FeaturedUAE

പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു

അവസാനം വരെ കാത്തിരിക്കരുത്:ഇനിയും വിസ സ്റ്റാറ്റസ് ശരിയാക്കാത്തവർ വേഗത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണം: ജി ഡി ആർ എഫ് എ ദുബായ്

ദുബായ് : യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ്സ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു. അത്തരം ആളുകൾ 14 ദിവസം കൊണ്ട് രാജ്യത്തിൽ നിന്ന് പുറത്തുപോകണമെന്നായിരുന്നു മുൻകാല നിയമം. എന്നാൽ ഡിസംബർ 31മുമ്പ് അവർ രാജ്യം വിട്ടാൽ മതി. സിസ്റ്റത്തിൽ അവരുടെ ഔട്ട് പാസ് കാലാവധി നീട്ടിനൽകിയിട്ടുണ്ട്. അതിനായി രാജ്യം വിടാൻ രേഖപ്പെടുത്തിയ തിയതി അടങ്ങിയ പേപ്പർ വീണ്ടും മാറ്റേണ്ടതില്ല.

എന്നാൽ നിലവിൽ എക്സിറ്റ് പെർമിറ്റിന്റെ കാലാവധി ഡിസംബർ 31 വരെ ഉണ്ടെങ്കിലും ഏറ്റവും വേഗത്തിൽ ആളുകൾ രാജ്യം വിടണം. അടുത്തമാസം വരെ കാത്തിരുന്നാൽ ടിക്കറ്റ് നിരക്ക് ഉയരും.പൊതുമാപ്പ് ലഭിച്ചാലും അവർക്ക് നാട്ടിലേക്ക് പോകാനാവാത്ത സാഹചര്യം ഉണ്ടാകുമെന്ന് ദുബായ് ജി ഡി ആർ എഫ് എ അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡയറക്ടർ ലഫ്റ്റനന്റ് സാലിം ബിൻ അലി പറഞ്ഞു.

സെപ്റ്റംബർ ഒന്നു മുതൽ ഒൿടോബർ 31 വരെയാണ് ആദ്യഘട്ടത്തിൽ പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത് . എന്നാൽ ഒൿടോബർ അവസാനത്തിൽ പൊതുമാപ്പ് കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട വലിയ തിരക്ക് പരിഗണിച്ചാണ് അധികൃതർ വീണ്ടും പൊതുമാപ്പിന്റെ സമയപരിധി ഡിസംബർ 31 വരെ നീട്ടിയത്.ഇനിയും വിസലംഘകർ അവരുടെ സ്റ്റാറ്റസ് ശരിയാക്കിയിട്ടില്ലെങ്കിൽ വേഗത്തിൽ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്യണമെന്ന് ലഫ് : കേണൽ സാലിം ബിൻ അലി ഓർമിപ്പിച്ചു.

ഡിസംബർ 31 ശേഷം ഇക്കാര്യത്തിൽ ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടതില്ല. നിയമലംഘകാരായി ആളുകൾ വീണ്ടും ഇവിടെ തുടർന്നാൽ അത്തരം ആളുകൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അവരെ ജോലിക്ക് വെക്കുന്നത് വലിയ കുറ്റമാണെന്നും ദുബായ് ജി ഡി ആർ എഫ് എ മുന്നറിയിപ്പ് നൽകി.

അതിനിടയില്‍ ഔട്ട് പാസ് ലഭിച്ചവർക്ക് ജോലി ലഭിച്ചാല്‍ പുതിയ വിസക്ക് അപേക്ഷിക്കുമ്പോൾ അത് സ്വയമേവ റദ്ദാക്കപ്പെടും. സ്റ്റാറ്റസ് ശരിയാക്കാന്‍ സമയപരിധിയുടെ അവസാന മണിക്കൂറുകള്‍ വരെ കാത്തിരിക്കരുത്. ഈ അവസരം അവസാനത്തേതായിരിക്കും. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പരിശോധന കര്‍ശനമാക്കുമെന്ന് ജി ഡി ആര്‍ എഫ് എയിലെ നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് വിഭാഗം അന്വേഷണ കാര്യ- ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അതീഖ് പറഞ്ഞു. ഡിസംബര്‍ 31ന് അവസാനിക്കുന്ന പൊതുമാപ്പില്‍ നിലവില്‍ ലഭ്യമായ അവസരം ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

Shares:

Related Posts

Business

ഐ സി എൽ ടൂർസ് ആൻഡ് ട്രാവൽസ് ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി

ദുബായ്: വ്യക്തിഗതവും സുസ്ഥിരവുമായ യാത്രാനുഭവങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ടൂറുകളിലും ട്രാവൽ വ്യവസായത്തിലും മുൻനിരയിലുള്ള ഐ സി എൽ ടൂർസ് ആൻഡ് ട്രാവൽസ് എൽ എൽ സി, യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷനിൽ (UNWTO) ഔദ്യോഗിക അഫിലിയേറ്റ് അംഗമായി. 2024 നവംബർ
Gulf

ശിവഗിരി തീർത്ഥാടനം നവതി ആഘോഷം; ഒക്ടോബർ 30ന് അജ്മാൻ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ

ദുബായ് - വർക്കല ശിവഗിരി തീർത്ഥാടനത്തിന്റെ 90മത് വാർഷികവും, ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലിയും, വിപുലമായ പരിപാടികളോടെ യു.എ.ഇയിൽ ആഘോഷിക്കുന്നു. അജ്മാൻ ജർഫിലുള്ള ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ ഒക്ടോബർ 30 ന് രാവിലെ 9 മണിക്ക് കേരളത്തിന്റെ ബഹുമാനപ്പെട്ട കൃഷിവകുപ്പ്
Featured

ബറഖ ആണവോർജ നിലയത്തിൽ കാർബൺ ബഹിർഗമനം കുറഞ്ഞതായി പഠന റിപ്പോർട്ട്

അബുദാബി - യു.എ.ഇയുടെ നെറ്റ് സീറോ 2050 ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ബറക്ക ആണവോർജ നിലയത്തിന്‍റെ ശ്രമങ്ങൾ വിജയം കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ബറഖ ആണവോർജ നിലയത്തിലെ നാലു യൂനിറ്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ 22.4 ദശലക്ഷം ടൺ കാർബൺ പുറന്തള്ളലാണ് പ്രതിവർഷം
Leave a Reply

Your email address will not be published. Required fields are marked *