FeaturedGulf

ഒമാനിൽ ഒലീവ് കൃഷിക്ക് വൻ പദ്ധതി; 1.5 ലക്ഷം റിയാൽ നിക്ഷേപം

ഒമാനിൽ ഒലീവ് കൃഷി വ്യാപിപ്പിക്കുന്നു; 1.5 ലക്ഷം റിയാലിന്റെ വികസന പദ്ധതി

മസ്കത്ത്: ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് മികച്ച വരുമാനമാർഗങ്ങൾ ഒരുക്കുന്നതിനുമായി ഒലീവ് കൃഷി വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. ഇതിനായി 1.5 ലക്ഷം ഒമാനി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന വികസന പദ്ധതിക്ക് തുടക്കമിടുന്നു. 2027 അവസാനം വരെ നീളുന്ന പദ്ധതി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് ഒമാൻ അഗ്രിക്കൾച്ചറൽ ആൻഡ് ഫിഷറീസ് ഡെവലപ്‌മെന്റ് ഫണ്ടാണ് നടപ്പാക്കുന്നത്.

ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ ഉൾപ്പെടെ ഒലീവ് കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒമാനിലെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുയോജ്യമായ പുതിയ ഒലീവ് ഇനങ്ങൾ പരിചയപ്പെടുത്തുകയും അവയുടെ ഉൽപാദനക്ഷമത വിലയിരുത്തുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ഓരോ ഗവർണറേറ്റിലും കുറഞ്ഞത് അഞ്ച് ഏക്കർ സ്ഥലത്ത് പുതിയ ഇനങ്ങൾ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഒമാനിൽ നിലവിൽ 80 ഏക്കറോളം സ്ഥലത്ത് ഒലീവ് കൃഷിയുണ്ട്. രാജ്യത്ത് 20,000ത്തിലധികം ഒലീവ് മരങ്ങളുമുണ്ട്. ഒലീവ് ഉൽപാദനം വർധിപ്പിക്കുന്നതിനായി ഇതുവരെ രണ്ട് പദ്ധതികൾക്ക് 2,23,500 റിയാലിന്റെ ധനസഹായം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ആധുനിക കൃഷിസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുക, കർഷകർക്ക് വിദഗ്ധ പരിശീലനം നൽകുക, ഒലീവ് ഓയിൽ ഉൽപാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഒമാനിൽ ഉൽപാദിപ്പിക്കുന്ന ഒലീവ് ഓയിലിന് പ്രത്യേക ബ്രാൻഡിങ്ങും വിപണന തന്ത്രവും രൂപീകരിക്കാനും ലക്ഷ്യമിടുന്നു.

ജബൽ അഖ്ദർ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഒലീവ് തോട്ടങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിലൂടെ അഗ്രി-ടൂറിസത്തിനും പുതിയ സാധ്യതകൾ തുറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഉൽപന്നങ്ങളുടെ വിപണിമൂല്യം വർധിപ്പിക്കാനും പദ്ധതി സഹായകമാകും.

Shares:

Related Posts

Business

ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു

ദുബായ്: ഉപയോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണ്ണവും വെളളിയും സ്വന്തമാക്കാനുള്ള യുഎഇയിലെ ആദ്യത്തെ ഇമറാത്തി ആപ്പായ ഒ- ഗോൾഡ്, സ്വർണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായി കൈകോർക്കുന്നു. ഗൾഫിലെ ഏറ്റവും ആദ്യത്തേതിലൊന്നും മുൻനിരയിലുമുള്ള സ്വർണ റിഫൈനറിയാണ് എമിറേറ്റ്സ് ഗോൾഡ്. എമിറേറ്റ്സ് റിഫൈനറിയുടെ മൂന്നു
Breaking News

“എ ഹോം ലാൻഡ്​ ഫോർ ഓൾ” ദുബായ് ക്യാമ്പുമായി ജി.ഡി.ആർ.എഫ്​.എ: എല്ലാവിധ താമസ, വിസ പിഴകൾക്കും പരിഹാരം

ദുബായ് - വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കാമ്പുമായി ദുബൈ ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ). ‘എ ഹോം ലാൻഡ്​ ഫോർ ഓൾ’ എന്ന്​ പേരിട്ടിരിക്കുന്ന കാമ്പയിനിൽ റെസിഡന്‍റ്​, ടൂറിസ്റ്റ്​, സന്ദർശക വിസക്കാർക്കെല്ലാം പ്രശ്ന പരിഹാരം
Breaking News

ദുബായിൽ 4 വ്യത്യസ്ത ഇടങ്ങളിൽ ആധുനിക ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി ആർടിഎ

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അൽ സഫ1 സ്‌കൂൾ കോംപ്ലക്‌സിനുള്ളിലെ നാല് പ്രധാന സ്ഥലങ്ങളിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി. എൻട്രി, എക്സിറ്റ് പോയിന്‍റുകളുടെ വിപുലീകരണവും ട്രാഫിക് ലൈറ്റുകൾ, ക്രോസിങ്ങുകൾ എന്നിയാണ് ആധുനീക രീതിയിൽ മെച്ചപ്പെടുത്തിയത്. നിലവിലെ റോഡ് ശൃംഖലയുടെ
Breaking News

സമ്പത്തിന്റെയും തൊഴിലവസരങ്ങളുടെയും പുതിയ നിധികുംഭവുമായി ഷാർജയിലെ “അൽ ഹദീബ” വീഡിയോ കാണാം.

ഷാർജ: യുഎഇയുടെ സമ്പത്ത് വർദ്ധനവിന് മുതൽക്കൂട്ടായി പുതിയൊരു വാതക ശേഖരം കണ്ടെത്തിയതായി പ്രഖ്യാപനം. ഷാർജയിലെ അൽ സജാ വ്യാവസായിക മേഖലയിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ ഹദീബ പാടത്തായാണ് വാതക ശേഖരം കണ്ടെത്തിയത്. ഷാർജ സർക്കാരിന് കീഴിൽ പ്രവ‌ർത്തിക്കുന്ന ഷാർജ
Leave a Reply

Your email address will not be published. Required fields are marked *