Breaking NewsFeatured

യു.എ.ഇ–സൗദി ബന്ധം ശക്തമാക്കാൻ ഉന്നതതല ചർച്ച

അബൂദബി: യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാനും സൗദി അറേബ്യൻ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

യു.എ.ഇയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധം കൂടുതൽ ദൃഢമാക്കുന്നതും വിവിധ മേഖലകളിലെ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതും ചർച്ചയായി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി സഹകരണം ശക്തമാക്കാനുള്ള സന്നദ്ധതയും നേതാക്കൾ വ്യക്തമാക്കി.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുരാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന് സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും എടുത്തുപറഞ്ഞു.

യു.എ.ഇ സ്റ്റേറ്റ് മന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്‌യാൻ ആൽ നഹ്‌യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മാദ് അൽ ശംസി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സൗദി പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അബൂദബിയിലെ അൽ ബതീൻ എക്സിക്യൂട്ടീവ് എയർപോർട്ടിൽ എത്തിയ പ്രിൻസ് ഖാലിദ് ബിൻ സൽമാനെ ശൈഖ് മൻസൂർ ബിൻ സായിദിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

Shares:

Related Posts

Breaking News

പാർക്കിംഗ് നിയമലംഘനങ്ങൾ പിടികൂടാൻ ‘പാർക്കിൻ’; 500-ലധികം അത്യാധുനിക ക്യാമറകൾ പ്രവർത്തനസജ്ജം

ദുബായ്: ദുബായിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർക്കിൻ 500-ലധികം അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചു. റോഡരികിലും, പോസ്റ്റുകളിലും ഘടിപ്പിച്ചിട്ടുള്ള ഈ ഡിജിറ്റൽ സംവിധാനം, വാഹനങ്ങൾ കൃത്യമായ രീതിയിൽ പാർക്ക് ചെയ്തിട്ടുണ്ടോ എന്നും പാർക്കിംഗ് ഫീസ് അടച്ചിട്ടുണ്ടോ എന്നും
Breaking News

തു​റ​മു​ഖ​ സ്മരണാർത്ഥം പുതിയ 60 ഗ്രാം ​തൂ​ക്ക​മു​ള്ള വെ​ള്ളി നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി യു.​എ.​ഇ

ദുബായ് - ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നാമകരണത്തിൽ അറിയപ്പെടുന്ന സാ​യി​ദ് തു​റ​മു​ഖ​ത്തി​ന്‍റെ 50മത് വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഖ​ലീ​ഫ തു​റ​മു​ഖ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ‘അ​ബൂ​ദ​ബി പോ​ർ​ട്​​സു’​മാ​യി സ​ഹ​ക​രി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് യു.​എ.​ഇ 1,000 സ്മാ​ര​ക വെ​ള്ളി നാ​ണ​യ​ങ്ങ​ൾ
Gulf

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ പുസ്തകം ‘ആറ്റപ്പൂ’ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ - പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി സുപ്രഭാതം പ്രസിദ്ധീകരിച്ച ഓര്‍മപുസ്തകം 'ആറ്റപ്പൂ' ഷാര്‍ജയില്‍ പ്രകാശനം ചെയ്തു.ഷാര്‍ജ സഫാരി മാള്‍ പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീര ചടങ്ങില്‍ സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ്
Leave a Reply

Your email address will not be published. Required fields are marked *