ദുബായ് – മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ. സാമൂഹ്യ പ്രവര്ത്തകന് എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്കാരിക വകുപ്പ് ശിഹാബ് തങ്ങള്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര ബിസിനെസ് സെറ്റപ്പ് സ്ഥാപനമായ ഇസിഎച്ചിന്റെ ഡിജിറ്റല്‍ സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണി മുഖേനയായിരുന്നു വിസക്കായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കപ്പെട്ട കലാസാംസ്കാരിക, വിനോദ മാധ്യമ മേഖലകളിലെ ബഹുമുഖ പ്രതിഭകള്‍ക്ക് ദുബായ് ഗവർമെന്റ് അനുവദിച്ച ഗോൾഡൻ വിസകൾ നിരവധി പ്രമുഖർക്ക് ഇസിഎച്ചിന്റെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലഭിച്ചിട്ടുണ്ട്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പികെ ഫിറോസ്, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, യുഎഇ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ എന്നിവര്‍ക്കൊപ്പം ചടങ്ങില്‍ യുഎഇയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
You may also like
അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും സമ്മാനവുമായി മലയാളി;...
സൗദിയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ
ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം;...
സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി...
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ...
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി...
About the author
