Featured Gulf UAE

പുതു ചരിത്രം കുറിക്കാൻ “റാശിദ്​ റോവർ” ഒരുങ്ങിക്കഴിഞ്ഞു.

Written by themediatoc

ദുബായ് – യു.​എ.​ഇ​യു​​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ റാശിദ്​​ റോ​വ​ർ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യകഴിഞ്ഞതായി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. വികക്ഷേപണത്തിന്നു ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. അതുകൊണ്ടു തന്നെ ച​ന്ദ്ര​നി​ലെ​ത്തു​ന്ന ആ​ദ്യ അ​റ​ബ്​ രാ​ജ്യ​മെ​ന്ന ച​രി​​ത്രം കുറിക്കാൻ യൂ.എ.ഇക്ക്‌ കയ്യെത്തും ദൂരം മാത്രം.

റാശിദ്​ റോവറിന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​റി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രെ​യും സം​ഘാം​ഗ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും, ഇ​വ​രു​ടെ ചി​ത്രം സ​ഹി​തം അദ്ദേഹം ട്വീ​റ്റ് ചെയ്തിരുന്നത്.

ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ​നിന്ന് ന​വം​ബ​ർ ഒ​മ്പ​തി​നും 15നും ​ഇ​ട​യി​ലാ​യി​രി​ക്കും റാ​ശി​ദ്​ റോ​വ​റി​ന്‍റെ വി​ക്ഷേ​പ​ണം. ഹ​കു​ട്ടോ-​ആ​ർ മി​ഷ​ൻ-1 എ​ന്ന ജാ​പ്പ​നീ​സ് ലാ​ൻ​ഡ​റി​ലാ​ണ്​ ‘റാ​ശി​ദി​’​നെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ എ​ത്തി​ക്കു​ക. രാ​ജ്യ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല ച​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ പ​ദ്ധ​തി​ക്ക് കീ​ഴി​ലെ ആ​ദ്യ ദൗ​ത്യ​മാ​ണി​ത്.

ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ​നി​ന്ന്​ ല​ഭ്യ​മാ​ക്കു​ന്ന വ​യ​ർ​ലെ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​മാ​റാ​ത്തി എ​ൻ​ജി​നീ​യ​ർ​മാ​ർ റോ​വ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഒപ്പം ച​ന്ദ്ര​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗം പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താനും റോ​വ​ർ ല​ക്ഷ്യ​മി​ടു​ന്നുണ്ട്. ച​ന്ദ്ര​ന്‍റെ ഭൂ​മി​ശാ​സ്ത്രം, പ്രതലത്തിലെ മ​ണ്ണ്, പൊ​ടി​പ​ട​ലം, ഫോ​ട്ടോ ഇ​ല​ക്ട്രോ​ൺ ക​വ​ചം, ച​ന്ദ്ര​നി​ലെ ദി​വ​സം എ​ന്നി​വ ദൗ​ത്യ​ത്തി​ലൂ​ടെ പ​ഠ​ന​വി​ധേ​യ​മാ​ക്കും.

വിക്ഷേപണ ദിവസവും സമയവും കൃ​ത്യ​മായി അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​രം പ്ര​ഖ്യാ​പി​ക്കും.

About the author

themediatoc

Leave a Comment