Breaking NewsFeatured

ഡി.എസ്.എഫ് ജ്വല്ലറികളിൽ തിരക്കേറി; യു.എ.ഇയിൽ സ്വർണവില കുറഞ്ഞു

ദുബായ് – ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ 25 കിലോ സ്വർണം വരെ നേടാവുന്ന ഓഫറുകൾ എത്തിയതോടുകൂടി ദുബായ് ഒട്ടുമിക്ക ജ്വല്ലറികളിലും സ്വർണം വാങ്ങുവാൻ എത്തുന്നവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ ഇന്ത്യയിൽ സ്വർണ വില കൂടിയതും യു.എ.ഇയിൽ സ്വർണ വില കുറഞ്ഞതും ഇത്തരത്തിലുള്ള തിരക്കിന് കാരണമായി. 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ത്യയിൽ 5000 രൂപ കടന്നു ഇതുപ്രകാരം പവന് 40000 രൂപയുടെ മുകളിലാണ് ഇപ്പോഴത്തെ വില. അതേസമയം, യു.എ.ഇയിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 200 ദിർഹമും (4400 രൂപ) പവന് 1600 ദിർഹമുമാണ് (35,800 രൂപ) നിരക്ക്. ഇതോടെ, വിവാഹം അടക്കമുള്ള ആഘോഷങ്ങൾക്കായി സ്വർണം എടുക്കുന്നവർ ഇവിടെ നിന്ന് സ്വർണം വാങ്ങുകയാണ്.

രണ്ട് മാസം മുൻപ് യു.എ.ഇയിൽ സ്വർണ വില റെക്കോഡ് കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 184.50 ദിർഹം വരെ വില ഇടിഞ്ഞിരുന്നു.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ ജൂവലറികളിലേക്ക് അടുപ്പിക്കുന്ന മറ്റൊരു ഘടകം. 100 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 25 കിലോ സ്വർണമാണ് സമ്മാനമായി ലഭിക്കുന്നത്. മലബാർ ഗോൾഡ്, ജോയ് ആലുക്കാസ് ഉൾപെടെയുള്ള ജൂവലറികൾ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

500 ദിർഹമിന്‍റെ വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താവിന് 500 ദിർഹമിന്‍റെ സ്വർണ്ണാഭരണ പർച്ചേസിനോടൊപ്പവും രണ്ട് റാഫിൾ കൂപ്പൺ വീതം ലഭ്യമാകും. എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും ദേരയിലെ പുതിയ ഗോൾഡ് സൂക്ക് എക്സ്റ്റൻഷനിൽ നടക്കുന്ന റാഫിൾ ഡ്രോയിൽ തിരഞ്ഞെടുക്കപ്പെടുന്ന നാലു വിജയികൾക്ക് ഒരു കിലോഗ്രാം സ്വർണ്ണം സമ്മാനം നൽകും. കാംപെയിനിന്‍റെ അവസാന ഘട്ടത്തിൽ നടത്തുന്ന മെഗാഡ്രോയിലൂടെ 12 വിജയികൾക്കായി മൂന്ന് കിലോഗ്രാം സ്വർണ്ണവും സമ്മാനമായി നൽകും.

Shares:

Related Posts

Breaking News

16 പ്ര​തി​ഷ്ഠ​ക​ളോട് കൂടിയ ജ​ബ​ൽ അ​ലി ഹി​ന്ദു​ക്ഷേ​ത്രം നാ​ളെ പൊതുജനങ്ങൾക്ക്.

ദുബായ് - ജ​ബ​ൽ അ​ലി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ഹി​ന്ദു ക്ഷേ​ത്രതിനെ ഉ​ദ്​​ഘാ​ട​നം ചൊ​വ്വാ​ഴ്ച നടക്കും. ചടങ്ങിൽ യു.​എ.​ഇ സ​ഹി​ഷ്ണു​ത മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്​​യാ​നൊ​പ്പം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റും മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. മൂ​ന്നു​വ​ർ​ഷം മുൻപ്
Breaking News

ഇറാനിലെ മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യിദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദുബായ് - ഇ​റാ​ൻ സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ൽ സെ​ക്ര​ട്ട​റി അ​ലി ശം​ഖാ​നി അ​ബൂ​ദ​ബി​യി​ലെ​ത്തി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യിദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി അ​ൽ ശാ​ത്വി കൊ​ട്ടാ​ര​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​യു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ
Featured

ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി.

ദുബായ് - നാലുനാൾ കൊണ്ട് 1.38 ജനലക്ഷം പങ്കെടുത്ത ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി. ജൈടെക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും, വിൽപന നടന്നതും​ ഇത്തവണയാണ് എന്നതാണ് ഇത്തവണത്തെ ജൈടെക്സ് വേറിട്ടതാക്കിയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരിക്കണക്കിനാളുകളാണ് സാങ്കേതിക വിദ്യയുടെ
Leave a Reply

Your email address will not be published. Required fields are marked *