Featured Gulf UAE

ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി.

Written by themediatoc

ദുബായ് – നാലുനാൾ കൊണ്ട് 1.38 ജനലക്ഷം പങ്കെടുത്ത ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി. ജൈടെക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും, വിൽപന നടന്നതും​ ഇത്തവണയാണ് എന്നതാണ് ഇത്തവണത്തെ ജൈടെക്സ് വേറിട്ടതാക്കിയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരിക്കണക്കിനാളുകളാണ് സാങ്കേതിക വിദ്യയുടെ പറുതീസയിൽ സമ്മേളിച്ചത്. പുതിയ സാങ്കേതിക വിദ്യയെ കാണാനും, അനുഭവിച്ചറിയുവാനും, ആശയങ്ങൾ പരസ്പരം കൈമാറാനും ഒരുമിച്ച ഒരു വേദിയായിമാറി ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ അരങ്ങേറിയ ജൈടെക്സ്.

പറക്കും കാർ, തീ അണക്കുന്ന ഫയർ ഫൈറ്റർ റോബോട്ട്, ചിത്രം വരക്കുന്ന റോബോട്ട്, ആളില്ലാ ടാക്സി, ഇലക്ട്രിക് വാഹനങ്ങൾ, രോഗികളെ ചികിത്സിക്കുന്ന റോബോട്ട്, ഗെയിമിങ് വിസ്മയങ്ങൾ, അത്യാധുനിക സുരക്ഷ കാമറ തുടങ്ങി സാങ്കേതികവിദ്യയുടെ അത്ഭുതലോകമാണ് കഴിഞ്ഞ നാല് ദിവസംകൊണ്ട് ദുബായിലെ കാഴ്ചക്കാർക്കായി ജൈടെക്സ് ഒരുക്കിയിരുന്നത്.

കേരളത്തിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും 200ഓളം കമ്പനികൾ പങ്കെടുത്തു. കേരളത്തിൽനിന്ന് സ്റ്റാർട്ടപ് മിഷന് കീഴിൽ 40 സ്റ്റാർട്ടപ്പുകളും ഐ.ടി മിഷന്‍റെ നേതൃത്വത്തിൽ 30 സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു. കേരളത്തിൽ നിന്നെത്തിയ സ്ഥാപനങ്ങൾക്കും പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താന്നും, ഭാവി സാങ്കേതികവിദ്യകളെ അടുത്തറിയാനും വേദിയായിരുന്നു ജൈറ്റെക്‌സ്.

മെറ്റാവേഴ്സായിരുന്നു ഈ ജൈടെക്സിലെ പ്രധാന താരം. മെറ്റാവേഴ്സിന്‍റെ സാധ്യതകളെക്കുറിച്ച ചർച്ചകളും പ്രസന്‍റേഷനും പ്രദർശനങ്ങളും നടക്കുന്നുണ്ട്.കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഭാഗം കൂടി ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ കൂടുതൽ ഒരുക്കിയിരുന്നു.

ആകെ 5000ത്തോളം സ്ഥാപനങ്ങളാണ് എത്തിയത്. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 25 ഹാളിലായിട്ടായിരുന്നു ഓരോ പരിപാടിയും അങ്ങേറിയത്. ഇതോടൊപ്പം നിരവധി കരാറുകൾ ഒപ്പുവെക്കുന്നതിനും ജൈടെക്സ് സാക്ഷ്യംവഹിച്ചു. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) വിവിധ കമ്പനികളുമായി അഞ്ചു കരാറുകളാണ് ഒപ്പുവെച്ചത്. സർക്കാർ വകുപ്പുകൾക്കു പുറമെ വിവിധ സ്ഥാപനങ്ങൾക്ക് വിദേശ മാർക്കറ്റ് കണ്ടെത്താനും ജൈടെക്സ് വഴിതെളിച്ചു.

ന്യൂജെൻ സാങ്കേതിക വിദ്യയിലെ അഞ്ച് പുതിയ കട്ടിങ് എഡ്ജ് ഉൽപന്നങ്ങളുമായി തായ് പവലിയനാണ് ഇത്തവണ ജൈടെക്സിൽ ശ്രദ്ധ നേടുയത്. ഡി ലിങ്ക്, ഐബേസ്, എം.എസ്.ഐ, പ്ലാനറ്റ്, ബെൻക്യൂ എന്നിവയാണ് തായ് വാൻ അവതരിപ്പിച്ച പുതിയ ഉൽപന്നങ്ങൾ. ഒപ്പം ഉയർന്ന കാര്യക്ഷമതയും മിതമായ നിരക്കുമുള്ള ഉൽപന്നങ്ങളാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്ന് തായ്പേയ് കൊമേഴ്സ്യൽ ഓഫിസ് ഡയറക്ടർ വാൻ ചുൻ ചാങ്, തായ്വാൻ ട്രേഡ് സെന്‍റർ ഡയറക്ടർ ഫു തായ് വെയ് എന്നിവർ പറഞ്ഞു. ഇതിനായി ആധുനീക സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ ടെക്നോളജിയാണ് തായ് വാൻ ഉപയോഗിച്ചിരിക്കുന്നത്. ഇവയിൽ എടുത്തുപറയേണ്ട ഒന്നാണ് പുതിയ ഇൻഡോർ വൈഫൈ കാമറ, ഇതിന്റെ വ്യക്തത ആരെയും ഞെട്ടിക്കുന്നതാണ്. മൊബൈൽ ഫോൺ വിഡിയോകളെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഈ സി.സി.ടി.വി ദൃശ്യങ്ങൾ. ആളുകളുടെ ചലനത്തിനനുസരിച്ച് കാമറയും തിരിഞ്ഞുകൊണ്ടിരിക്കും. അപകട ഘട്ടങ്ങളിലെ അലാറം, സ്മോക് അലാറം തുടങ്ങിയവയെല്ലാം ഇതിലുണ്ട്. വിദേശരാജ്യത്തിരിക്കുന്നവർക്കുപോലും സ്വന്തം വീടും ചുറ്റുപാടും കൃത്യതയോടെ നിരീക്ഷിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

കമ്പ്യൂട്ടർ ഗെയിം കളിക്കുന്നവരെ ആകർഷിക്കുന്നതിന്നായി റൈഡർ ജി.ഇ സീരീസ് ലാപ്ടോപ്പും, ഇ-സ്പോർട്സ് ആരാധകർക്കായി സോവി എക്സ്.എൽ 25566 കെയുടെ പ്രത്യേക മോണിറ്ററും, തായ്‌വാൻ സന്ദർശകർക്കായി ഒന്നാം നമ്പർ ഹാളിൽ സജ്ജീകരിച്ചിരുന്നു.

About the author

themediatoc

Leave a Comment