടെ യാ​ത്ര​യി​ൽ ശ്ര​ദ്ധി​ക്കൂ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. ഇതിന്റെ ഭാഗമായി റോ​ഡു​ക​ളി​ൽ
THE MEDIA TOC
Entertainment

‘റോഷാക്ക്’ വേറിട്ട സിനിമ; പുതിയ നിർമ്മാണ, അവതരണ, പരീക്ഷണരീതി ജനങ്ങൾ സ്വീകരിച്ചു; മമ്മൂട്ടി.

ദുബായ് - സമീർ അബ്ദുൾ എഴുതി നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനിയിലൂടെ നിർമ്മിച്ച റോഷാക്ക് ഒരു പരീക്ഷണ സിനിമയാണെന്ന് മമ്മൂട്ടി. ഇന്ത്യയിൽ മലയാളം ഭാഷയിലുള്ള നിയോ നോയർ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം കൂടിയാണ് റോഷാക്ക്.എല്ലാ സിനിമകളും ഒരു തരത്തില്‍
Breaking News

യു.എ.ഇ സായുധ സേനയിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം

ദുബായ്: നിലവിൽ ദുബായ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ദുബായ് കിരീടാവകാശിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ വീണ്ടും സ്ഥാനക്കയറ്റം. സായുധ സേന ലഫ്​. ജനറലായാണ്​ പുതിയ നിയമനം. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ
Leave a Reply

Your email address will not be published. Required fields are marked *