ടെസ്ലയുടെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, സൈബർക്യാബ് നിലവിൽ അമേരിക്കയിലെ ഓസ്റ്റിനിൽ പരിമിത മേഖലകളിൽ സർവീസ് നടത്തുന്നുണ്ട്. 2026 അവസാനത്തോടെ വാഹനം ഉപഭോക്താക്കൾക്ക് വിൽക്കാനുള്ള പദ്ധതിയും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യുഎസ് അധികൃതരുടെ പരിശോധന തുടരുകയാണ്.



