Breaking News News Kerala/India

രാഹുൽ ഗാന്ധിയുടെ ഫോണും നെറ്റും ബി.എസ്.എൻ.എൽ വിച്ഛേദിച്ചു

Written by themediatoc

മാനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിനെ തുടർന്ന് എം പി സ്ഥാനം നഷ്ടമായ രാഹുൽ ഗാന്ധിയുടെ വയനാട് കല്പറ്റയിലെ സൗജന്യ ഫോണും ഇന്റ്ർനെറ്റ് കണക്ഷനും ബി. എസ്. എൻ. എൽ ഇന്നലെ വൈകിട്ടോടെ വിച്ഛേദിച്ചു. എം പിമാർക്ക് ലഭിക്കുന്ന ഫോണും നെറ്റും കട്ടുചെയ്തത് ഡൽഹിയിൽ നിന്നുളള പ്രത്യേക നിർദ്ദേശത്തെത്തുടർന്നാന്നാണ് ബി എസ് എൽ എൽ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇതുസംബന്ധിച്ച ഉത്തരവുകളോ രേഖകളോ കൈമാറിയിട്ടില്ല.

രണ്ടുവർഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതിയുടെ വിധിയെത്തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് ഇരുപത്തിനാലിന് രാഹുലിനെ എം പി സ്ഥാനത്തുനിന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നത്. ഇതിനെ തുടർന്ന് ഡൽഹിയിലെ ഔദ്യോഗിക വസതിയുൾപ്പടെയുള്ള സൗകര്യങ്ങളും നേരത്തെ പിൻവലിച്ചിരുന്നു. കേസിൽ മേൽക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കാനിരിക്കെ തിടുക്കപ്പെട്ട നടത്തിയ ഇത്തരം നീക്കങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. കേന്ദ്രത്തിന്റെ നടപടികളെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രചരണായുധമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിലൂടെ രണ്ട് തിരഞ്ഞെടുപ്പുകളിലും ജയിച്ച് കയറാനുവുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

About the author

themediatoc

Leave a Comment