GulfOman

വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന മേഖലകൾ കണ്ടെത്താം; പുതിയ പദ്ധതിയുമായി ഒമാൻ

മസ്ക്കറ്റ്: രാജ്യത്തെ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന മേഖലകൾ കണ്ടെത്താനുള്ള പദ്ധതിയുമായി ഒമാൻ ജലവിഭവ മന്ത്രാലയം. മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകൾ കണ്ടെത്തുന്നതിനായി രണ്ടുവർഷ കാലയളാവളാണ് നൽകിയിരിക്കുന്നത്.ഈ പുതിയ പദ്ധതി വഴി വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും അപകട മേഖലാ ഭൂപടം തയ്യാറാക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഈ മാപ്പ് വഴി അപകടകരമായ കാലവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ള സമയങ്ങളിൽ ദേശീയ ദുരന്ത നിവാരണ ഏജൻസിക്ക് ന‌പടികൾ സ്വീകരിക്കാൻ കൂടുതൽ സഹായകമാകും. താഴ് വാരങ്ങളിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ഈ മാപ്പ് സഹായിക്കും. കൂടാതെ, ഇത്തരം മേഖലകളിൽ കെട്ടിടങ്ങളും മറ്റും നിർമിക്കുമ്പോൾ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും അതുവഴി അപകടങ്ങൾ ഒഴിവാക്കാനും കഴിയും.

വെള്ളപ്പൊക്ക മേഖലകൾ കണ്ടെത്തുക, അവയുടെ അപകട സാധ്യതയും വെള്ളം ഒഴുകി പോകുന്ന പ്രധാന വാദികളും ഉപവാദികളും അടയാളപ്പെടുത്തുകയും ഇവയെ ഭൂമിശാസ്ത്രപരമായി തിരിച്ചറിഞ്ഞ് ഉയർന്ന അപകടസാധ്യത, ഇടത്തരം അപകട സാധ്യത, കുറഞ്ഞ അപകട സാധ്യതയുള്ളവ എന്നിങ്ങനെ വേർതിരിക്കുക തുടങ്ങിയവയാണ് കൺസൾട്ടൻസിയുടെ പ്രധാന ചുമതലയാണ്.

Shares:

Related Posts

Business

ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ: നിസാൻ പട്രോൾ സമ്മാനിച്ചു

ദുബായ്: യു എ ഇ യിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ 'ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ
Breaking News

വാഹനഉടമകൾക്ക് കടുത്ത നിർദ്ദേശവുമായി ദുബായ് മുൻസിപ്പാലിറ്റി.

ദുബായ്: കൃത്യമായി വൃത്തിയും വെടിപ്പുമില്ലാതെ കൊണ്ടുനടക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഉടമയ്ക്ക് 500 ദര്‍ഹം പിഴ ചുമത്തുമെന്നാണ് ദുബായ് മുൻസിപ്പാലിറ്റി. നഖ്‌അഗരത്തിലെ പൊതുപാര്‍ക്കിങ് മേഖലകളില്‍ വൃത്തിയില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താലാണ് നടപടിസ്വീകരിക്കുക എന്ന് അധികൃതർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്ക. വാഹനം വൃത്തിയാക്കുന്നതിന് ഉടമയ്ക്ക്
Breaking News

ലോകോത്തര സൂ​പ്പ​ർ യാ​ന​ങ്ങ​ളു​ടെ നിറവിൽ ദുബായ് ബോ​ട്ട്​ ഷോ പൊടിപൊടിക്കുന്നു

ദുബായ് - ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട്​ പ്ര​ദ​ർ​ശ​ന മേ​ള​ക​ളി​ലൊ​ന്നാ​യ ദുബായ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ​ക്ക്​ മാർച്ച് ഒന്നാംതീയതി പ്രൗ​ഢഗംഭീര തുടക്കം കുറിച്ചു. 250 കോ​ടി ദി​ർ​ഹ​മി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള ജ​ല​യാ​ന​ങ്ങ​ളാ​ണ് ഈവർഷം​ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​ത്. ഒപ്പം 175ല​ധി​കം യോ​ട്ടു​ക​ളും, മ​റ്റ്
Leave a Reply

Your email address will not be published. Required fields are marked *