FeaturedGulf

ഷാർജയിൽ പുതിയ ഭൂഗർഭ നടപ്പാത; സുരക്ഷിത യാത്രയൊരുക്കാൻ പദ്ധതി

ഷാർജ: നഗരത്തിലെ പ്രമുഖ സാംസ്കാരിക, മത, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഭൂഗർഭ നടപ്പാത നിർമിക്കാൻ ഷാർജയിൽ തുടക്കം. കൾച്ചറൽ സ്ക്വയറിലെ ഇമാം അഹമ്മദ് ബിൻ ഹൻബൽ പള്ളിയെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന നടപ്പാതയുടെ നിർമാണപ്രവർത്തനങ്ങളാണ് ആരംഭിച്ചത്.

വാഹനഗതാഗതത്തിനും കൾച്ചറൽ സ്ക്വയറിലെ മനോഹരമായ പൂന്തോട്ടങ്ങൾക്കും തടസ്സമുണ്ടാക്കാതെ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ പുതിയ പാത സഹായിക്കും. ആരാധകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രദേശത്തെ മനോഹരമായ കാഴ്ചകൾ സുരക്ഷിതമായി ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും സന്ദർശകർക്ക് ഇതിലൂടെ കൂടുതൽ സൗകര്യമൊരുങ്ങും.

ഷാർജ റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റിയുടെ ‘ഡയറക്ട് ലൈൻ’ പരിപാടിയിൽ ഫോണിലൂടെ സംസാരിക്കവെയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.

കൾച്ചറൽ സ്ക്വയറിലെ ഖുർആൻ സ്മാരകം മുസ്‌ലിം ലോകത്തിന് വഴികാട്ടുന്ന പ്രധാന അടയാളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രദേശത്തെ ‘ഖുർആൻ സ്ക്വയർ’ എന്നോ ‘ബുക്ക് സ്ക്വയർ’ എന്നോ വിശേഷിപ്പിക്കാമെന്നും ഷാർജ ഭരണാധികാരി കൂട്ടിച്ചേർത്തു.

നഗരത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം സന്ദർശകരുടെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിൽ പുതിയ ഭൂഗർഭ നടപ്പാത നിർണായകമാകുമെന്നാണ് പ്രതീക്ഷ.

Shares:

Related Posts

Breaking News

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് നയതന്ത്ര പരിഹാരം വേണം; ഇസ്താംബൂളിൽ നാലുരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

ഇസ്താംബൂൾ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും പരിഹാരം കാണാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കണമെന്ന് സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. ഇസ്താംബൂളിൽ ചേർന്ന നാലുരാജ്യങ്ങളുടെ ക്വാർട്ടറ്റ് യോഗത്തിലാണ് പ്രാദേശിക വിഷയങ്ങളിൽ സംയുക്ത നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെയും അതിനപ്പുറത്തെയും
Business

ഭാഗ്യശാലികൾക്ക് ടെസ്‌ല കാർ സമ്മാനവുമായി 10 X പ്രോപ്പർട്ടീസ്

ദുബായ്: യൂ.എ.ഇ.യിൽ പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ തിരഞ്ഞെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്‌ല മോഡൽ-3 , ഐ ഫോൺ15 പ്രോ മാക്സ് എന്നിവ ഭാഗ്യശാലികൾക്ക് നേടാനുള്ള അവസരത്തോടൊപ്പം വാങ്ങുന്ന അപ്പ്പാർട്മെന്റുകൾ സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുവാനൊരുങ്ങുന്നു. ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ
Breaking News

തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ ബാ​ധി​ത മേ​ഖ​ല​യി​ൽ യു.​എ.​ഇ​യു​ടെ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രികൾ സ​ജീ​വം

ദുബായ് - തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ ബാ​ധി​ത മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ഓ​പ​റേ​ഷ​ൻ ഗാ​ല​ന്‍റ്​ നൈ​റ്റ്​ -2 വി​നോ​ട​നു​ബ​ന്ധി​ച്ച ആ​ശു​പ​ത്രി യു.​എ.​ഇ​യു​ടെ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി സ​ജീ​വം പ്രവർത്തനത്തിലാണ്. നിലവിൽ തു​ർ​ക്കി​യ​യി​ലെ ഗാ​സി​യാ​ന്‍റ​പ്പി​ലാ​ണ്​ ആ​ശു​പ​ത്രി സ്​​ഥാ​പി​ച്ചിട്ടുള്ളത്. അ​ത്യാ​ഹി​ത വി​ഭാ​ഗം, ഓ​പ​റേ​ഷ​ൻ മു​റി,
Gulf

രൂപയുടെ മൂല്യം ഇടിഞ്ഞു; റിയാലിന്‍റെ വിനിമയനിരക്ക് 210ലേക്ക് കുതിച്ചു.

മസ്കത്ത് : യു.എസ് ഫെഡറൽ റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടിയതോടെ ഇന്ത്യൻ രൂപയുടെ വിലയിടിവ് ശക്തമായതോടെ ഒമാൻ റിയാലിന്‍റെ വിനിമയം ഒരു റിയാലിന് 210 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തി. എന്നാൽ ഒമാനിലെ പണഇടപാടു സ്ഥാപനങ്ങൾ  റിയാലിന് 209.50 രൂപ
Leave a Reply

Your email address will not be published. Required fields are marked *