FeaturedUAE

ബഹിരാകാശ ഗവേഷണത്തിൽ സഹകരണം ശക്തമാക്കാൻ യുഎഇ; ബഹിരാകാശ ഏജൻസി ഷാർജ സർവകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു

അബുദാബി: ബഹിരാകാശ ഗവേഷണത്തിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ബഹിരാകാശ ഏജൻസിയും ഷാർജ സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഷാർജ അക്കാദമി ഫോർ ആസ്ട്രോണോമി, സ്പേസ് സയൻഡ് ആൻഡ് ടെക്നോളജി ആസ്ഥാനത്തു നടന്ന ചടങ്ങിൽ യുഎഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ സലേം ബുട്ടി അൽ ഖുബൈസിയും എസ്എഎഎസ്എസ്ടി ഡയറക്ടർ ജനറൽ പ്രൊഫ. ഹമീദ് എം കെ അൽ നൈമിയും ചേർന്നാണ് കരാർ ഒപ്പിട്ടത്.

ബഹിരാകാശമേഖലയിൽ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക, വിവിധ പദ്ധതികൾക്കായി ഷാർജ സർവകലാശാലയിലെ ബഹിരാകാശ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക, പൊതുതാത്പര്യ പദ്ധതികൾ നടപ്പാക്കുക, സ്പേസ് ലാബുകൾ വികസിപ്പിക്കുക എന്നിവയില്‍ സഹകരണം ശക്തമാക്കും. ബഹിരാകാശപദ്ധതികളിലെ അപകടസാധ്യതകളെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിലും ധാരണാപത്രം നിർണായകമാകും.

പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ പ്രയോജനപ്പെടുന്ന ശാസ്ത്രഗവേഷണങ്ങൾക്കായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ഊന്നൽനൽകും ഹമീദ് എം കെ അൽ നൈമി പറഞ്ഞു. ഈ പങ്കാളിത്തം ബഹിരാകാശ രംഗത്ത് യുഎഇയുടെ പ്രധാന പദ്ധതികൾക്ക് ഫലപ്രദമായ സംഭാവനകൾ നൽകാൻ നിർണ്ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അൻപത് വർഷത്തിനകം സമഗ്രമായ വികസനത്തിന് സംഭാവനകൾ നൽകുന്ന നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ഗവേഷണങ്ങൾ നടത്താനും പുതിയ കരാർ നിർണായകമാകുമെന്നും അൽ ഖുബൈസി പറഞ്ഞു.

Shares:

Related Posts

Breaking News

41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തിരിതെളിഞ്ഞു

ഷാ​ർ​ജ - 41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തിരിതെളിഞ്ഞു. 'വാ​ക്ക്​ പ്ര​ച​രി​പ്പി​ക്കു​ക' എ​ന്ന പ്ര​മേ​യ​മാ​ണ്​ ഇ​ത്ത​വ​ണ പു​സ്ത​കോ​ത്സ​വം പ്രമേയമാക്കിയിട്ടുള്ളത്. 12 ദി​വ​സം നീ​ളു​ന്ന പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ 95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 2213 പ്ര​സാ​ധ​ക​രെ​ത്തും. ന​വം​ബ​ർ 13 വ​രെ ന​ട​ക്കു​ന്ന
Breaking News

യുഎഇയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിന് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് സാക്ഷ്യം വഹിച്ചു.

ടോക്കിയോ, ജപ്പാൻ - ജപ്പാനിലേക്കുള്ള യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്ന അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നയൻ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ടോക്കിയോയിൽ കൂടിക്കാഴ്ച
Breaking News

ഷാ​ർ​ജ​യി​ലെ ബ​സു​ക​ളി​ൽ ഇനി വൈ​ഫൈ സൗജന്യം

ഷാ​ർ​ജ - ഷാ​ർ​ജയിലെ ടൂറിസ്റ്റുകളുടെയും സാധാരണക്കാരുടെയും യാ​ത്ര​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഷാ​ർ​ജ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ​അ​തോ​റി​റ്റി​ (എ​സ്.​ആ​ർ.​ടി.​എ) ന​ട​ത്തു​ന്ന സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ​യി​ലെ ബ​സു​ക​ളി​ൽ ഇനിമുതൽ സൗ​ജ​ന്യ വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്തി. ഇതിന്നായി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ യൂ​സ​ർ നെ​യി​മോ പാ​സ്​​വേ​ഡോ
Featured

സൈബർ പ്രതിരോധത്തിൽ യു.എ.ഇയുടെ വൻ ചുവടുവെപ്പ്; ‘യു.എ.ഇ സൈബർ ഫാക്ടറി’ പ്രവർത്തനമാരംഭിച്ചു

ദുബായ്: രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിനും സൈബർ സുരക്ഷാ രംഗത്ത് ആഗോള നേതൃത്വത്തിലേക്ക് ഉയരുന്നതിനുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും സിപിഎക്സ് (CPX) ഹോൾഡിംഗും സഹകരിച്ച് 'യുഎഇ സൈബർ ഫാക്ടറി' ആരംഭിച്ചു. പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തുന്ന
Leave a Reply

Your email address will not be published. Required fields are marked *