FeaturedGulf

പുതിയ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

പുതിയ നാല് മെട്രോ ലിങ്ക് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആ​ഗസ്റ്റ് 30 മുതൽ ഈ സർവീസ് പ്രവർത്തനക്ഷമമാകും. എഫ് 39, എഫ്40, എഫ്58, എഫ് 59 എന്നിങ്ങനെയാണ് പുതിയ റൂട്ടുകളുടെ പേര്.

നാല് റൂട്ടുകളിലും ഇരുദിശകളിലേക്കുമായി അരമണിക്കൂർ ഇടവി‌ട്ട് ബസ് സർവീസ് ഉണ്ടാകും. എഫ്39 ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് ഊദ് അൽ മുതീന റൗണ്ട് അബൗട്ട് ബസ് സ്റ്റോപ്പ് വരെയാണ് ഒരു സ്റ്റോപ്പ്. രണ്ടാമത്തെ പുതിയ റൂട്ടായ F40, ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് മിർദിഫ്, സ്ട്രീറ്റ് 78, എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തും.

റൂട്ട് എഫ് 58 അൽഖൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് ഇൻറർനെറ്റ് സിറ്റിയിലേക്കാണ്. റൂട്ട് എഫ് 59 ദുബായ് ഇൻറർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് നോളജ് വില്ലേജിലേക്കാണ് സർവീസ് നടത്തുക. റൂട്ട് 21ൻറെ പേര് മാറ്റി 21എ, 21ബി എന്നിങ്ങനെ രണ്ട് റൂട്ടുകളായി വിഭജിക്കുകയും ചെയ്യുമെന്ന് ആർടിഎ അറിയിച്ചു.

യാത്രക്കാർക്കുള്ള റൂട്ട് ഐഡൻ്റിഫിക്കേഷൻ ലളിതമാക്കുക, സേവന കവറേജ് വിപുലീകരിക്കുക, മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നിലവിലുള്ള റൂട്ടുകളിൽ മറ്റങ്ങൾ വരുത്തിയതെന്ന് ആർടിഎ പ്രഖ്യാപിച്ചു. യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുകണമെന്നും അതിനനുസരിച്ച് വേണം യാത്രകൾ ആസൂത്രണം ചെയ്യാൻ എന്നും അതോറിറ്റി അറിയിച്ചു.

Shares:

Related Posts

Breaking News

നാടൻ കലകളുടെ തനത് ആവിഷ്കാരം “ഭീമ ശ്രീരാഗ് കലോത്സവം 2023” പെയ്തിറങ്ങാൻ ദിനരാത്രങ്ങൾ മാത്രം

ദുബായ് - UAE യിൽ വളർന്നു വരുന്ന, കലാകാരന്മാർക്കും കലാകാരികൾക്കും, നല്ല വേദികൾ ഒരുക്കിക്കൊടുക്കുക എന്ന സദുദ്ദേശത്തോടേയും, ഒപ്പം വിവിധയിനം കലാ വിഭാഗങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയും തുടങ്ങിയ, ശ്രീരാഗ് ഫ്രെയിംസ് എന്ന കലാ സാംസ്‌കാരിക സംഘടന, ഈ വരുന്ന
Gulf

അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം: പ്രജേഷ്‌സെന്‍

ഷാര്‍ജ - ജീവകാരുണ്യ മേഖലയില്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നതായി സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ്‌സെന്‍ പറഞ്ഞു. താമരശ്ശേരിയുടെ ജീവിതം ലോകമറിയേണ്ടതാണ്. പുസ്തകത്തില്‍ വായിച്ചതിനപ്പുറം സിനിമ ചെയ്യണമെന്ന ചിന്തകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 41മത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍
Gulf

ദുബായിൽ കെ.എം.സി.സി സ്വന്തം ആസ്ഥാനം; ധാരണാ പത്രം ഒപ്പ് വെച്ചു ദുബായ് കെഎംസിസി ഭാരവാഹികൾ

ദുബായ് - അര നൂറ്റാണ്ടിലേറെ കാലമായി ജീവ കാരുണ്യ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ നിസ്തുല സേവനങ്ങളുമായി പ്രവാസ ലോകത്ത് പ്രവർത്തിച്ചു വരുന്ന കെ.എം.സി.സി പ്രസ്ഥാനത്തിന് ദുബായിൽ സ്വന്തമായി ആസ്ഥാനം നിർമ്മിക്കുന്നതിന് ദുബൈ ഗവർമെന്റ് ഭൂമി നൽകി. ദുബൈയിലെ റാഷിദിയയിലാണ് ഒന്നര ഏക്കർ
Featured

ബിഗ് ബാഡ് വുൾഫ് ബുക്സ് ദുബൈ സ്റ്റുഡിയോ സിറ്റിയിൽ തുടക്കമായി

ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന മേളയായ ‘ബിഗ് ബാഡ് വുൾഫ് ബുക്സ് ദുബൈ സ്റ്റുഡിയോ സിറ്റിയിൽ തുടക്കമായി. ഫെബ്രുവരി 26 മുതൽ മാർച്ച് 8 വരെ നീളുന്ന മേള ഷാർജ ബുക്ക് അതോറിറ്റിയും ദുബൈ കൾച്ചർ & ആർട്സ് അതോറിറ്റിയുടെയും
Leave a Reply

Your email address will not be published. Required fields are marked *