ഷാര്‍ജ – പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി സുപ്രഭാതം പ്രസിദ്ധീകരിച്ച ഓര്‍മപുസ്തകം ‘ആറ്റപ്പൂ’ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു.ഷാര്‍ജ സഫാരി മാള്‍ പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീര ചടങ്ങില്‍ സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും എസ്.വൈ.എസ് അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സുപ്രഭാതം വൈസ് ചെയര്‍മാനും സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗവും ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റുമായ അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നടത്തി. സുപ്രഭാതം മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സുപ്രഭാതം ഡയറക്ടര്‍ സുലൈമാന്‍ ദാരിമി ഏലംകുളം പുസ്തക പരിചയം നടത്തി. സുപ്രഭാതം സിഇഒ മുസ്തഫ മുണ്ടുപാറ, വി.പി പൂക്കോയ തങ്ങള്‍ (യുഎഇ സുന്നി കൗണ്‍സില്‍), യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, എ.വി അബൂബക്കര്‍ ഖാസിമി, ബഹ്‌റൈന്‍ കുഞ്ഞഹമ്മദ് ഹാജി, അന്‍വര്‍ ഹാജി മസ്‌കത്ത്, സയ്യിദ് ശുഐബ് തങ്ങള്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി സംബന്ധിച്ചു. അമീര്‍ അബ്ദുല്ലയുടെ ഖിറാഅത്തോടെ ആരംഭിച്ച പ്രകാശന ചടങ്ങില്‍ സൈനുല്‍ ആബിദീന്‍ സഫാരി സ്വാഗതവും ജലീല്‍ ഹാജി ഒറ്റപ്പാലം നന്ദിയും പറഞ്ഞു.