GulfUAE

സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെ, അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകാനാണ് ആ​ഗ്രഹം: ഹുമ ഖുറേഷി

ഷാർജ: സൂപ്പർഹീറോ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന അപൂർണ്ണരായ ആളുകൾ എന്ന ആശയം താൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി. 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ “സ്‌ക്രീനിൽ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം” എന്ന പരിപാടിയിൽ ആസ്വാദകരുമായി സംവദിക്കുകയായിരുന്നു. തന്റെ ആദ്യ നോവലായ “സീബ: ഒരു ആക്‌സിഡൻ്റൽ സൂപ്പർഹീറോ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സംവാദം നടന്നത്.

ഓരോരുത്തരുടെയും ഉള്ളിൽ ഒരു സൂപ്പർഹീറോ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരുവളാണ് ഹുമയുടെ നോവലിലെ കഥാപാത്രം. എല്ലാം തികഞ്ഞവളല്ല എന്ന ബോധ്യമാണ് അവളെ യാഥാർത്ഥ്യ ബോധമുള്ളവളാക്കി മാറ്റുന്നത്. ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നുള്ള എഴുത്ത് തന്നെ സംബന്ധിച്ച് “വിമോചനം” ആയിരുന്നുവെന്ന് ഹുമ പറഞ്ഞു. സിനിമയുടെ കാര്യമെടുത്താൽ പരാജയത്തിൻ്റെ ഉത്തരവാദിത്തം സംവിധായകൻ്റെയോ തിരക്കഥാകൃത്തിൻ്റെയോ മേൽ ചുമത്താം, പക്ഷേ പുസ്തകം പൂർണ്ണമായും എഴുത്തുകാരിയുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം തന്നിൽ വിറയലുണ്ടാക്കിയെന്ന് ഹുമ സമ്മതിച്ചു.

താൻ ആദ്യം ഒരു ടിവി ഷോ എന്ന നിലയിലാണ് കഥ അവതരിപ്പിച്ചതെന്ന് ഹുമ വെളിപ്പെടുത്തി. എന്നാൽ കഥയിലെ ഫാൻ്റസി രംഗങ്ങൾ ചിത്രീകരിക്കുന്നതിന് സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നു. എന്നാലും ഒരു സിനിമയായോ പരമ്പരയായോ പുസ്തകം സ്‌ക്രീനിൽ യാഥാർഥ്യമാവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കി.

അഭിനയവും സംവിധാനവും ഒരു പോലെ കൊണ്ടുപോകുന്നത് വെല്ലുവിളിയാണെങ്കിലും സംവിധാനം ആസ്വാദ്യകരമാണെന്ന് ഹുമ അഭിപ്രായപ്പെട്ടു. രണ്ടും ചെയ്യുന്ന തന്നെ അംഗീകരിക്കുന്ന അഭിനേതാക്കളെ കണ്ടെത്താൻ കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങുമെന്ന് ഹുമ പറഞ്ഞു.

സൂപ്പർഹീറോയ്ക്ക് പോലും മാനസിക പിന്തുണ നൽകുന്ന തെറാപ്പിയെക്കുറിച്ചുള്ള പുസ്തകവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സൂപ്പർഹീറോകൾക്ക് പോലും തെറാപ്പി ആവശ്യമാണ് എന്നും അവർക്ക് യുദ്ധം ചെയ്യാനും ലോകത്തെ രക്ഷിക്കാനുമുള്ള പി ടി എസ് ഡി ഉണ്ട് എന്നും ഹുമ ഖുറേഷി നർമത്തോടെ പ്രതികരിച്ചു. സിനിമാ സെറ്റിലാണ് താൻ ഏറ്റവും സജീവമായി ജീവിക്കുന്നതെന്ന് ഹുമ പറഞ്ഞു.
സിനിമാ സെറ്റിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹമെന്നും അവർ തമാശയായി പറഞ്ഞു. സിനിമാ ലോകവുമായുള്ള തൻ്റെ ആഴത്തിലുള്ള ബന്ധം സൂചിപ്പിക്കാനാണ് ജീവിതവും മരണവും സെറ്റിൽ തന്നെ വേണമെന്ന ആഗ്രഹം പങ്കുവെച്ചതെന്നും ഹുമ ഖുറേഷി ഹുമ കൂട്ടിച്ചേർത്തു.

Shares:

Related Posts

Breaking News

ദുബായ് ഇമിഗ്രേഷൻ എമിറാത്തി വനിതാ ദിനം ആഘോഷിച്ചു: നോറ അൽ മത്രൂഷി മുഖ്യാതിഥിയായി

ദുബായ്: ദുബായ് ഇമിഗ്രേഷൻ എമിറാത്തി വനിതാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അറബ് ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി മുഖ്യാതിഥിയായി പങ്കെടുത്തു. തന്റെ ബഹിരാകാശ പര്യവേക്ഷണ അനുഭവങ്ങളും വെല്ലുവിളികളും നോറ അൽ മത്രൂഷി പരിപാടിയിൽ പങ്കുവെച്ചു.
Featured

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണ മികവും പ്രശംസനീയം: തമിഴ്നാട് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ

ഷാർജ: സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യു എ ഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്ന് തമിഴ് നാട് ഐ ടി ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തക
Featured

പ്രവാസ ലോകത്തിന്റെ നായകർക്ക് ആദരം; മെയ് ദിനത്തിൽ ലേബർ ക്യാംപുകളിൽ GDRFA

ദുബായ്; അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ പ്രവാസ ലോകത്തെ യഥാർത്ഥ നായകർക്കായി സ്നേഹവിരുന്നൊരുക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. മുപ്പത്തിയാറായിരത്തിലധികം തൊഴിലാളികളെ നേരിട്ട് സന്ദർശിച്ചാണ് ഇത്തവണത്തെ മെയ് ദിനം അവിസ്മരണീയമാക്കിയത്. GDRFA യുടെ ഇത്തരം ഇടപെടൽ ദുബായ്
Gulf

ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബ്ബ്, അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു 

അജ്‌മാൻ - മലയാള ഭാഷയ്ക്ക് ആഗോള പ്രചാരം നല്‍കുന്നതിനായാണ് സംസ്ഥാന സ‍ർക്കാർ മലയാളം മിഷന്‍ ക്ലബുകള്‍ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ തന്നെ കുട്ടിമലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബിനാണ് വെളളിയാഴ്ച അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍ തുടക്കമായത്. എവിടെ
Leave a Reply

Your email address will not be published. Required fields are marked *