Breaking NewsFeatured

കുരുന്നു വായനാമഹോത്സവത്തിന് ഇന്ന് കൊടിയേറി

ഷാർജ – 66 രാജ്യങ്ങളിലെ 457 അതിഥികൾ പ​ങ്കെടുക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിന്​ ബുധനാഴ്ച ഷാർജ എക്സ്​പോ സെന്‍ററിൽ കൊടിയേറും. ‘നിങ്ങളുടെ ബുദ്ധിശക്തിയെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലാണ്​ ഈ വർഷത്തെ മേള മുന്നോട്ടു നയിക്കുക. മേയ്​ 14 വരെ നീളുന്ന മേള സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പുസ്​തക മഹോത്സവം കുട്ടിക്കഥകളുടെയും കവിതകളുടെയും വിസ്മയ ലോകമാണ്​ തുറക്കുന്നത്​. 12 ദിവസം നീളുന്ന മേളയിലേക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതുമുതൽ രാത്രി എട്ട​ുവരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയുമാണ് പ്രവേശനാനുമതി..

Sheikh Sultan inaugurates 14th Sharjah Children’s Reading Festival.

ഈ വർഷത്തെ വായനോത്സവത്തോടനുബന്ധിച്ച് സാഹിത്യ, വിജ്ഞാന, കല, വിനോദ, സാംസ്കാരിക മേഖലകളിലായി വിദ്യാർഥികളുടെയും അവർക്കുവേണ്ടിയുള്ള രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുന്നതോടൊപ്പം നിരവധി പ്രശസ്ത എഴുത്തുകാർ വായനോത്സവത്തെ സമ്പന്നമാക്കാൻ എത്തുന്നുണ്ട്​. മേളയിൽ പ്രവേശനം സൗജന്യമാണ് സ്കൂളുകളിൽനിന്ന് ഒരുമിച്ചും അല്ലാതെയും വിദ്യാർഥികൾ വായനോത്സവത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്.

Shares:

Related Posts

Gulf

ഇമാറാത്തിന്റെ സൗന്ദര്യ സങ്കല്‍പം ലളിതവും സുന്ദരവും: മെഗാന്‍ ഹെസ്

ഷാര്‍ജ - ഇമാറാത്തിന്റെ സൗന്ദര്യ സങ്കല്‍പം ലളിതവും സുന്ദരവുമാണെന്ന് ലോക പ്രശസ്ത ഫാഷന്‍ ഇല്ലുസ്‌ട്രേറ്റര്‍ മെഗാന്‍ ഹെസ് പറഞ്ഞു. ലോകത്തൊരിടത്തും കാണാത്ത വസ്ത്ര വൈവിധ്യവും ഫാഷനുമാണ് യുഎഇയിലുള്ളത്. ഫാഷന്‍ ഡിസൈന്‍ മേഖല അതിവിശാലമാണെന്ന് ഡിസൈനറും എഴുത്തുകാരിയുമായ മെഗാന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും
Gulf

യു.എ.ഇയിൽ പെട്രോൾ വിലയിൽ നേരിയ കുറവ്​

ദുബായ് - ഏപ്രിൽ മാസത്തെ യു.എ.ഇയിലെ പെട്രോൾ, ഡീസൽ വിലനിലവാരം പ്രഖ്യാപിച്ചു. മാർച്ചിനേക്കാൾ നേരിയ കുറവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. സൂപ്പർ 98 പെട്രോളിന്​ 3.01ദിർഹമാണ്​ ഏപ്രിലിൽ നിരക്ക്. മാർച്ചിലിത്​ 3.09ദിർഹമായിരുന്നു. സ്​പെഷൽ 95പെട്രോൾ വില 2.90ദിർഹമാണ്​. കഴിഞ്ഞ മാസം 2.97ദിർഹമായിരുന്നു. മാർച്ചിൽ ലിറ്ററിന്
Business

തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ

ദുബായ്: റിവാഖ് ഔഷ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് യു. കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെബോഷിന്‍റെ സഹകരണത്തോടെ യുഎഇയിലെ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ വർഷം 3000 തൊഴിലാളികൾക്ക് പരിശീലനം നൽകും. മൂന്ന് വർഷം കൊണ്ട്
Leave a Reply

Your email address will not be published. Required fields are marked *