അബുദാബി – ആഫ്രിക്കന്‍ രാജ്യമായ ഗാമ്പിയയില്‍ നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ അബൂദബിയില്‍ ആരോഗ്യവകുപ്പ് അടിയന്തിരമായി നിരോധനം ഏർപ്പെടുത്തിയത്. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ മരുന്ന് കഴിച്ച് ആഫ്രിക്കയിലെ ഗാമ്പിയയില്‍ 66 കുട്ടികളാണ് മരിച്ചത്.
ചുമയ്ക്കും ജലദോഷത്തിനുമുള്ള പ്രൊമിതാസിന്‍ ഓറല്‍ സൊലൂഷന്‍, ബി.പി, കൊഫേക്‌സ്മാലിന്‍, ബേബി കഫ് സിറപ്, മകോഫ് ബേബി, മാഗ്രിപ് എന്‍ കോള്‍ഡ് എന്നീ നാലു മരുന്നുകള്‍ ഉപയോഗിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്‍റെ കർശന നിര്‍ദേശം. ഒപ്പം ഒരിടത്തും വില്‍ക്കരുതെന്ന് എന്നും, നിയമം ലങ്കിക്കുന്നവർക്കെതിരെ കർശന നടപടി യുണ്ടാകുമെന്നും ബെന്തപ്പെട്ടവർ അറിയിച്ചു,
ഇപ്പോൾ ഈ മരുന്നുകള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവർ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികില്‍സ തേടുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ മരണത്തിനു പിന്നില്‍ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ മരുന്നുകളാണെന്ന് ലോകാരോഗ്യ സംഘടനയാണ് വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ഉല്‍പ്പാദനം നിര്‍ത്തിവയ്പ്പിച്ചിരിക്കുകയാണ്.