BusinessGulf

ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം; മുഖ്യാതിഥിയായി യു.എ.ഇയിലെ ബ്രിട്ടീഷ് സ്ഥാനപതി

അജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ടൺ അക്കാദമി’ പത്താം വാർഷികം ആഘോഷിച്ചു. യുഎഇയിലെ ബ്രിട്ടീഷ് സ്ഥാനപതി എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്‍റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്യുകയും വൃക്ഷത്തൈ നടുകയും ചെയ്തു. ശാസ്ത്രരംഗത്തെ മുന്നേറ്റം വ്യക്തമാക്കുന്ന പരിപാടികൾ, ജെയിൻ ഓസ്റ്റിൻ നാടകാവതരണം, സംഗീത പരിപാടി, മോഡൽ യുഎൻ, TEDx എന്നിവ വാർഷികത്തിന്‍റെ ഭാഗമായി നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ദി ബ്ലൂമിങ്ടൺ അക്കാദമി നൽകുന്ന ധനസഹായം റെഡ് ക്രസന്‍റിന് കൈമാറി. ഇതോടൊപ്പം നടന്ന ഇഫ്താർ സംഗമത്തിൽ അംബാസഡർ എഡ്വേർഡ് ഹോബർട്ട് സ്കൂളിലെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി. പത്ത് വർഷത്തിനകം സ്കൂൾ നേടിയ അംഗീകാരങ്ങൾ ഈ സ്ഥാപനത്തിന് പിന്നിൽ നടക്കുന്ന പ്രയത്നങ്ങളുടെ തെളിവാണെന്ന് ബ്രിട്ടീഷ് സ്ഥാനപതി പറഞ്ഞു.

അക്കാദമിക നേട്ടങ്ങൾക്കപ്പുറത്ത് വിദ്യാർഥികളുടെ മികച്ച ഭാവി രൂപപ്പെടുത്താനാണ് ഈ വിദ്യാലയം ശ്രമിക്കുന്നതെന്ന് നോർത്ത് പോയന്‍റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസർ പറഞ്ഞു. നിലവിൽ 64 രാജ്യങ്ങളിലെ വിദ്യാർഥികൾ ഇപ്പോൾ ബ്ലൂമിങ്ടണിൽ പഠിക്കുന്നുണ്ട്. സ്കൂളിന്‍റെ സ്ഥാപകരുടെ കുടുംബാംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

Shares:

Related Posts

Business

യുഎഇയില്‍ വിജയകരമായ  15 വര്‍ഷം പൂർത്തിയാക്കി ഫെഡറല്‍ ബാങ്ക്

കൊച്ചി - ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് യുഎഇയില്‍ വിജയകരമായ പ്രവര്‍ത്തനം 15 വര്‍ഷം പിന്നിട്ടു. ആഘോഷങ്ങളുടെ ഭാഗമായി ഇടപാടുകാരെ നേരിട്ട് കാണാനും ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യാനും ജീവനക്കാര്‍ക്കൊപ്പം വാര്‍ഷികം ആഘോഷിക്കാനും ബാങ്കിന്റെ  മാനേജിങ് ഡയറക്ടറും സിഇഒയുമായ
Gulf

കേരളത്തിൽ ഒന്നാമൻ യൂസുഫലി; ഇന്ത്യയിൽ ഒന്നാമൻ അദാനി​; പുതിയ ഫോബ്​സ്​ പട്ടിക.​

ദുബായ് - അമേരിക്കൻ വ്യാപാര മാസികയായ ഫോബ്സ് മാഗസിന്‍റെ ഇന്ത്യയിലെ കോടീശ്വരൻമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുകേഷ്​ അംബാനിയെ മറികടന്ന്​ ഗൗതം അദാനി ഒന്നാമനായി ഇടം പിടിച്ചു. 2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ട്​ ഇരട്ടിയാക്കിയാണ്​ (15,000
Breaking News

പുതുവൽസരാഘോഷം: ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ പുറത്തിറക്കി ആർ.ടി.എ.; മെട്രോ 43മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും

ദുബായ് - പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി ദുബായ് നഗരത്തിൽ നടപ്പിലാക്കുന്ന വിവിധ ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) പുറത്തിറക്കി. ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച്​ ദുബൈ പൊലീസുമായി സഹകരിച്ചാണ്​ നടപടികൾ തീരുമാനിച്ചത്​. ആഘോഷ സ്ഥലങ്ങളിലേക്ക്​ എല്ലാ സന്ദർശകരുടേയും
Gulf

വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന മേഖലകൾ കണ്ടെത്താം; പുതിയ പദ്ധതിയുമായി ഒമാൻ

മസ്ക്കറ്റ്: രാജ്യത്തെ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന മേഖലകൾ കണ്ടെത്താനുള്ള പദ്ധതിയുമായി ഒമാൻ ജലവിഭവ മന്ത്രാലയം. മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകൾ കണ്ടെത്തുന്നതിനായി രണ്ടുവർഷ കാലയളാവളാണ് നൽകിയിരിക്കുന്നത്.ഈ പുതിയ പദ്ധതി വഴി വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും
Leave a Reply

Your email address will not be published. Required fields are marked *