BusinessFeatured

റാഫേൽ ലൈഫ്‌സ്റ്റൈലുമായി ചേർന്ന് ബ്രാൻഡ് സ്റ്റുഡിയോ യു.എ.ഇയിൽ മൂന്ന് ഷോറൂമുകൾ തുറന്നു.

ഷാർജ: പ്രശസ്ത ഇന്ത്യൻ ബ്രാൻഡ് ആയ റാഫേൽ ലൈഫ്​ സ്​റ്റൈലുമായി ചേർന്ന്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ ഹൈലാൻഡർ, ടോക്കിയോ ടാക്കീസിന്‍റെ മൂന്നു ഷോറൂമുകൾ തുറന്നു. ഷാർജയിലെ സഹാറ സെന്‍റർ, മെഗാ മാൾ, ദുബൈയിലെ ബുർജുമാൻ മാൾ എന്നിവിടങ്ങളിലാണ്​ പുതിയ ഷോറൂമുകൾ. ഇന്ത്യയിൽ ഫാഷൻ വസ്ത്രവ്യാപാര രംഗത്ത്​ അതിവേഗം വളരുന്ന സ്ഥാപനമാണ്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ. സഹാറ സെന്‍ററിൽ ബുധനാഴ്ച തുറന്ന ഷോറൂമിന്‍റെ ഉദ്​ഘാടനം ഇന്ത്യൻ ക്രിക്കറ്റ്​ താരവും മലയാളിയും റാഫേൽ ലൈഫ്​ സൈറ്റലിന്‍റെ ബ്രാൻഡ്​ അംബാസിഡറുമായ സഞ്ജുസാംസൺ നിർവഹിച്ചു.

നിലവിൽ കമ്പനി പ്രവർത്തനം ആരംഭിച്ച്​ ഒമ്പത്​ മാസം പിന്നിടുമ്പോൾ ഇന്ത്യയിലുടനീളം 37 സ്റ്റോറുകൾ തുറന്നുകഴിഞ്ഞു. 2026 മാർച്ചോടെ 38 സ്​റ്റോറുകൾ കൂടി തുറക്കുകയാണ്​​ ലക്ഷ്യം. റാഫേൽ ഗ്രൂപ്പിന്‍റെ റീറ്റെയിൽ ബ്രാൻഡായ റാഫേൽ ലൈഫ്​ സ്​റ്റൈലുമായി കൈകോർത്താണ്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ ചുവടുറപ്പിക്കുന്നത്​​. ഇതിന്‍റെ ഭാഗമായി അടുത്ത മാർച്ചോടെ മിഡിൽ ഈസ്റ്റിൽ ഏഴ്​ ഷോറൂകൾ കൂടി തുറക്കാനാണ്​ പദ്ധതി​. 5,000 ചതുശ്ര അടി വിസ്തൃതിയിലാണ്​​ ബുർജുമാൻ മാളിലേയും ഷാർജയിലെ മെഗാമാളിലേയും ഷോറൂമുകൾ നിർമിച്ചിരിക്കുന്നത്​. സഹാറ സെന്‍റർ ഷോറൂമിന്​ 9,000 ചതുരശ്ര അടിയും വിസ്തൃതിയുണ്ട്​.

Shares:

Related Posts

Breaking News

നീതി, സ്നേഹം, സമാധാനം: ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടി 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റിയിൽ

ദുബായ്: അന്താരാഷ്ട്ര സമാധാന പാലനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 2,800ലധികം പേരെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടിക്ക് ദുബായ് 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കും. നീതിയിലും സ്നേഹത്തിലും സമാധാനത്തിലും ഊന്നൽ നൽകുന്ന
Featured

ഓപ്പറേഷൻ സിന്ദൂർ: എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര - സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായി
Breaking News

ദുബായ് കിരീടാവകാശി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: ദുബായ് കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ആ​ഗോള സമാധാനം, വികസനം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള
Breaking News

നി​യ​മ​ലം​ഘ​നം നടത്തിയ 29 ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ ദുബായ് സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം

ദുബായ് - സാ​മ്പ​ത്തി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച 29 ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം. ക​ള്ള​പ്പ​ണ വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്​ ത​ട​യ​ൽ നി​യ​മ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ണ്​ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2.2 കോ​ടി ദി​ർ​ഹം പി​ഴ​യാ​ണ് മ​ന്ത്രാ​ല​യം ക​മ്പ​നി​ക​ൾ​ക്ക്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ സാ​മൂ​ഹി​ക
Leave a Reply

Your email address will not be published. Required fields are marked *