Featured Gulf UAE

ഷാർജ പുസ്തകോത്സവം; നവംബർ രണ്ടിന് തിരിതെളിയും.

Written by themediatoc

ഷാർജ – ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ ‘ഷാർജ പുസ്തകോത്സവം’ ഇത്തവണ ഷാർജ എക്സ്​പോ സെന്‍ററിൽ നവംബർ രണ്ട്​ മുതൽ 13 വരെയാണ് നടത്തുക. ലോകത്തിലെ 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്.

ഇറ്റലിയാണ് ഈ വർഷത്തെ​ അതിഥി രാജ്യം. ഇതോടൊപ്പം ഏറ്റവും കൂടുതൽ പ്രസാധകർ പ​ങ്കെടുത്ത പുസ്​തകോത്സവമാകാനൊരുങ്ങുകയാണ്​ 41മത് എഡിഷൻ ഷാർജ പുസ്തകോത്സവം. ഈ സീസണിൽ ആറ്​ പുതിയ ​പരിപാടികളുണ്ടാകുമെന്നും ഷാർജ ബുക്ക്​ അതോറിറ്റി ചെയർമാനും ഷാർജ ബ്രോഡ്​കാസ്റ്റിങ്​ അതോറിറ്റി ഡയറക്ടർ ജനറലുമായ അഹ്​മദ്​ ബിൻ റക്കാദ്​ അൽ അമീരി പറഞ്ഞു.

‘വാക്ക്​ പ്രചരിപ്പിക്കുക’ എന്ന പ്രമേയത്തിലാണ്​ ഈവർഷത്തെ പുസ്തകോത്സവം അരങ്ങേറുന്നത്. പത്ത്​ രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി അരങ്ങേറ്റം കുറിക്കും. മേളയിൽ സംഘടിപ്പിക്കുന്ന 1047 പരിപാടികൾക്ക്​ 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. 1298 അറബ്​ പ്രസാധകർക്ക്​ പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പ​ങ്കെടുക്കും. മേളയിൽ 15 ലക്ഷം പുസ്തങ്ങളുണ്ടാവും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്​, 339 പേർ. ഈജിപ്​ത്​ 306, ലബനൻ 125, സിറിയ 95 എന്നിങ്ങനെയാണ്​ അറബ്​ ലോകത്ത്​ നിന്നുള്ള പ്രസാധകരുടെ എണ്ണം. ഇത്തവണ അറബ്​ ലോകത്തിന്‍റെ പുറത്ത്​ നിന്ന്​ ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത്​ ഇന്ത്യയിൽ നിന്നാണ്​, 112. യു.കെയിൽ നിന്ന്​ 61 ​പേരും, ക്യൂബ, കോസ്റ്ററിക്ക, ലൈബീരിയ, ഫിലിപ്പൈൻസ്​, അയർലൻഡ്​, മാൾട്ട, മാലി, ജമൈക്ക, ഐലൻഡ്​, ഹംഗറി എന്നീ രാജ്യങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ അരങ്ങേറ്റം കുറിക്കും.

ഈ ​വ​ർ​ഷ​ത്തെ ബു​ക്ക​ർ പ്രൈ​സ്​ ജേ​താ​വ്​ യു.​പി സ്വ​ദേ​ശി​നി​യാ​ ഗീ​താ​ഞ്ജ​ലി ശ്രീ​യാ​ണ് (ഗീ​താ​ഞ്ജ​ലി പാ​ണ്ഡെ)​ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി​ൽ പ്ര​ധാ​നി. 2018ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച രേ​ത്​ സ​മാ​ധി എ​ന്ന നോ​വ​ലി​നാ​ണ്​ ഈ ​വ​ർ​ഷം ബു​ക്ക​ർ പ്രൈ​സ്​ ല​ഭി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ജ​നി​ച്ച അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ ദീ​പ​ക്​ ചോ​പ്ര​യാ​ണ്​ മ​റ്റൊ​രു ഇ​ന്ത്യ​ൻ നിറസാ​ന്നി​ധ്യം. പ​ഞ്ചാ​ബി​ൽ ജ​നി​ച്ച്​ കാ​ന​ഡ​യി​ലേ​ക്കു​ ചേ​ക്കേ​റി​യ രൂ​പി കൗ​റും പു​സ്ത​ക​മേ​ള​യി​ൽ അ​തി​ഥി​യാ​യെ​ത്തും.

ഇങ്ങനെ ഒട്ടനവധി പരിപാടികളാണ് ഇത്തവണ ഷാർജ പുസ്തകോത്സത്തിൽ സംഘടിപ്പിച്ചിട്ടുള്ളത് എന്ന് വാർത്താസമ്മേളനത്തിൽ അധികൃതർ വ്യകതമാക്കി.

About the author

themediatoc

Leave a Comment