Breaking NewsGulf

ഒമാനില്‍ മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കി.

മസ്‌കത്ത് – മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കിയും, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കിയും കൊണ്ടുള്ള ഒമാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ് ആയിരകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നു. ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തിയാണ് വ്യാഴാഴ്ച ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ സനദ് സെന്ററുകള്‍ വഴി 30 ഒമാൻ റിയൽ അടച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ പുതിയ വീസയ്ക്കും, വീസ പുതുക്കുകൽ നടപടിക്കും മെഡിക്കല്‍ പരിശോധനക്കുള്ള അപേക്ഷ സമര്‍പ്പിക്കണം. അതിനു ശേഷം അംഗീകൃത സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെത്തി വീസാ മെഡിക്കല്‍ പരിശോധന നടത്താം. ഇവിടെ പ്രത്യേകം തുക അടയ്‌ക്കേണ്ടതില്ല.

ഒമാനിൽ നവംബര്‍ 1- മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. പരിശോധന കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഫലം ഇലക്ട്രോണിക് സംവിധാനം വഴിയാണ് ഉപഭോക്താക്കൾക്ക്‌ ലഭ്യമാവുക. നേരത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും പ്രത്യേകം നിരക്ക് ഈടാക്കിയിരുന്നു. കൃത്യമായ തുകയായിരുന്നില്ല ഓരോരുത്തരും ഈടാക്കിയിരുന്നത്. ഇത്‌ ശ്രദ്ധയിൽ പെട്ടതിനാലാണ് ഗവൺമെന്റ് ഇത്തരം നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

Shares:

Related Posts

Breaking News

ധീര രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ രാഷ്ട്രനേതാക്കൾ

ദുബായ് - സ്വന്തം രാജ്യത്തിനായി ജീവൻ നൽകിയ രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ ഇന്ന് അനുസ്മരണ ദിനം ആചരിക്കുന്നു. സ്വന്തം രാജ്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ രക്തസാക്ഷികളെ ഹീറോകളെ ഓർമിക്കണമെന്ന് ഇരു നേതാക്കളും ജനങ്ങളോട് ആഹ്വാനംചെയ്തു. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട
Breaking News

ഭരണാധികാരികളുടെ മുഖചിത്രം ആലേഖനം ചെയ്ത സ്വ​ർ​ണം, വെ​ള്ളി നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ദുബായ്

ദുബായ് - ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം
Breaking News

യു എ ഇയിൽ പൊതുമാപ്പ് നീട്ടില്ല; സമയപരിധി ഈ മാസം 31ന് അവസാനിക്കും മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു വിവരം അറിയിച്ചത്. അനധികൃത
Gulf

എ. സ്. വി. ബാഡ്‌മിന്റൻ ടൂർണ്ണമെൻറ്.

അക്ഷരം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ എ എസ് വി ബാഡ്‌മിന്റൻ ടൂർണ്ണമെൻറ് നടത്തുന്നു.2022 ഒക്‌ടോബർ 30 ന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ വെച്ചാണ് മത്സരം നടക്കുന്നത് .MD C, MD D, XD C & D എന്നീ വിഭാഗങ്ങളിലാണ് മത്സരം
Leave a Reply

Your email address will not be published. Required fields are marked *