Breaking NewsBusiness

അബുദാബിയിൽ വാടകക്കയറ്റത്തിന് കടിഞ്ഞാൺ; ഇനി അടുത്ത അറിയിപ്പ് വരെ വാടക കൂട്ടാൻ പാടില്ലെന്ന് ഉത്തരവ്

അബുദാബി: അബുദാബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മുൻപുണ്ടായിരുന്ന 5 ശതമാനം വർദ്ധനവ് പരിധി പൂർണ്ണമായും ഒഴിവാക്കി പൂജ്യം ശതമാനമാക്കിയ (0%) ഈ നിയമം താമസ, വാണിജ്യ, വ്യവസായ കെട്ടിടങ്ങൾക്കെല്ലാം ബാധകമാണ്.

അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കരാർ പുതുക്കുമ്പോൾ അവസാനത്തെ ‘തൗതീഖ്’ (Tawtheeq) സർട്ടിഫിക്കറ്റിലെ അതേ തുക മാത്രമേ കെട്ടിട ഉടമകൾക്ക് ഈടാക്കാൻ അവകാശമുള്ളൂ.കഴിഞ്ഞ വർഷങ്ങളിൽ എമിറേറ്റിൽ വാടക നിരക്കുകൾ കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് വിപണിയിൽ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കാൻ സർക്കാർ ഈ അടിയന്തര ഇടപെടൽ നടത്തിയത്. എന്നാൽ ഈ ഉത്തരവ് നിലവിൽ വന്ന തീയതി മുതൽ പുതുക്കുന്ന പുതിയ കരാറുകൾക്ക് മാത്രമായിരിക്കും ഈ ഇളവ് ബാധകമാകുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും ജീവിതച്ചെലവ് വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, വലിയൊരു സാമ്പത്തിക ഭാരമാണ് ഈ പ്രഖ്യാപനത്തിലൂടെ താമസക്കാർക്ക് ഒഴിഞ്ഞുപോയിരിക്കുന്നത്.

Shares:

Related Posts

Featured

ജപ്പാൻ കേന്ദ്രമായ ഷിന്‍ നിപ്പോൺ കമ്പനിയും, സൗദി എസ്.എം. എച്ചും. പ്രഥമ സംയുക്ത സംരംഭക കരാറില്‍ ഒപ്പുവച്ചു

സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ സർവീസ് രംഗത്തെ ഏറ്റവും മുൻ നിര കമ്പനിയായ എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയും, ജപ്പാനിലെ ഊർജോത്പാദനം, ഓയിൽ ആൻഡ് ഗ്യാസ്, പെട്രോ കെമിക്കൽ മേഖലയിലെ മുൻനിരകമ്പനികളിലൊന്നായ കമ്പനികളിൽ ഒന്നായ ജപ്പാനിലെ ഷിൻ
Gulf

സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് ആദ്യമായി ഒരു വനിത ചരിത്രം കുറിച്ചു.

ജിദ്ദ - സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ ഭരണാധികാരി സൽമാൻ രാജാവ് നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് വരുന്നത്. നിലവിൽ പ്രസിഡന്റായിരുന്ന ഡോ. അവദ് അൽ അവ്വാദിനെ
Breaking News

പു​തി​യ 1000 ദി​ർ​ഹം ക​റ​ൻ​സി പു​റ​ത്തി​റ​ക്കി യു.എ.ഇ.

ദുബായ് - 1000 ദി​ർ​ഹത്തിന്റെ പു​തി​യ പോ​ളി​മ​ർ ക​റ​ൻ​സി നോ​ട്ട്​ പു​റ​ത്തി​റ​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​. പുതിയ നോ​ട്ടു​ക​ൾ ഏ​പ്രി​ൽ 10 മു​ത​ൽ ബാ​ങ്കു​ക​ളി​ലും എ​ക്സ്ചേ​ഞ്ച് ഹൗ​സു​ക​ളി​ലും ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. യു.​എ.​ഇ​യു​ടെ ആ​ഗോ​ള നേ​ട്ട​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക, വി​ക​സ​ന ചി​ഹ്ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ നോ​ട്ടി​ൽ
Breaking News

3.2 കോ​ടി ദി​ർ​ഹം വി​ല​വ​രു​ന്ന 111 കിലോ ലഹരിമരുന്നുമായി 28 പേർ ദുബായിൽ അറസ്റ്റിൽ

ദുബായ് - രാജ്യത്തിന്റെ സുരക്ഷിതത്വം സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി വി​വി​ധ ഓ​പ​റേ​ഷ​നു​ക​ളി​ലാ​യി 13.2 കോ​ടി ദി​ർ​ഹം വി​ല​വ​രു​ന്ന 111 കിലോ ലഹരിമരുന്നുമായി 28 പേരെ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മൂ​ന്നു​ സം​ഘ​ങ്ങ​ളെ​യാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. 99 കി​ലോ കാ​പ്​​റ്റ​ഗ​ൺ
Leave a Reply

Your email address will not be published. Required fields are marked *