Breaking NewsFeatured

3 വർഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 ഷോറൂമുകൾ ഉൾപ്പെടെ 100 കോടി ദിര്‍ഹം സമാഹരിക്കാനൊരുങ്ങി ഭീമ ജ്വല്ലേഴ്‌സ്

ദുബായ്: ഗള്‍ഫ് മേഖലയിലെ വികസന പദ്ധതികൾക്കായി 100 കോടി ദിര്‍ഹത്തിന്‍റെ നിക്ഷേപം സ്വീകരിക്കാൻ തീരുമാനിച്ചതായി ഭീമ ജ്വല്ലേഴ്‌സ് മാനേജ്മെന്‍റ് അറിയിച്ചു. വിദേശ സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപകരില്‍ നിന്നുമാണ് തുക സമാഹരിക്കുകയെന്ന് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരുന്ന മൂന്ന് വര്‍ഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ഈ നിക്ഷേപം ഉപയോഗിക്കുമെന്ന് ഡോ.ബി ഗോവിന്ദന്‍ അറിയിച്ചു. 100 വര്‍ഷത്തെ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്‌സ് ഇതാദ്യമായാണ് നിക്ഷേപകരിൽ നിന്ന് തുക സമാഹരിക്കുന്നത്. ആഭരണ വ്യാപാരത്തിൽ കാലാനുസൃതമായ മാറ്റമാണ് കൊണ്ടുവരുന്നതെന്നും ഇന്ത്യയിൽ ഈ രീതിയിലുള്ള നിക്ഷേപ സമാഹരണം നടത്താൻ പദ്ധതിയില്ലെന്നും ഭീമ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ബി.ബിന്ദു മാധവ് വ്യക്തമാക്കി. ജി.സി.സിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബായില്‍ 6,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഓഫിസ് പ്രവർത്തനം തുടങ്ങി.

ഉദ്ഘാടന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ്, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് സി.ഇ.ഒ തൗഹിദ് അബ്ദുല്ല, അയോധ്യ രാംലെല്ലാ ശില്‍പി അരുണ്‍ യോഗിരാജ്, വികാരിമാരായ ഫാ.അജു എബ്രഹാം, ഫാ.ജാക്‌സണ്‍ എന്നിവർ പങ്കെടുത്തു. ആലപ്പുഴയില്‍ 1925-ല്‍ സ്ഥാപിതമായ ഭീമ ജ്വല്ലേഴ്സിന് ഇന്ത്യയില്‍ 60 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. യു.എ.ഇയില്‍ നിലവില്‍ നാല് ഔട്ട്‌ലെറ്റുകളുമുണ്ട്.

Shares:

Related Posts

Business

‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’ പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

ദുബായ്: ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് മുന്നേറ്റം സൃഷ്ടിച്ച മികച്ച കോസ്മെറ്റിക് ശൃംഖലയായ ക്യൂട്ടീസ്സ് ഇന്റർനാഷണൽ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ക്യൂട്ടീസ്സ് ഇന്റർനാഷണൽ സ്ഥാപക ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരിയും വൈസ് ചെയർമാനും സി.ഇ.ഒയുമായ ജയൻ.കെയുമാണ് തങ്ങളുടെ
Breaking News

“സേ നോ റ്റു ഫ്രീലാന്‍സ് വിസ സ്‌കാം” – ബോധവത്കരണ കാമ്പയിനുമായി ഫാസ്റ്റ് ബിസിനസ് ലൈന്‍

ദുബായ്: ഫ്രീലാന്‍സ് വിസകളില്‍ വഞ്ചിക്കപ്പെടുന്നതിനെതിരെ നിക്ഷേപകരില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബൈയിലെ ബിസിനസ് ഉപദേശക സ്ഥാപനമായ ഫാസ്റ്റ് ബിസിനസ് ലൈന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. ‘സേ നോ ടു ഫ്രീലാന്‍ഡ് വിസ സ്‌കാം ‘എന്ന കാമ്പയിനിന്റെ ഔദ്യോഗിക തുടക്കം ഇന്നലെ ദുബൈയില്‍
Entertainment

യുനെസ്‌കോ ഗ്ലോബല്‍ നെറ്റ്‌വർക്ക് ഓഫ് ലേണിങ് സിറ്റികളില്‍ ഇടംപിടിച്ച് ഷാര്‍ജയും റാസല്‍ഖൈമയും.

ഷാർജ - ലോകത്തിലെ 76 രാഷ്ട്രങ്ങളില്‍ നിന്ന് 294 നഗരങ്ങളാണ് ജി.എന്‍.എല്‍.സി പട്ടികയിലുള്ളത്. സാംസ്‌കാരികമായി ഔന്നത്യം പുലര്‍ത്തുന്ന സാമ്പത്തിക രംഗത്ത് ഊര്‍ജസ്വലമായ നഗരമാണ്  ഷാര്‍ജയെന്ന് യുനെസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എജുക്കേഷനല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) വിലയിരുത്തി. സുസ്ഥിര വികസനത്തിനും സാമ്പത്തിക
Gulf

വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന മേഖലകൾ കണ്ടെത്താം; പുതിയ പദ്ധതിയുമായി ഒമാൻ

മസ്ക്കറ്റ്: രാജ്യത്തെ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന മേഖലകൾ കണ്ടെത്താനുള്ള പദ്ധതിയുമായി ഒമാൻ ജലവിഭവ മന്ത്രാലയം. മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകൾ കണ്ടെത്തുന്നതിനായി രണ്ടുവർഷ കാലയളാവളാണ് നൽകിയിരിക്കുന്നത്.ഈ പുതിയ പദ്ധതി വഴി വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും
Leave a Reply

Your email address will not be published. Required fields are marked *