Breaking NewsFeatured

ഇനിമുതൽ മു​ഖം ‘എമിഗ്രേഷന്റെ’ കണ്ണാടി; വി​മാ​ന​യാ​ത്ര​ക്ക്​ പാ​സ്​​പോ​ർ​ട്ട്​ വേ​ണ്ട

ദുബായ് – ദുബായ് എയർപോർട്ടുകളിൽ പു​തി​യ ബ​യോ​മെ​ട്രി​ക്​ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഇനിമുതൽ മു​ഖം മാ​ത്രം മ​തി. മു​ഖ​വും ക​ണ്ണും സ്കാ​ൻ ചെ​യ്യു​ന്ന​തോ​ടെ വ്യ​ക്തി​ക​ളു​ടെ സ​ക​ല വി​വ​ര​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ തെ​ളി​യും. ഇ​തോ​ടെ യാത്രക്കാർക്ക് ബോ​ർ​ഡി​ങ്​ പാ​സ്​ പോ​ലു​മി​ല്ലാ​തെ ഗേ​റ്റ്​ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യും. ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്മാ​ർ​ട്ട്​ ഗേ​റ്റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കാ​ണ്​ സേ​വ​നം ല​ഭി​ക്കു​ക.

കഴിഞ്ഞ ര​ണ്ടു​ വ​ർ​ഷ​മാ​യി ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​യോ​മെ​ട്രി​ക്​ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഒ​രു രേ​ഖ​യും കൈ​യി​ൽ ക​രു​താ​തെ യാ​ത്ര സാ​ധ്യ​മാ​കു​ന്ന​താ​ണ്​ യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ പോ​കു​ന്ന​ത്. ഇ​മാ​റാ​ത്തി പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കു​മെ​ല്ലാം ഇനിമുതൽ ഈ പുതിയ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താനാകും. നി​ല​വി​ൽ 122 സ്മാ​ർ​ട്ട്​ ഗേ​റ്റു​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 1.2 കോ​ടി യാ​ത്ര​ക്കാ​ർ ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. എന്നാൽ ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്മാ​ർ​ട്ട്​ ഗേ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

പുതിയ സംവിധാനം ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യക. യാ​ത്ര​ക്കാ​രു​ടെ സ​മ​യം ലാ​ഭി​ക്കാ​നും തി​ര​ക്കൊ​ഴി​വാ​ക്കാ​നും, പാ​സ്​​പോ​ർ​ട്ടി​ൽ സ്റ്റാ​മ്പ്​ പ​തി​ക്കു​ന്ന​തും ഇ​തോ​ടെ ഒ​ഴി​വാ​കും. എ​ന്നാ​ൽ, ചി​ല രാ​ജ്യ​ങ്ങ​ളി​ൽ പാ​സ്​​പോ​ർ​ട്ടി​ൽ സ്റ്റാ​മ്പ്​ പ​തി​ക്കു​ന്ന​ത്​ ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ്റ്റാ​മ്പ്​ ചെ​യ്ത്​ കൊ​ടു​ക്കുകയും ചെയ്യും.

Shares:

Related Posts

Gulf

ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ ‘ലെ​വി’ ഒ​ഴി​വാ​ക്കൽ നിയമം, പ​ഠ​നം വേ​ണ​മെ​ന്ന് സൗ​ദി ശൂ​റ കൗ​ൺ​സി​ൽ.

ബു​റൈ​ദ: ഈ ​വ​ർ​ഷം മേ​യ് 22- മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന, നാലിൽ കൂ​ടു​ത​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്വ​ദേ​ശി​ക​ൾ ആ​ളൊ​ന്നി​ന് 9,600- സൗദി റി​യാ​ൽ വാ​ർ​ഷി​ക ഫീ​സ് (ലെ​വി) ന​ൽ​ക​ണ​മെ​ന്ന നി​യ​മത്തിന്റെ പ്രായോഗിക സാ​ധ്യ​ത​യെ​ക്കു​റി​ച്ച് വിശദമായ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നാണ് ശൂ​റ കൗ​ൺ​സി​ൽ മാ​ന​വ
Breaking News

41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തിരിതെളിഞ്ഞു

ഷാ​ർ​ജ - 41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തിരിതെളിഞ്ഞു. 'വാ​ക്ക്​ പ്ര​ച​രി​പ്പി​ക്കു​ക' എ​ന്ന പ്ര​മേ​യ​മാ​ണ്​ ഇ​ത്ത​വ​ണ പു​സ്ത​കോ​ത്സ​വം പ്രമേയമാക്കിയിട്ടുള്ളത്. 12 ദി​വ​സം നീ​ളു​ന്ന പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ 95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 2213 പ്ര​സാ​ധ​ക​രെ​ത്തും. ന​വം​ബ​ർ 13 വ​രെ ന​ട​ക്കു​ന്ന
Gulf

മാധ്യമ പ്രവർത്തകൻ റോയ് റാഫേലിന് ദുബായ് ഇന്ത്യൻ മാധ്യമ കൂട്ടായ്‌മ ഹൃദ്യമായ യാത്രയപ്പ് നൽകി.

ദുബായ് - ഒന്നര പതിറ്റാണ്ടായി യു എ ഇ യിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ഗോൾഡ് എഫ് എം ന്യൂസ് എഡിറ്റർ റോയ് റാഫേലിന് ഇന്ത്യൻ മാധ്യമ കൂട്ടായ്‌മ ഹൃദ്യമായ യാത്രയപ്പ് നൽകി .മാധ്യമ രംഗത്ത് അമൂല്യമായ സംഭാവന നൽകിയ റോയ്
Breaking News

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു.

കണ്ണൂർ - പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. കണ്ണൂർ ടൗൺ പൊലീസാണ്‌ റെയ്ഡ് നടത്തുന്നത്. നഗരത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുന്നത്, മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നു. നേതാക്കളുടെ സാമ്പത്തിക സ്രോതസും,
Leave a Reply

Your email address will not be published. Required fields are marked *