ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന മേളയായ ‘ബിഗ് ബാഡ് വുൾഫ് ബുക്സ് ദുബൈ സ്റ്റുഡിയോ സിറ്റിയിൽ തുടക്കമായി. ഫെബ്രുവരി 26 മുതൽ മാർച്ച് 8 വരെ നീളുന്ന മേള ഷാർജ ബുക്ക് അതോറിറ്റിയും ദുബൈ കൾച്ചർ & ആർട്സ് അതോറിറ്റിയുടെയും സഹകരണതോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഫിക്ഷൻ, നോൺ-ഫിക്ഷൻ, ബാലസാഹിത്യം, പാചകം, വിദ്യാഭ്യാസം, മാനേജ്‌മെന്റ്, വ്യക്‌തിത്വ വികസനം, മോട്ടിവേഷണൽ, കല, സംസ്കാരം, ഗവേഷണം എന്നിങ്ങനെ ശാസ്ത്ര സാഹിത്യ ശാഖകളിൽ നിന്നുമുള്ള ഒരു മില്യണിലധികം പുസ്തകങ്ങലാണ് മേളയിൽ ഒരുക്കിയിട്ടുള്ളത് . ഇതോടൊപ്പം 95 ശതമാനം വരെ വിലക്കുറവും, 2 ദിർഹം മുതൽ ആരംഭിക്കുന്ന നിരവധി പുസ്തകങ്ങളും വായനാ പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ടള്ളത് ,
എല്ലാവർക്കും വായന സാധ്യമാക്കുക, പുസ്തകങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, ഓരോ വ്യക്തിയും പുസ്തകം കൈവശമാക്കുക എന്നതാണ് മേളയുടെ അടിസ്ഥാന ലക്ഷ്യമെന്നും, “ബിയോണ്ട് ദ് നോയിസ്” എന്ന തീം കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ബിഗ് ബാഡ് വുൾഫ് സ്ഥാപകൻ ആൻഡ്രൂ യാപ് പറഞ്ഞു.
പരിശുദ്ധമായ റമളാൻ മാസത്തെ മുൻനിർത്തി രാവിലെ 10 മുതൽ പുലർച്ചെ 2 വരെയാണ് മേളയുടെ സമയകാരമൊരുക്കിയിട്ടുള്ളത് ഒപ്പം 200 ദിർഹം ചെലവഴിക്കുന്ന ഭാഗ്യശാലികളായ സന്ദർശകർക്കായി നറുക്കെടുപ്പിലൂടെ മാക്‌ബുക്ക് എയർ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
വാരാന്ത്യങ്ങളിൽ കുട്ടികൾക്കായി പ്രത്യേക വായനാ ഇടങ്ങൾ, മുതിർന്നവർക്കും, കുട്ടികൾമായി വിവിധ ക്രിയാത്മക, ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകൾ, കഥാ രചനാ, കഥപറയൽ വർക്ക് ഷോപ്പുകലും മേളയിൽ ഒരുക്കിയിട്ടുണ്ട്.


