Business Featured Gulf UAE

ദുബായ് നഗരത്തിൽ ലിമോ സർവിസ് കയ്യടക്കാൻ ചൈനീസ് ഇലക്ട്രിക് വാഹനം ‘സ്​​കൈ​വെ​ൽ’ഒരുങ്ങുന്നു

Written by themediatoc

ദുബായ് – ദുബായ് മഹാ നഗരത്തിൽ ഇനിമുതൽ ലി​മോ സർവീസുകൾ കയ്യടക്കാൻ ചൈ​നീ​സ് ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​കമ്പനി ​നിർമിച്ച സ്​​കൈ​വെ​ൽ ഒരുങ്ങുന്നു. ദുബായ് ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ (ഡി.​ടി.​സി) വാ​ഹ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓടിച്ചു തുടങ്ങി. മൂ​ന്ന്​ മാ​സ​ത്തെ പ​രീ​ക്ഷ​ണ​കാ​ല​യ​ള​വി​ൽ ദുബായ് റോ​ഡി​ലു​ള്ള വാ​ഹ​ന​ത്തി​ന്‍റെ പ്ര​ക​ട​നം ഉ​ൾ​പ്പെ​ടെ വി​ല​യി​രു​തിയായിരിക്കും പൂർണമായും അംഗീകരിക്കുക. സ്​​കൈ​വെ​ൽ ഇ.​ടി-5 എ​സ്.​യു.​വി​യാ​ണ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. 40 മി​നി​റ്റ്​ കൊ​ണ്ട്​ 20 ശ​ത​മാ​നം മു​ത​ൽ 80 ശ​ത​മാ​നം വ​രെ​ ചാ​ർ​ജ്​ ചെ​യ്യാം. ഒ​രു​ത​വ​ണ പൂ​ർ​ണ​മാ​യും ചാ​ർ​ജ്​ ചെ​യ്താ​ൽ 520 കി​ലോ​മീ​റ്റ​ർ വ​രെ ഓ​ടാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കും.

നിലവിൽ 2050ഓ​ടെ കൂടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​മി​ല്ലാ​ത്ത ഗ​താ​ഗ​തം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്​ ചു​വ​ടു​വെ​ക്കു​ന്ന ദുബായിയുടെ ന​യ​ത്തെ പി​ന്തു​ണ​ക്കാ​നാ​ണ്​ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഡി.​ടി.​സി ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ മ​ൻ​സൂ​ർ അ​ൽ ഫ​ലാ​സി പ​റ​ഞ്ഞു. ഇതിന്റെ ഭാഗമായി വരുന്ന ഓ​രോ​വ​ർ​ഷ​വും 70 വാ​ഹ​ന​ങ്ങ​ളെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ നി​ര​ത്തി​ലി​റ​ക്കു​ന്നു​ണ്ട്. ഇതിന്റെ ഭാഗമായി ദുബായിലെ എ​ല്ലാ ടാ​ക്സി​ക​ളും 2027ഓ​ടെ പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​ക്കു​മെ​ന്ന്​ ആ​ർ.​​ടി.​എ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ൽ ഹൈ​ബ്രി​ഡ്​ (ഇ​ന്ധ​ന​വും വൈ​ദ്യു​തി​യും) ഇ​ല​ക്​​ട്രി​ക്, ഹൈ​ഡ്ര​ജ​ൻ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടും. ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഡി.​ടി.​സി​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇത്തരത്തിലുള്ള​ പു​തി​യ ടാ​ക്സി​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്.

About the author

themediatoc

Leave a Comment