അജ്മാന്: അജ്മാന് ശൈഖ് റാശിദ് ബിൻ സഈദ് റോഡിൽ ഭാഗീകമായി ജൂണ്‍ രണ്ടു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അജ്‌മാൻ റോഡ് അതോറിറ്റി അറിയിച്ചു. നിലവിൽ ശൈഖ് റാശിദ് ബിൻ സഈദ് റോഡ് പ്രദേശത്ത് നടക്കുന്ന റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായാണ് ഗതാഗതം തിരിച്ചുവിടുന്നത്. അജ്മാന് പോര്‍ട്ട്, അജ്മാന് സിറ്റി സെന്റര്‍ എന്നിവിടങ്ങളിൽനിന്ന് ശൈഖ് റാശിദ് ബിൻ സഈദ് റോഡിൽ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാണ് നടപടി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അടച്ചിടുന്ന സ്ഥലത്തെ ട്രാഫിക് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, അതോറിറ്റിയുടെ തീരുമാനങ്ങളോട് പൂർണമായും നഗര വാസികളും ഡ്രൈവർമാരും സഹകരിക്കണമെന്നും അജ്‌മാൻ പൊലീസ് ഡ്രൈവർമാരോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു.
- Home
- Breaking News
- അജ്‌മാൻ എമിറേറ്റിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം
അജ്‌മാൻ എമിറേറ്റിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം
Related Posts
ദുബായ്: ഐ എ എസും, എം ബി ബി എസും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി അബുദബിയില്‍ എഡ്യുവിസ്ഡം അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെയാണ് അക്കാദമി കരിയർ ഗൈഡന്‍സ് നൽകുക.പ്രഥമഘട്ടത്തിൽ ജൂനിയർ ഐ എ എസ്, ഡോക്ടർ ജൂനിയർ
ദുബായ് : യു. എ. ഇ താമസക്കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികൾക്കായി നടപ്പിലാകുന്ന ഗ്രേസ് പിരീഡ് സംരംഭം( പൊതുമാപ്പ്) നടപ്പിലാക്കാൻ തങ്ങൾ പൂർണ്ണസജ്ജമായിയെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പദ്ധതിയുടെ
ദുബായ് - യു.എ.ഇയുടെ സൈനിക ശക്തിയെയും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ സായുധസേനയുടെ പങ്കിനെ അനുസ്മരിച്ച് യു.എ.ഇ ശനിയാഴ്ച 47മത് സായുധസേന ഏകീകരണ ദിനം ആചരിക്കുന്നു. 1976 മേയ് ആറിനാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ
ജർമ്മനിയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി മുഖേന നഴ്‌സിങ്ങ് മേഖലയില്‍ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക് യാത്രതിരിച്ചു. കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചില്‍ നിന്നുളള കോട്ടയം സ്വദേശി അയോണ ജോസ് , തൃശ്ശൂര്‍ സ്വദേശി





