Breaking NewsFeatured

ദുബായ് കിരീടാവകാശി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: ദുബായ് കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ആ​ഗോള സമാധാനം, വികസനം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നേതൃത്വത്തിൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തു. രാജ്യത്തിന്റെ ഭാവി വികസനവും സഹകരണ സംരംഭങ്ങളും അവലോകനം ചെയ്തു. യുഎഇയുടെ ആഗോള നിലവാരം ഉയർത്തുന്നതിനും ആഗോള പങ്കാളിത്തം വളർത്തുന്നതിനുമുള്ള വിദേശകാര്യ മന്ത്രാലയത്തിൻ്റെ സംരംഭങ്ങളെ ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു.

മേഖലയിലെ സ്ഥിരതയും സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള യുഎഇയുടെ സഹകരണ ശ്രമങ്ങൾ ഉൾപ്പെടെയുള്ള ദേശീയ, പ്രാദേശീയ വിഷയങ്ങളും യോ​ഗത്തിൽ ചർച്ചയായി. രാജ്യത്തിന്റെ അടുത്ത ഘട്ട വികസനത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രതിരോധ മന്ത്രാലയത്തിൻ്റെയും വിദേശകാര്യ മന്ത്രാലയത്തിൻ്റെയും ശ്രമങ്ങൾ കാര്യക്ഷമമാക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

ദേശീയ സുരക്ഷയ്ക്കും വിദേശ നയത്തിനുമുള്ള ചട്ടക്കൂടുകൾ, യുഎഇ പൗരന്മാർക്കും വിദേശികൾക്കും കോൺസുലാർ സേവനങ്ങൾ മെച്ചപ്പെടുത്തൽ, രാജ്യത്തിൻ്റെ പ്രതിരോധ-സുരക്ഷാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ മെച്ചപ്പെടുത്തൽ, ആരോഗ്യം, ഊർജ്ജം, എന്നിവയും ചർച്ചാ വിഷയമായി. യോഗത്തിൽ സഹമന്ത്രി ഷെയ്ഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാനും യുഎഇയിലെ നിരവധി മന്ത്രിമാരും പങ്കെടുതിരുന്നു.

Shares:

Related Posts

Gulf

യു.എ.ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം “വരവേൽപ്പ് – 2022” ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു.

ഷാർജ - 1000 മുകളിൽ മെമ്പർമാരുള്ള യു എ ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം "വരവേൽപ്പ് - 2022" ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു. സജീർ ഗ്രീൻ ഡോട്ട്, വര എന്ന കൂട്ടായ്മയുടെ
Business

ഷൈഖ് മുഹമ്മദിന്റെ വണ്‍ ബില്യണ്‍ മീല്‍സ്; 11 കോടി രൂപ സംഭാവന പ്രഖ്യാപിച്ച്​ ഡോ. ആസാദ് മൂപ്പന്‍

ദുബായ് - ലോകത്തിന്‍റെ വിശപ്പകറ്റാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച വൺ ബില്യൺ മീൽസ്​ പദ്ധതിയിലേക്ക്​ ആസ്റ്റർ ഡി.എം. ഹെൽത്ത്​കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ്
Gulf

മാധ്യമ പ്രവർത്തകൻ റോയ് റാഫേലിന് ദുബായ് ഇന്ത്യൻ മാധ്യമ കൂട്ടായ്‌മ ഹൃദ്യമായ യാത്രയപ്പ് നൽകി.

ദുബായ് - ഒന്നര പതിറ്റാണ്ടായി യു എ ഇ യിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ഗോൾഡ് എഫ് എം ന്യൂസ് എഡിറ്റർ റോയ് റാഫേലിന് ഇന്ത്യൻ മാധ്യമ കൂട്ടായ്‌മ ഹൃദ്യമായ യാത്രയപ്പ് നൽകി .മാധ്യമ രംഗത്ത് അമൂല്യമായ സംഭാവന നൽകിയ റോയ്
Gulf

സന്ദർശകരുടെ എണ്ണത്തിലെ വൻ വർധന; ഖത്തറിന് പ്രതീക്ഷയേറുന്നു.

ദോഹ - ഖത്തർ പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ അ​തോ​റി​റ്റി (പി.​എ​സ്.​എ) പുറത്തുവിട്ട പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ആ​ഗ​സ്​​റ്റ് മാ​സ​ത്തി​ൽ ഖ​ത്ത​റി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 1,48,000 ക​വി​ഞ്ഞ് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 138.3 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യതായി അധികൃതർ വ്യകതമാക്കി. എന്നാൽ ആ​കെ സ​ന്ദ​ർ​ശ​ക​രി​ൽ
Leave a Reply

Your email address will not be published. Required fields are marked *