Business

യൂണിക് വേള്‍ഡ് ബിസിനസ് സെന്റര്‍ നാലാമത് ശാഖ കറാമയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പതിനഞ്ചു വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള യൂ എ ഇ ആസ്ഥാനമായ് പ്രവർത്തിക്കുന്ന യൂണിക്ക് വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനി ശൃംഖലയുടെ പ്രധാന വിഭാഗമായ യുണിക്ക് വേൾഡ് ബിസിനസ് സെന്റര് നാലാം ശാഖ ദുബായ് കരാമയിൽ പ്രവർത്തനം ആരംഭിച്ചു.
24.09.2022 ശനിയാഴ്ച്ച വൈകീട്ട് 3.30ന് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പാണക്കാട്, യുണിക്ക് വേൾഡ് മാനേജിങ് ഡയറക്ടർ സുലൈമാൻ ടി എം, ഖാലിദ് മത്താർ സലിം സലിം അൽമെഹ്രി മറ്റു വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിലാണ്‌ ഉദ്ഘാടനം നിർവഹിച്ചത്.

യുണിക്ക് വേൾഡ് മാനേജിങ് ഡയറക്ടർ സുലൈമാൻ ടി എം എന്നവരുടെ ദീർഘവീക്ഷണത്തോടെയുള്ള വ്യവസായ കാഴ്ച്ചപ്പാടാണ് യുണിക്ക് വേൾഡ് നെ ഇന്നുകാണുന്ന ഉയർച്ചയിൽ എത്തിച്ചത്. 200 ഓളം ബിസിനസ് ഓഫീസുകൾ ഉൾപ്പെടെ മികച്ച സൗകര്യങ്ങളോട് കൂടിയ ബിസിനസ് സെന്ററാണ് പുതുതായി തുറക്കാൻ പോകുന്നതിലുള്ളത്. മികച്ച പാർക്കിങ് സൗകര്യം, സൗജന്യ വൈധ്യുധി ഇന്റർനെറ്റ്, ഫർണിച്ചർ ഉള്ളതും ഇല്ലാത്തതുമായ ഓഫീസിൽ ഓപ്ഷൻസ്, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മീറ്റിങ്റൂം, 24/7 cctv കാമറ, മികച്ച റിസപ്ഷൻ സൗകര്യം എന്നിവ യൂണിക്ക് ഉറപ്പ് വരുത്തുന്നു.

യൂണിക് വേൾഡ് ബിസിനസ് സെന്റര് പുതിയ ശാഖയുടെ ഉദ്ഘടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 15000 ദിർഹം മുതൽ ഓഫീസും രണ്ടുമാസത്തെ വാടക സൗജന്യമായി ഉപഭോക്താവിന് പതിനാല് മാസത്തെ കോൺട്രാക്ട് ലഭിക്കും. ദുബായിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ യുണിക്ക് വേൾഡ് മാനേജിങ് ഡയറക്ടർ സുലൈമാൻ ടി.എം, ഡയറക്ടർ ഓഫ് ഓപ്പറേഷൻ മുഹമ്മദ് അലി ടി എം, സി ഇ ഒ റസാഖ് ടി എം, ഗ്രൂപ്പ് ജനറൽ മാനേജർ ഷുഹൈബ് എന്നിവർ പങ്കെടുത്തു.

Shares:

Related Posts

Business

കണ്ണടച്ചു തുറക്കും മുൻപ് ഭക്ഷണം മുന്നിലെത്തും; ദുബായ് ബീച്ചുകളെ ഞെട്ടിക്കാൻ ഡ്രോൺ ഡെലിവറി വരുന്നു

ദുബായ്: ഇനി ദുബായിലെ പാർക്കുകളിലും ബീച്ചുകളിലും നിങ്ങളുടെ ഇഷ്ടവിഭവങ്ങളുമായി ഡ്രോണുകൾ പറന്നെത്തും. ദുബായിലെ പ്രധാന പാർക്കുകളും ബീച്ചുകളും സന്ദർശിക്കുന്നവർക്ക് ആവിശ്യമുള്ള ഇഷ്ടഭക്ഷണസാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഇനിമുതൽ ഡ്രോൺ വഴി കൈപ്പറ്റാം. ഇതിനായി ദുബായ് മുൻസിപ്പാലിറ്റിയും പ്രമുഖ ഡ്രോൺ ഡെലിവറി കമ്പനിയായ "കീറ്റ
Business

ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം; മുഖ്യാതിഥിയായി യു.എ.ഇയിലെ ബ്രിട്ടീഷ് സ്ഥാനപതി

അജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ടൺ അക്കാദമി’ പത്താം വാർഷികം ആഘോഷിച്ചു. യുഎഇയിലെ ബ്രിട്ടീഷ് സ്ഥാനപതി എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്‍റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്യുകയും വൃക്ഷത്തൈ നടുകയും
Business

‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’ പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

ദുബായ്: ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് മുന്നേറ്റം സൃഷ്ടിച്ച മികച്ച കോസ്മെറ്റിക് ശൃംഖലയായ ക്യൂട്ടീസ്സ് ഇന്റർനാഷണൽ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ക്യൂട്ടീസ്സ് ഇന്റർനാഷണൽ സ്ഥാപക ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരിയും വൈസ് ചെയർമാനും സി.ഇ.ഒയുമായ ജയൻ.കെയുമാണ് തങ്ങളുടെ
Leave a Reply

Your email address will not be published. Required fields are marked *