Business

ചെറിയ ചിലവിൽ ദുബായിൽ ഇനി ബിസിനസ്  തുടങ്ങാം; ഓഫീസ് സൗകര്യം ഒരുക്കി മുപ്പൻസ് ഗ്രൂപ്പ് ഓഫ് കമ്പനീ.

ദുബായ് – ഖിസൈസിലെ അൽ തവാർ സെന്ററിന് സമീപം അർസൂ ബിൽഡിങിലാണ് പൂർണമായും ഡിജിറ്റൽ സൗകര്യപ്രദമായ നൂറിൽ പരം ഓഫീസിടങ്ങൾ ക്രമീകരിച്ചാണ് ചെറിയ ചിലവിൽ ദുബായിൽ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവർക്ക് എല്ലാവിധ അത്യാധൂനിക സൗകര്യങ്ങൾ ഓഫീസ് സൗകര്യം ഒരുക്കി മുപ്പൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബിസിനസ് സെന്റർ. ആയിരം ദിർഹം മാസം വാടക വരുന്ന ഇക്കണോമി ഓഫീസ് മുതൽ സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലാണ് ഓഫീസ് സൗകര്യമുള്ളത്. ഇക്കണോമി-കോട്ടേജ്- ഡീലക്സ്- എക്സിക്യുട്ടീവ് സ്യൂട്സ് എന്നിങ്ങനെ സൗകര്യങ്ങൾക്ക് അനുസരിച്ച് തരം തിരിച്ചാണ് ഓഫീസുകൾ തയ്യാറാക്കിയിട്ടുള്ളത്.

സംരംഭകർക്കായി ഹൈസ്പീഡ് ഇന്റർനെറ്റ്,ഇലക്ട്രിസിറ്റി,വാട്ടർ,ടെലിഫോൺ എന്നീ സൗകര്യങ്ങളും വാടക ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇവന്റ് സ്പേസ്,മീറ്റിങ് റൂം,കോൺഫറൻസ് ഹാൾ,സ്പെഷ്യൽ ലോഞ്ച് ഏരിയ എന്നിവിടങ്ങളും ഉപഭോക്താക്കൾക്കായി മലയാളിയായ സലിം മൂപ്പന്റെ ഉടമസ്ഥതയിലുള്ള മുപ്പൻസ് ഗ്രൂപ്പ് ലഭ്യമാക്കും. ഇവിടുത്തെ ബിസിനസ് സെന്ററിൽ ഓഫീസ് തുടങ്ങുന്നവർക്ക് ടെക്നിക്കൽ സപ്പോർട്ടും ഉണ്ടാകുമെന്നും സലിം മൂപ്പൻ വാർത്താസമ്മേളനത്തിൽ വ്യകത്തമാക്കി.

ലോകത്തിന്റെ ഏത് കോണിലിരുന്നും ഓഫീസ് തുടങ്ങാനുള്ള ഓൺലൈൻ സൗകര്യവും മുപ്പൻസ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഡെബിറ്റ് / ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഖിസൈസിലെ ബിസിനസ് സെന്ററിൽ ഓഫീസ് തുടങ്ങാൻ സാധിക്കും.

Shares:

Related Posts

Business

മെ​ഡ് 7 സേവനം ഇനിമുതൽ വിരൽത്തുമ്പിൽ: മൊബൈൽ ആ​പ്​ പു​റ​ത്തി​റ​ക്കി

ദുബായ്: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ​സേ​വ​ന സ്ഥാ​പ​ന​മാ​യ മെ​ഡ് 7 ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ മെ​ഡ് 7 ഓ​ൺ​ലൈ​ൻ അ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. സ്വി​സ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​മു​ഹ​മ്മ​ദ് കാ​സിം യു.​എ.​ഇ​യി​ലെ പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ യൂ​സ​ഫ് അ​ൽ കാ​ബി
Breaking News

10 ദിർഹത്തിന് ഇന്റർ നാഷണല്‍ ഹോളിഡെ പാകേജ് ഒരുക്കി ഹോളിഡെ മേക്കേഴ്സ്.കോം

ദുബായ്: യു.എ.ഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശ്‌ എത്തുന്നു. സ്‌മാർട്ട് ട്രാവൽ ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ്, ജനറൽ മാനേജർ സഫീർ മഹമൂദ്, ഫിനാൻസ് കൺട്രോളർ ഷെഹ്‌സാദ്, ഹോളിഡേ
Business

അബുദാബി അൽവഹ്ദ മാളിൽ വൺ സോൺ പ്രവർത്തനമാരംഭിച്ചു

അബുദാബി: കുറഞ്ഞ കാലം കൊണ്ട് ഷോപ്പിംഗ് രംഗത്ത് വിസ്മയം സമ്മാനിച്ച വൺ സോൺ ഇൻ്റർനാഷനൽ ഷോറൂം അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ ശ്രീ വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ
Leave a Reply

Your email address will not be published. Required fields are marked *