Gulf UAE

കേരളത്തിൽ ഒന്നാമൻ യൂസുഫലി; ഇന്ത്യയിൽ ഒന്നാമൻ അദാനി​; പുതിയ ഫോബ്​സ്​ പട്ടിക.​

Written by themediatoc

ദുബായ് – അമേരിക്കൻ വ്യാപാര മാസികയായ ഫോബ്സ് മാഗസിന്‍റെ ഇന്ത്യയിലെ കോടീശ്വരൻമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുകേഷ്​ അംബാനിയെ മറികടന്ന്​ ഗൗതം അദാനി ഒന്നാമനായി ഇടം പിടിച്ചു. 2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ട്​ ഇരട്ടിയാക്കിയാണ്​ (15,000 കോടി ഡോളർ) ഒന്നാമതെത്തിയത്​. മുകേഷ്​ അംബാനി (8,800 കോടി ഡോളർ), രാധാകിഷൻ ദമാനി (2,760 കോടി ​ഡോളർ), സൈറസ്​ പൂനവല്ല (2,150 കോടി ഡോളർ), ഷിവ്​ നാടാർ (2,140 കോടി ഡോളർ) എന്നിവരാണ്​ ഇന്ത്യയിൽ നിന്നുള്ള ആദ്യ അഞ്ച്​ പേർ.

എന്നാൽ മലയാളികളിൽ​ എം.എ. യൂസുഫലിയാണ്​ ഒന്നാമൻ, 540 കോടി ഡോളർ ആസ്ഥിയുള്ള യൂസുഫലിക്കൊപ്പം മറ്റു അഞ്ച്​ മലയാളികൾ കൂടി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മൂത്തൂറ്റ്​ കുടുംബം (400 കോടി ഡോളർ), ബൈജു രവീന്ദ്രൻ (360 കോടി ഡോളർ), ജോയ്​ ആലുക്കാസ്​ (310 കോടി ഡോളർ), എസ്​. ഗോപാലകൃഷ്ണൻ (305 കോടി ഡോളർ) എന്നിവരാണ്​ കേരളത്തിൽ നിന്നുള്ള ആദ്യ അഞ്ച്​ പേർ. യൂസുഫലിക്ക്​ ഇന്ത്യയിൽ 35മത് സ്ഥാനമാണ് നിലവിലുള്ളത്. ​.

About the author

themediatoc

Leave a Comment