Breaking NewsFeatured

അബൂദബി പൊലീസിന്റെ കർശന മുന്നറിയിപ്പ്; യെല്ലോ ബോക്സ് നിയമലംഘനത്തിന് 500 ദിർഹം പിഴ

അബൂദബി: ട്രാഫിക് സിഗ്നലുകളിലും പ്രധാന റോഡ് ജങ്ഷനുകളിലും മഞ്ഞ വരകളാൽ അടയാളപ്പെടുത്തിയിരിക്കുന്ന ‘യെല്ലോ ബോക്സ്’ മേഖലകളിൽ വാഹനം നിർത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.

ഇന്റർസെക്ഷനുകളിൽ വാഹനങ്ങൾ അനാവശ്യമായി യെല്ലോ ബോക്സിനുള്ളിൽ നിൽക്കുന്നത് ഗതാഗത പ്രവാഹം തടസപ്പെടുത്തുകയും വലിയ ട്രാഫിക് കുരുക്കുകൾക്കും അപകടസാധ്യതകൾക്കും കാരണമാകുകയും ചെയ്യുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. മുന്നിലുള്ള റോഡിൽ ആവശ്യമായ ഇടമുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ വാഹനങ്ങൾ യെല്ലോ ബോക്സിലേക്ക് പ്രവേശിക്കാവൂ എന്നും പൊലീസ് ഓർമ്മിപ്പിച്ചു.

തിരക്കേറിയ സമയങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തി യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം യെല്ലോ ബോക്സ് ജങ്ഷനുകളിൽ നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും.

അതേസമയം, അപകടകരമായ രീതിയിൽ ഓവർടേക്കിംഗ് നടത്തുന്ന ഡ്രൈവർമാർക്കും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ ആറു ബ്ലാക്ക് പോയിന്റും ലഭിക്കും. പ്രത്യേകിച്ച് ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന റോഡിന്റെ അരികിലൂടെ വാഹനങ്ങൾ മറികടക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങിനും 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും. ഇത്തരം അശ്രദ്ധ മൂലം അപകടമുണ്ടാകുകയോ ആളുകൾക്ക് പരിക്കോ മരണവുമുണ്ടാകുകയോ ചെയ്താൽ കൂടുതൽ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.

Shares:

Related Posts

Business

കൈനിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പ് ‘സമ്മർ ഫെസ്റ്റ്’ പ്രമോഷൻ ആരംഭിച്ചു

ദുബായ് : 10000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ സംഖ്യയും തിരിച്ചു നൽകുന്ന ഫ്രീ ട്രോളി എന്നതാണ് മുഖ്യ ആകർഷണം . ദുബൈ, ഷാർജ എന്നിവിടങ്ങളിലെ അൽ മദീന, മാംഗോ ഔട്ട്‌ലെറ്റ് കളിൽ നിന്ന് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ
Gulf

ജി.സി.സി ‘സിംഗിൾ എൻട്രി പോയിന്റ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ച്‌ ദുബായ്

ദുബൈ: ഗൾഫ് രാജ്യങ്ങൾക്കിടയിലെ വിമാനയാത്ര നടപടികൾ സുഗമമാക്കാനും ഏകീകരിക്കുന്നതിനും വേണ്ടിയുള്ള ജി.സി.സി ‘സിംഗിൾ എൻട്രി പോയന്‍റ് ഫോർ എയർ ട്രാവൽ’ പദ്ധതിയുടെ ആദ്യഘട്ടം ചൊവ്വാഴ്ച ആരംഭിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ
Business

ടെൻ എക്സ് പ്രോപ്പർട്ടി ടെസ്​ല കാർ സമ്മാനം തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിന്

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്​റ്റേറ്റ്​ സ്ഥാപനമായ ടെൻ എക്സ് പ്രോപ്പർട്ടി​ പ്രഖ്യാപിച്ച സമ്മാന പദ്ധതിയിൽ മലയാളിക്ക് ടെസ്​ല കാർ ലഭിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിനാണ് കാർ സമ്മാനമായി ലഭിച്ചതെന്ന്​ ടെൻ എക്സ്​ പ്രോപർട്ടി സിഇഒ സുകേഷ്
Breaking News

നാടൻ കലകളുടെ തനത് ആവിഷ്കാരം “ഭീമ ശ്രീരാഗ് കലോത്സവം 2023” പെയ്തിറങ്ങാൻ ദിനരാത്രങ്ങൾ മാത്രം

ദുബായ് - UAE യിൽ വളർന്നു വരുന്ന, കലാകാരന്മാർക്കും കലാകാരികൾക്കും, നല്ല വേദികൾ ഒരുക്കിക്കൊടുക്കുക എന്ന സദുദ്ദേശത്തോടേയും, ഒപ്പം വിവിധയിനം കലാ വിഭാഗങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയും തുടങ്ങിയ, ശ്രീരാഗ് ഫ്രെയിംസ് എന്ന കലാ സാംസ്‌കാരിക സംഘടന, ഈ വരുന്ന
Leave a Reply

Your email address will not be published. Required fields are marked *