BusinessGulf

മാ​സ്റ്റ​ര്‍ വി​ഷ​ന്‍ എ​ക്‌​സ​ല​ന്‍സ് 2024 പു​ര​സ്‌​കാ​രം ദുബായിൽ പ്രഖ്യാപിച്ചു

ദുബായ്: മാസ്റ്റർ വിഷൻ ഇന്‍റർനാഷണൽ എക്സലൻസ് 2024 പുരസ്കാര സമർപ്പണം ഡിസംബർ 20 മുതൽ 22 വരെ നടക്കും. ഇതിന്റെ മുന്നോടിയായി ആദ്യ രണ്ട് ദിവസങ്ങളിൽ ദുബായ് ദേര ക്രൗൺ പ്ലാസ ഹോട്ടലിലാണ് ബിസിനസ് കോൺക്ലേവ് സണ്ഫടിപ്പിച്ചിട്ടുണ്ട്. പുരസ്‌കാര സമർപ്പണം 22 തിയതി ദുബായ് ഇന്ത്യൻ ഹൈസ്കൂൾ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ സി. ഇ. ഒ, മാനേജിങ്ങ് ഡയറക്ടറുമായ മുഹമ്മദ് റഫീഖ് അറിയിച്ചു. ഈ വർഷം നടക്കുന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണനെ ചടങ്ങിൽ ആദരിക്കും. ഈ വർഷത്തെ മാധ്യമ അവാർഡുകൾക്ക് അഭിലാഷ് മോഹൻ, ഹാഷ്‌മി താജ് ഇബ്രാഹിം, നിഷാദ് റാവുത്തർ എന്നിവർ അർഹരായി. സാഹിത്യ രംഗത്ത് യു കെ യിലെ കവിയും എഴുത്തുകാരിയുമായ ലൂണ മോണ്ടിനെഗ്രോ, യു എ ഇ യിലെ കവിയും എഴുത്തുകാരിയും പ്രഭാഷകയുമായ ഷീല പോൾ എന്നിവർക്ക് അവാർഡുകൾ സമ്മാനിക്കും. പുരസ്‌കാര വിതരണ ചടങ്ങിലും ബിസിനസ് കോൺക്ലേവിലും കേന്ദ്ര സംസ്ഥാന മന്ത്രിമാരും സിനിമാ ,സാഹിത്യ, സാംസ്കാരിക, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും.

ഈ വർഷത്തെ യുവ വനിത വ്യക്തിത്വ പുരസ്‌കാരത്തിന് അക്ബർ ട്രാവൽസ് ഡയറക്ടർ ആഷിയ നാസറിനെയും രാഷ്ട്രീയ -സാമൂഹ്യ രംഗത്തെ പുരസ്‌കാരത്തിന് ഷീല ബചലയെയും തിരഞ്ഞെടുത്തു. രാജ്യാന്തര തലത്തിൽ മികവു പുലർത്തുന്ന സിനിമ, സംഗീതം, സാമൂഹ്യ സേവനം , മീഡിയ, ബിസിനസ്‌, ദൃഢനിശ്ചയ വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് എക്സലന്‍സ് അവാർഡ് നല്‍കുന്നത്. ഡിസംബർ 20 നും 21 നും ദേര ക്രൗൺ പ്ലാസ അൽ തുറയ ബാൾ റൂമിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ യു എ ഇ യിലും പുറത്തുമുള്ള വ്യവസായ പ്രമുഖർ പങ്കെടുക്കും.
ഒപ്പം കേന്ദ്ര സാമൂഹിക നീതി , ശാക്തീകരണ വകുപ്പു മന്ത്രി രാംദാസ് അത് വാലെ , പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ രങ്കസ്വാമി ,കേരള സംസ്ഥാന സഹകരണ, തുറുമുഖ , ദേവസ്വം മന്ത്രി വി. എൻ വാസവൻ , കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ , തെലങ്കാന ഗ്രാമവികസന ,പഞ്ചായത്തീ രാജ് , വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ഡോ. ദൻസാരി അനസൂയ സീതക്ക,കേരള മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം എൽ എ , ദുബായ് ,ഷാർജ ,അജ്മാൻ പോലീസ് ഡിപ്പാർട്ട്മെന്‍റിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് മുഹമ്മദ് റഫീഖ് അറിയിച്ചു.

ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ അക്കാഫ് അസോസിയേഷൻ പോൾ ടി ജോസഫ്, ഷീല പോൾ, പ്രമുഖ വ്യവസായി ആർ. ഹരികുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Gulf

ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളികളിൽ പതിനായിരങ്ങളെത്തി

ദുബായ് - റ​മ​ദാ​ൻ മാ​സ​ത്തി​ലെ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​ക്ക്​ എമിറേറ്റിന്റെ വി​വി​ധ പ​ള്ളി​ക​ളി​ൽ പതിനായിരക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ എത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ പ​ള്ളി​ക​ളി​ൽ ആ​ശ​ങ്ക​യി​ല്ലാ​തെ​യാ​ണ്​ വി​ശ്വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത്. സാ​ധാ​ര​ണ​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും നേ​ര​ത്തേ ത​ന്നെ പ​ള്ളി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. കോ​വി​ഡ്​
Breaking News

ദുബായിൽ സ്വ​ര്‍ണ വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ത്തി

ദുബായ് - യു.​എ.​ഇ​യി​ൽ സ്വ​ര്‍ണ​വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി. ഒ​രു ഗ്രാം 22 കാ​ര​റ്റ് ​സ്വ​ര്‍ണ​ത്തി​ന് വ്യാ​ഴാ​ഴ്ച 185.75 ദി​ര്‍ഹ​മാ​യി​രു​ന്ന സ്വർണവില വെ​ള്ളി​യാ​ഴ്ചയോടെ184.50 ദി​ര്‍ഹത്തിലെത്തി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യു.​എ.​ഇ​യി​ലെ ഒട്ടുമിക്ക ജ്വ​ല്ല​റി​ക​ളും വി​ല​ക്കു​റ​വി​നൊ​പ്പം വി​വി​ധ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Gulf

അനാശ്യാസ്യ പ്രവർത്തനം മ​ദീ​ന​യി​ല്‍ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ല്‍

മ​ദീ​ന​: പുണ്ണ്യ നഗരമായ മദീനയിലെ ഒ​രു റെ​സി​ഡ​ന്‍ഷ്യ​ല്‍ അ​പ്പാ​ര്‍ട്മെൻറ്​ കേ​ന്ദ്രീ​ക​രി​ച്ച്​ അ​സാ​ന്മാ​ർ​ഗി​ക ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​ന്ന വി​ദേ​ശി​ക​ളാ​യ ര​ണ്ട്​ യു​വ​തി​ക​ളും ഒ​രു പു​രു​ഷ​നും മൂ​ന്നു​പേ​ർ മ​ദീ​ന​യി​ല്‍ അ​റ​സ്​​റ്റി​ല്‍. സാ​മൂ​ഹി​ക സു​ര​ക്ഷ, മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ വി​ഭാ​ഗ​ത്തി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു അ​റ​സ്​​റ്റ്. നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് പ്ര​തി​ക​ളെ
Business

കർണാടകയിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു

ദുബായ്: കർണാടക സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ കർണാടക സർക്കാരിന്‍റെ നേതൃത്തില്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടാം വാരം ബംഗലൂരുവിലാണ് ഉച്ചകോടി നടക്കുക. നിക്ഷേപകരെ ആകർഷിക്കുന്നതിനായി യുഎഇയില്‍ എന്‍ ആർ ഐ ഇന്‍ വെസ്റ്റ് സമ്മിറ്റ് ആന്‍റ് ബയേഴ്സ് മീറ്റ്
Leave a Reply

Your email address will not be published. Required fields are marked *