FeaturedGulf

യുഎഇ പൊതുമാപ്പിൽ ഹെല്പ് ഡെസ്കുമായി ദുബായ് കെഎംസിസി

ദുബായ്: വിവിധ കാരണങ്ങളാൽ രാജ്യത്ത് നിയമനുസൃതമല്ലാതെ താമസിക്കുന്നവരെ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു നാട്ടിൽ പോകാനോ പ്രവാസം തുടരാനോ സഹായിക്കുന്നതിനായി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ സർക്കാർ. പൊതുമാപ്പ് കാലയളവിൽ മുൻകാലങ്ങളിലെ പോലെ ഈ തവണയും ദുബായ് കെഎംസിസി ഹെല്പ് ഡെസ്കും മറ്റ് സൗകാര്യങ്ങളും ചെയ്യുവാൻ സംസ്ഥാന ജില്ലാ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു.

പൊതുമാപ്പ് കാലയളവിൽ സർക്കാരുമായി സഹകരിച്ച് പ്രഖ്യാപിച്ച സൗകര്യങ്ങൾ പൂർണമായി ഉപയോഗപെടുത്താൻ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് യോഗം അഭ്യർത്ഥിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഫോർ വയനാട് പദ്ധതി ദുബായ് കെഎംസിസി സഹകരണം വൻവിജയമാക്കിയ ദുബായ് കെഎംസിസിയുടെ കീഴിലുള്ള ജില്ലാ മണ്ഡലം വനിതാവിങ്ങ് കമ്മറ്റികളെ യോഗം അഭിനന്ദിച്ചു. അവശേഷിക്കുന്ന അംഗങ്ങൾ ആഗസ്റ്റ് 30 ന് മുമ്പായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആപ്പ് വഴി പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് യോഗം അറിയിച്ചു.

ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ്‌ പട്ടാമ്പി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഒ കെ ഇബ്രാഹിം ചർച്ച ഉദ്ഘാടനം ചെയ്തു. ആക്റ്റിങ്ങ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി. വിവിധ ജില്ലാ ഭാരവാഹികളായ ജംഷാദ് മണ്ണാർക്കാട്, മുഹമ്മദ്‌ കോട്ടയം, ഷിബു കാസിം, നിസാം ഇടുക്കി, മുജീബ് കോട്ടക്കൽ, വി ഡി നൂറുദ്ധീൻ ഹുസൈൻ കോട്ടയം, ഇബ്രാഹിം ചളവറ തുടങ്ങിയർ ചർച്ചയിൽ പങ്കെടുത്തു.

Shares:

Related Posts

Gulf

ഫൈസൽ മാസ്റ്റർക്ക് സ്വീകരണം നൽകി

ദുബായ് - ഹൃസ്വ സന്ദർശനത്തിന്നായി യു.എ.ഇയിലെത്തിയ കൊയിലാണ്ടി ഡോ.ജെ പി ഹയർ എഡ്യൂക്കേഷൻ ആൻഡ് കോച്ചിങ് സെന്റർ ചീഫ് അഡ്വൈസറും, കൈപ്രം ജുമാ മസ്ജിദ് സിക്രട്ടറിയും, സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തകനുമായ ഫൈസൽ ബിൻ അഹ്‌മദ്‌ മാസ്റ്റർക്ക് സുഹൃദ് സംഘം സ്വീകരണം നൽകി. അഡ്വ.മുഹമ്മദ്
Breaking News

വിസ കാലാവധി കഴിഞ്ഞു രാജ്യം വീട്ടിലെങ്കിൽ ഇനി ‘അബ്​സ്​കോണ്ടിങ്​ ‘ കുരുക്കുവീഴും

ദുബായ് - നിലവിലെ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാജ്യത്ത് അനധികൃതമായി താങ്ങുകയോ, വി​സ പു​തു​ക്കാ​തി​രി​ക്കു​ക​യോ, മറ്റു വിസയിലേക്ക് മാറാതിരിക്കുകയോ ചെ​യ്യു​ന്ന സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കെ​തി​രെ ‘അ​ബ്​​സ്​​കോ​ണ്ടി​ങ്​’ കേ​സ്​ ന​ൽ​കാ​നാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഒരുങ്ങുന്നത്. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​വി​ടെ തു​ട​രു​ന്ന​ത്​ വി​സ ന​ൽ​കി​യ
Featured

ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി​യു​ടെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ദുബായ്; പരീക്ഷണം സു​പ്ര​ധാ​ന ചു​വ​ടു​വെ​​പ്പെ​ന്ന്​ ശൈ​ഖ്​ ഹം​ദാ​ൻ

ദുബായ്: ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി​യു​ടെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ദുബായ്. മേ​ഖ​ല​യി​ൽ അ​ടു​ത്ത വ​ർ​ഷം പ​ദ്ധ​തി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി​യ​ത്. ദുബായ്-​അ​ൽ​ഐ​ൻ റോ​ഡി​ലെ മാ​ർ​ഗാ​മി​ലെ ദുബായ് ജെ​റ്റ്മാ​ൻ ഹെ​ലി​പാ​ഡി​ലു​ള്ള ജോ​ബി ഏ​വി​യേ​ഷ​ൻ വി​ക​സി​പ്പി​ച്ച കേ​ന്ദ്ര​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ന്ന​ത്.
Featured

സെപ്തംബർ 22 മുതൽ നാട്ടിലേക്ക് പണം അയക്കുന്നതിന് മുമ്പ് ഇനി ബാങ്കിനെ സമീപിക്കുക, പ്രവാസികളുടെ ചെലവ് വർദ്ധിക്കും

ദുബായ്: യു,എ,ഇയിലെ പ്രവാസികൾക്കടക്കമുള്ളവർക്ക് തിരിച്ചടിയായി പ്രാദേശിക ബാങ്കുകളുടെ തീരുമാനം. ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിച്ചു. പുതിയ തീരുമാനം സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ
Leave a Reply

Your email address will not be published. Required fields are marked *