Breaking NewsFeatured

ഇന്ന് ഒരു ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഉള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ കണ്ണൂർ ജില്ലയിലും മറ്റന്നാൾ തൃശൂരും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

വ്യാഴാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.തൊടുപുഴ നദിയിലെ (ഇടുക്കി) മണക്കാട് സ്റ്റേഷനിൽ ഇന്ന് കേന്ദ്ര ജല കമ്മീഷൻ (CWC) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കേരള തീരത്ത് ഇന്ന്‌ രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കൻഡിൽ 40 സെന്റീമീറ്ററിനും 65 സെന്റീമീറ്ററിനും ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന്‌ രാത്രി 11.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Shares:

Related Posts

Breaking News

ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഓർമ്മയായിട്ട് ഇ​ന്നേ​ക്ക്​ ഒ​രു വ​ർ​ഷം

ദുബായ് - അറേബ്യൻ പെനിൻസുലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് "ഇ​മാ​റാ​ത്തിന്റെ" വി​ക​സ​ന​പാ​ത​യി​ലേ​ക്ക്​ ന​യി​ച്ച​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട്​ ഇ​ന്നേ​ക്ക്​ ഒ​രു വ​ർ​ഷം. 2022 മേ​യ്​ 13നാ​ണ്​ അ​ദ്ദേ​ഹം വാര്ധക്യമായ അസുഖങ്ങളെ
News Kerala/India

യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം: പ്രതിക്ക് യുവാവിനോട് സംശയം മൂലം കൊലപാതകം.

കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്.പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. മുത്തുകുമാർ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നീ വരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തിയ ശേഷം സെപ്റ്റബർ
Breaking News

3 വർഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 ഷോറൂമുകൾ ഉൾപ്പെടെ 100 കോടി ദിര്‍ഹം സമാഹരിക്കാനൊരുങ്ങി ഭീമ ജ്വല്ലേഴ്‌സ്

ദുബായ്: ഗള്‍ഫ് മേഖലയിലെ വികസന പദ്ധതികൾക്കായി 100 കോടി ദിര്‍ഹത്തിന്‍റെ നിക്ഷേപം സ്വീകരിക്കാൻ തീരുമാനിച്ചതായി ഭീമ ജ്വല്ലേഴ്‌സ് മാനേജ്മെന്‍റ് അറിയിച്ചു. വിദേശ സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപകരില്‍ നിന്നുമാണ് തുക സമാഹരിക്കുകയെന്ന് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
News Kerala/India

മാലയ്ക്കു വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി.

കൊച്ചി: എറണാകുളം മുവാറ്റുപുഴയിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) ആണ് വീടിനുള്ളിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൗസല്യയെ ഞായറാഴ്‌ച
Leave a Reply

Your email address will not be published. Required fields are marked *