BusinessGulf

ഉപയോക്താക്കൾക്കായി സർപ്രൈസ്‌ ലോയൽറ്റി പദ്ധതി പുറത്തിറക്കി ഷക്‌ലാൻ സൂപ്പർമാർകെറ്റ് ഗ്രൂപ്പ്

ദുബായ്: യു.എ.ഇയിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഷക്‌ലാൻ സൂപ്പർമാർകെറ്റ് ഗ്രൂപ്പ് ഉപയോക്തൃ ലോയൽറ്റി പദ്ധതി പ്രഖ്യാപിച്ചു. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ലോയൽറ്റി പദ്ധതിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ ഉൾപ്പടെ അസാധാരണമായ വിലക്കുറവുള്ള ഡീലുകൾ വാഗ്ദാനം ചെയ്യുന്നതിനാണ് പദ്ധതി എന്ന് ഷക്‌ലാൻ സൂപ്പർമാർകെറ്റ് ഗ്രൂപ്പ് ചെയർമാൻ അബു ഹാരിസ് എം.പി പറഞ്ഞു. മേറ്റ് റിവാർഡ് പദ്ധതി ഉപയോക്താക്കൾക്ക് കൂടുതൽ ലാഭകരവും സംതൃപ്തി നൽകുന്നതുമായ രീതിയിലാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് സെയിൽസ് മാനേജർ ഷാജി മോൻ വ്യക്തമാക്കി. നവംബറിൽ ദുബായ് ഡിസ്കവറി ഗാർഡൻസിൽ പുതിയ സൂപ്പർമാർക്കറ്റ് തുറക്കുമെന്നും, ഉടൻ തന്നെ ഷക്‌ലാൻ സൂപ്പർമാർകെറ്റ് ഗ്രൂപ്പ് സൗദി അറേബ്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ചെയർമാൻ അബു ഹാരിസ് എം.പി കൂട്ടിച്ചേർത്തു. നിലവിൽ ശക്ലാൻ ഗ്രൂപ്പിന് ദുബായിൽ 28 ഔട്ട് ലെറ്റുകളുണ്ട്.

ഭാവിയിൽ യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ ഔട്ട് ലെറ്റുകൾ തുടങ്ങുന്ന കാര്യം ആലോചിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ചെയർമാൻ അബു ഹാരിസ് എം.പി, സെയിൽസ് മാനേജർ ഷാജി മോൻ എന്നിവരെ കൂടാതെ ഡയറക്ടർമാരായ ഷിയാസ് എം.പി, ഷമീൽ സലാം, ജനറൽ മാനേജർ റഷീദ് കെ.കെ., ഫിനാൻസ് മാനേജർ ഷഫീഖ് വി.പി. കോർ ടീം അംഗങ്ങളായ നിഹാൽ നാസർ, ആദിൽ അബു എന്നിവരും ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Breaking News

നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി നിഷ്‌ക മൊമെന്റ്‌സ്‌ ജ്വല്ലറി

ദുബായ്: പ്രശസ്ത ചലച്ചിത്ര താരം നൈല ഉഷയുമായി ചേർന്ന് ദുബായിലെ പ്രസ്തജ്വല്ലറി ബ്രാൻഡായ നിഷ്‌ക മൊമെന്റ്‌സ്‌ സ്ത്രീകൾക്കായി നൈല കളക്ഷൻ എന്ന പേരിൽ പുതിയ ശേഖരം പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും, വ്യക്‌തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്.
Breaking News

ദുബായിൽ കഴിഞ്ഞ വർഷം നടന്നത്​ 1.59 ലക്ഷം ശസ്ത്രക്രിയകൾ: ദുബൈ ഹെൽത്ത്​ അതോറിറ്റി

ദുബായ് - ദുബായിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിചച്ച് മൊത്തം1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി ദുബൈ ഹെൽത്ത്​ അതോറിറ്റി. അതോറിറ്റി പുറത്തുവിട്ട കണക്കിലാണ്​ ഇക്കാര്യം വെളിപ്പെടുത്തുന്നത്​. ഡി.എച്ച്​.എക്ക്​ കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50,000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നുണ്ട്.
Featured

യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ ഷെയ്ഖ് അന്തരിച്ചു

അബുദാബി: എമിറാത്തി മാധ്യമപ്രവർത്തകൻ അബ്ദുല്ല ഹാദി അൽ ഷെയ്ഖ് അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്. അറബ് ലോകത്തെ സ്പോർട്സ്, എൻ്റർടൈൻമെൻ്റ് ബ്രോഡ്കാസ്റ്റിങ് രംഗത്ത് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2014 മുതൽ 2017വരെ അബുദാബി ചാനൽസ് നെറ്റ് വർക്കിൻ്റെ
Leave a Reply

Your email address will not be published. Required fields are marked *