ദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ആദരസൂചകമായി ഔദ്യോഗിക വിരുന്നൊരുക്കി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി. ദോഹയിലെ ലുസൈൽ പാലസിൽ നടന്ന വിരുന്നിൽ പ്രസിഡന്റ് മാക്രോണിനൊപ്പം അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും പങ്കെടുത്തു.
ഖത്തറും ഫ്രാൻസും തമ്മിലുള്ള സൗഹൃദബന്ധത്തിന് പ്രാധാന്യം നൽകുന്നതാണ് അമീർ ഒരുക്കിയ ഔദ്യോഗിക വിരുന്ന്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനവും ഔദ്യോഗിക സ്വീകരണവും ശ്രദ്ധ നേടുന്നത്.





