Breaking NewsFeatured

കാലാവസ്ഥ വ്യതിയാനം; മൂടൽമഞ്ഞ് കടുത്ത ജാഗ്രത നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്

ദുബായ് – മാറിയ കാലാവസ്ഥയിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് സാഹചര്യത്തിൽ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, എന്നീ നിർദേശങ്ങൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്.

യാത്ര പുറപ്പെടുന്നതിനുമുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കാൻ സമയം കണ്ടെത്തണം. കാരണം ശീതകാലത്തിന്‍റെ തുടക്കമായതിനാൽ ഈ മാസങ്ങളിൽ അപ്രതീക്ഷിതമായി കാലാവസ്ഥയിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശരിയായ ശ്രദ്ധയുണ്ടാകണമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂഇ പ്രസ്താവനയിൽ പറഞ്ഞു. റോഡിലെ ട്രാഫിക് ലൈനുകൾ മാറുമ്പോൾ ഇൻഡിക്കേറ്റർ ഉപയോഗിച്ച് കൃത്യമായ മുന്നറിയിപ്പ് മറ്റു വാഹനങ്ങൾക്ക് നൽകുകയും, യാത്രക്ക് ആവശ്യമായതിലും കൂടുതൽ സമയം കരുതുകയും, സാധ്യമെങ്കിൽ മൂടൽമഞ്ഞ് തെളിയുന്നതുവരെ കാത്തിരിക്കുകയും വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കുകയും വേഗത നിയന്ത്രിക്കുകയും വേണം.

ഇതിന്നായി മൂടൽമഞ്ഞ് വർധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക പൊലീസ് പെട്രോളിങ് വർധിപ്പിക്കാനും വാഹനങ്ങൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകാനും അധികൃതർ നടപടിയെടുത്തിട്ടുള്ളതായും അധികൃതർ അറിയിച്ചു.

Shares:

Related Posts

Breaking News

മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ മാത്യു കുഴൽനാടന്‍ നൽകിയ ഹരജി വിജിലൻസ് കോടതി തള്ളി.

സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നൽകിയെന്ന ആരോപണങ്ങൾ ഹരജിയിൽ ഉന്നയിച്ചിരുന്നത്. ഇതോടൊപ്പം സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽനിന്ന് വീണ പണം കൈപ്പറ്റിയതെന്നും മാത്യു കുഴൽനാടന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Breaking News

ഒമാനില്‍ മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കി.

മസ്‌കത്ത് - മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കിയും, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കിയും കൊണ്ടുള്ള ഒമാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ് ആയിരകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നു. ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തിയാണ് വ്യാഴാഴ്ച
Breaking News

വേഗത വിനയായി; മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ ഡ്രൈ​വ​ര്‍മാ​ർ​ക്ക്​ പി​ഴ​

അ​ബൂ​ദ​ബി: കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ക​ഴി​ഞ്ഞ​വ​ര്‍ഷം യു.​എ.​ഇ ഗ​താ​ഗ​ത വ​കു​പ്പ് പി​ഴ​ചു​മ​ത്തി​യ​ത് മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ ഡ്രൈ​വ​ര്‍മാ​ര്‍ക്കെ​തി​രെ. 400 ദി​ര്‍ഹം വീ​ത​മാ​ണ്​ ഓരോരുത്തർക്കും പി​ഴ​യീ​ടാ​ക്കി​യ​ത്. ഓ​വ​ര്‍ടേ​ക്കി​ങ്ങി​ന് അ​നു​വാ​ദ​മു​ള്ള പാ​ത​യി​ല്‍ പി​ന്നി​ല്‍നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​ന കൊ​ടു​ക്കാ​തെ കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ക്കും സ​മാ​ന പി​ഴ​യാ​ണ്
Breaking News

ആർ.ടി.എ മൂ​ന്ന്​ പു​തി​യ ബ​സ്സ്​ സ​ർ​വി​സു​ക​ൾ കൂ​ടി തു​ട​ങ്ങു​ന്നു

ദുബായ് - ദുബായിയുടെ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ പു​തി​യ മൂ​ന്ന്​ ബ​സ്​ സ​ർ​വി​സു​ക​ൾ കൂ​ടി തു​ട​ങ്ങാനൊരുങ്ങുകയാണ് ആർ.ടി.എ. മേ​യ്​ 19 നാ​ണ്​ പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ടി.​എ അധിക്രതർ അറിയിച്ചു. നിലവിൽ അ​ൽ​ഖൈ​ൽ ഗേ​റ്റ്​-​ബി​സി​ന​സ്​ ബേ ​മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ റൂ​ട്ട്​-51 ബ​സ്​
Leave a Reply

Your email address will not be published. Required fields are marked *