BusinessFeatured

ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ: നിസാൻ പട്രോൾ സമ്മാനിച്ചു

ദുബായ്: യു എ ഇ യിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ ‘ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ സമ്മാനിച്ചു.
ഒപ്പം കാമ്പെയ്‌നിന്റെ ഭാഗമായി, ഭീമ ജ്വല്ലേഴ്‌സ് ഉപയോക്താക്കൾക്ക് സ്വർണ്ണ നാണയങ്ങളും പ്രത്യേക ഓഫറുകളും നൽകിയിരുന്നു.

ഒരു മാസം നീണ്ടുനിന്ന കാമ്പയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും യു എ ഇ നിവാസികൾക്കിടയിൽ ഭീമ ജ്വല്ലേഴ്‌സിന്റെ അടിത്തറ വിപുലമാക്കാൻ സാധിച്ചുവെന്നും ഭീമ മിഡിലീസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.നാഗരാജ റാവു പറഞ്ഞു. ദുബായ് സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി.) നടത്തിയ നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഷാർജയിലെ അൽ നഹ്ദയിലുള്ള ഭീമ ഷോറൂമിൽ നടന്ന ആഘോഷ പരിപാടികളുടെ സമാപനച്ചടങ്ങിലാണ് നിസാൻ പട്രോൾ രശ്മി ദേജപ്പയ്ക്ക് സമ്മാനിച്ചത്. ഭീമ എക്കാലവും തനിക്കും തന്റെ കുടുംബത്തിനും വിശ്വാസ്യതയുള്ള ജ്വല്ലറിയാണെന്നും നിസ്സാൻ പട്രോൾ ലഭിക്കുന്നത് ആവേശകരമായ അനുഭവമാണെന്നും രശ്മി ദേജപ്പ പറഞ്ഞു.

ഭീമ ജ്വല്ലേഴ്‌സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ 15 സ്റ്റോറുകൾ തുറക്കുകയും ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് യു.നാഗരാജ റാവു അറിയിച്ചു. ജിസിസിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി അടുത്തയിടെ ദുബായിൽ 6,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഹെഡ് ഓഫീസ് പ്രവർത്തനം തുടങ്ങിയിരുന്നു.

Shares:

Related Posts

Featured

സ്കൂൾ ബസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശങ്ങളുമായി ആർ.ടി.എ; സുരക്ഷ ഉറപ്പാക്കാൻ പുതിയ പരിഷ്കാരങ്ങൾ

ദുബായ്: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റോഡപകടങ്ങൾ ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷാഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ പ്രകാരം, ഓരോ അധ്യയന വർഷത്തിന് മുൻപും ബസ് റൂട്ട് ട്രയൽ നടത്തുകയും
Breaking News

പുസ്തകങ്ങളിലൂടെ സംസ്‌കാരങ്ങളെ സമന്വയിപ്പിക്കാന്‍ കഴിയും; ഡോ.ശൈഖ് സുല്‍ത്താന്‍

ഷാർജ - അക്ഷരലോകം കാത്തിരുന്ന ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 41മത് എഡിഷന്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ ചൊവ്വാഴ്ച സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.'സ്‌പ്രെഡ് ദി വേഡ്'
Breaking News

ഐൻ ദുബായ് അടുത്ത വർഷം ആദ്യ പാദത്തിൽ വീണ്ടും തുറക്കും

ദുബായ് - ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തീകരിച്ച ശേഷം കുറച്ച്​ മാസങ്ങൾക്ക്​ ശേഷമെ തുറക്കൂ എന്ന്​ അധികൃതർ വെബ്​സൈറ്റിൽ വ്യക്​തമാക്കി. മാർച്ച്​ 14നാണ്​ അറ്റകുറ്റപ്പണിക്കായി ഐൻ ദുബൈ അടച്ചത്​. കഴിഞ്ഞ പെരുന്നാൾ അവധി
Breaking News

അബുദാബി ബി​ഗ് ടിക്കറ്റിൽ വീണ്ടും സമ്മാനവുമായി മലയാളി; ബി​ഗ് വിൻ നേടിയത് നാല് പ്രവാസികൾ

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റിൻ്റെ 'ദി ബി​ഗ് വിൻ' മത്സരത്തിൽ മലയാളി ഉൾപ്പെടെ നാല് ഭാ​ഗ്യശാലികൾക്ക് സമ്മാനം. ബി​ഗ് ടിക്കറ്റ് സീരിസ് 272 നറുക്കെടുപ്പിലാണ് ബി​ഗ് വിൻ മത്സരത്തിലൂടെ 3,60,000 ദിർഹം സമ്മാനമായി ഇവർ സ്വന്തമാക്കിയത്. മലയാളിയായ റോബിൻ വർ​ഗീസ് (90,000
Leave a Reply

Your email address will not be published. Required fields are marked *