Breaking NewsFeatured

ഷാര്‍ജയെ ഇളക്കിമറിക്കാന്‍ കിംഗ് ഖാന്‍ വെള്ളിയാഴ്ച രാജ്യാന്തര പുസ്തകമേളയില്‍

ഷാര്‍ജ – രാജ്യാന്തര പുസ്തകമേളയില്‍ ബോളിവുഡ് താരം ഷാരൂഖാന്‍ അതിഥിയായെത്തുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഷാരൂഖാന്‍ നവംബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പുസ്തക മേളയില്‍ ബാള്‍റൂമില്‍ സിനിമാപ്രേമികളുമായി സംസാരിക്കും.

മിഡില്‍ ഈസ്റ്റില്‍ ധാരാളം ആരാധകരുള്ള ഷാരൂഖാന്റെ സിനിമ ഇമാറാത്തികള്‍ക്കും ഏറെ ഇഷ്ടമാണ്. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ ബോളിവുഡില്‍ നിന്നെത്തുന്ന ഏകതാരവും ഷാരൂഖ് ആയിരിക്കും. തിരക്കിട്ട സിനിമാ ജീവിതത്തിനിടയില്‍ ആഴത്തിലുള്ള വായനക്ക് സമയം കണ്ടെത്തുന്ന വ്യക്തിയാണ് ഷാരൂഖ്. നല്ല പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഷാരൂഖ് തന്റെ വായനാ അനുഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കും. ബോളിവുഡില്‍ ആള്‍റൗണ്ടറായ ഷാരൂഖാന്‍ നിര്‍മ്മാതാവ് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.

മൂന്ന് പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഷാരൂഖ് എന്‍പതിലധികം സിനിമകളില്‍ അഭിനയിച്ചു. ഹിന്ദി സിനിമയില്‍ റൊമാന്റിക് നായകനായി പ്രത്യക്ഷപ്പെട്ട ഷാറൂഖ് ഇപ്പോഴും ലോകം മുഴുവനും യുവാക്കളുടെ ഹരമാണ് പ്രത്യേകിച്ച് മധ്യ പൗരസ്ത്യമേഖലയിൽ.

Shares:

Related Posts

Breaking News

റമദാനിൽ 2,800ഓളം തടവുകാർക്ക്​ മോചനം നൽകി യു.എ.ഇ

ദുബായ് - പരിശുദ്ധ റമദാന്​ മുന്നോടിയായി യു.എ.ഇയിൽ വിവിധ എമിറേറ്റുകളിലായി 2800ഓളം തടവുകാർക്ക്​ മോചനം നൽകാൻ ഉത്തരവ്​. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ 1025 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയതിന്​ പിന്നാലെ മറ്റ്​ എമിറേറ്റുകളിലും മോചന
Featured

ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡിന്റെ നിറവിൽ അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ

അജ്‌മാൻ - ഈ വർഷത്തെ ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് ഹാബിറ്റാറ്റ് സ്കൂളിന്ഫെ ലഭിച്ചു. അബുദാബി അനന്തര ഈസ്റ്റേൺ മംഗ്രോവ്‌സിൽ ഫെബ്രുവരി ആറാം തിയതി നടന്ന ചൈൽഡ് വെൽ ബീയിങ് ഇൻ എ ഡിജിറ്റൽ വേൾഡ് കോൺഫ്രൻസിൽ ആണ് അവാർഡ്
Breaking News

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്ക്​ ഗതാഗത സമയത്തിൽ മാറ്റം വരുത്തി ആ​ർ.​ടി.​എ

ദുബായ്: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്കു​ക​ളു​ടെ ഗതാഗത സ​മ​യം പു​തു​ക്കി നി​ശ്ച​യി​ച്ച്​ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). അറിയിച്ചു. റാ​സ​ൽ​ഖോ​റി​ൽ നി​ന്ന്​ ഷാ​ർ​ജ വ​രെ നീ​ളു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും പോ​കു​ന്ന ട്ര​ക്കു​ക​ളു​ടെ സ​മ​യ​ത്തി​ലാ​ണ്​ മാ​റ്റം. രാ​വി​ലെ 6.30
Breaking News

പരിശുദ്ധ റ​മ​ദാ​ന്​ പ്രാത്ഥനക്കായി 15 പുതിയപള്ളികൾ സമ്മാനിച്ച് ഷാർജ

ഷാർജ - പരിശുദ്ധ റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി ഷാ​ർ​ജ​യി​ൽ 15 പ​ള്ളി​ക​ൾ കൂ​ടി തു​റ​ന്നു. ഷാ​ർ​ജ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലു​മാ​ണ്​ പ​ള്ളി​ക​ൾ തു​റ​ന്ന​ത്. എന്നാൽ അവസാന മിനുക്കു പണികൾ കൂടി നടന്നുകൊണ്ടിരിക്കുന്ന അ​ഞ്ച്​ പ​ള്ളി​ക​ൾ കൂ​ടി റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പ്​
Leave a Reply

Your email address will not be published. Required fields are marked *