BusinessFeatured

ഇന്ത്യ – എസ്എഡിസി ട്രേഡ് കമ്മിഷന് അബുദാബിയിൽ തുടക്കം

അബുദാബി: ഇന്ത്യാ – ആഫ്രിക്ക ട്രേഡ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മിഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ ഇപ്പോഴത്തെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മിഷന് തുടക്കം കുറിച്ചത്. പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്.എ.ഡി.സി രാജ്യങ്ങളായ സിംബാബ്‌വെ, യുഎഇ, ഇന്ത്യ എന്നിവയ്‌ക്കിടയിലുള്ള വ്യാപാര വികസനത്തിനുള്ള ട്രേഡ് കമ്മിഷണറായും നിയമിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ പൂർണ തോതിലുള്ള പ്രയോജനം നേടുന്നതിനും, മികച്ച ബിസിനസ് വളർച്ചയ്ക്കും, നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ടി ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.ഏം .ഇ) നിക്ഷേപക മേഖലയിൽ ബോധവൽക്കരണം നടത്തുക, അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക, എന്നിവ ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ കൗൺസിൽ നടത്തുമെന്ന് ട്രേഡ് കമ്മീഷണർ വിജയ് ആനന്ദ് പറഞ്ഞു.

ഇതോടൊപ്പം യുഎഇയിൽ ഇന്ത്യൻ ഓവർസീസ് ബിസിനസ് കൗൺസിൽ യോഗവും തുടങ്ങി. കമ്മിറ്റിയിലുള്ള പങ്കാളിത്തത്തിനു വിവിധ ബിസിനസുകാർക്കും കമ്പനികളുടെ സിഇഒമാർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്‍റെ ഗൾഫ് ഡയറക്ടർ ബെൻസി ജോർജ് പുതിയതായി നിയമിതനായ ട്രേഡ് കമ്മിഷണർ വിജയ് ആനന്ദിനെ അഭിനന്ദിച്ചു. 2024-ൽ ഉഭയകക്ഷി വ്യാപാരം 2 ബില്യൺ ഡോളർ കടന്നതോടെ സിംബാബ്‌വെയുമായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടതായി അബുദാബി സിംബാബ്‌വെ എംബസി പ്രതിനിധി ലവ്‌മോർ മസെമോ അഭിപ്രായപ്പെട്ടു. സിംബാബ്‌വെയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായ യുഎഇ, സമീപഭാവിയിൽ തന്നെ അവരുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാകാൻ തയാറെടുക്കുകയാണ് എന്നും യുഎഇയിലെ എസ്.എ.ഡി.സി കൗൺസിൽ തലവനായി വിജയ് ആനന്ദിനെ നിയമിച്ചതിൽ സന്തോഷമുണ്ട് എന്നും ലവ്‌മോർ മസെമോ പറഞ്ഞു.

കൃഷി, ഖനനം, ഊർജം തുടങ്ങി നിരവധി മേഖലകളുടെ വികസനത്തിന് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് മസെമോ വിശദീകരിച്ചു. സിംബാബ്‌വെയിൽ നിന്നുള്ള നിക്ഷേപകർ യുഎഇ യിലെ ഭക്ഷ്യ-കാർഷിക മേഖലകളിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നോക്കുകയാണെന്നും സ്വർണം ഉൾപ്പെടെ നിരവധി മേഖലകളിൽ സിംബാബ്‌വെയിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ യുഎഇ യിൽ നിന്നുള്ള നിക്ഷേപകർക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളിൽ നിന്ന് സൗരോർജ്ജ മേഖലയിൽ വലിയ നിക്ഷേപങ്ങൾ വരുവാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ, റിപ്പബ്ലിക് ഓഫ് സിംബാബ്‌വെയുടെ പ്രസിഡന്‍റ് എമേഴ്‌സൺ മംഗഗ്വയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സിംബാബ്‌വെയിൽ നടക്കുന്ന ശ്രമങ്ങളെ മസെമോ പരാമർശിച്ചു.

ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്‍റെ പ്രസിഡന്‍റ് ഡോ. ആസിഫ് ഇഖ്ബാലും ഇന്ത്യയും യുഎഇയും സിംബാബ്‌വെയും തമ്മിലുള്ള ഈ ത്രികക്ഷി പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു. യുഎഇയിലെ ഇന്ത്യക്കാർ സിംബാബ്‌വെയിലെ ബിസിനസ്സ് വളർച്ചയിൽ വളരെ താല്പര്യം ഉള്ളവരുമാണ്. എന്നും ഈ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പിന്തുണച്ചതിന് യുഎഇയിലെ സിംബാബ്‌വെ എംബസിക്ക് നന്ദി പറയുന്നുവെന്നും ഡോ.ഇക്ബാൽ പറഞ്ഞു. ഇന്ത്യ-ആഫ്രിക്ക വ്യാപാര കൗൺസിലിന്‍റെ വ്യാപാര കമ്മീഷണറായി ചുമതല ഏറ്റെടുക്കുമ്പോൾ, ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം വെച്ചതെന്നും . 2025-ൽ തങ്ങളുടെ പ്രതിനിധി സംഘം വിവിധ രാജ്യങ്ങളിലേക്ക് പോകുമെന്നും വിജയ് ആനന്ദ് വ്യക്തമാക്കി.

Shares:

Related Posts

Gulf

കോടിയേരിയുടെ നിര്യാണത്തിൽ മലബാർ പ്രവാസി അനുശോചിച്ചു.

ദുബായ് - മുൻ മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ  നിര്യാണത്തിൽ മലബാർ പ്രവാസി (യു എ ഇ)  അനുശോചിച്ചു. ആഭ്യന്തര മന്ത്രി എന്ന നിലയിൽ കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനത്തിന് അദ്ദേഹം ചെയ്ത സേവനങ്ങൾ നിസ്തുലമാണ്.
Breaking News

രൂപയുടെ മൂല്യം ഇടിയുന്നു; പ്രതീക്ഷയോടെ നേട്ടം കാത്ത് പ്രവാസിസമൂഹം

ദുബായ്: അന്താരാഷ്ട്ര വാണിജ്യ വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ യുഎഇ ദിർഹം ഉൾപ്പെടെ ഗൾഫ് കറൻസികളിൽ വിനിമയ നിരക്കുകൾ ശക്തമായി വർധിച്ചു. ബുധനാഴ്‌ച വൈകിട്ട് വരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഒരു ദിർഹത്തിനുള്ള രൂപ നിരക്ക് ₹23.89 ആയി
Business

ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ: നിസാൻ പട്രോൾ സമ്മാനിച്ചു

ദുബായ്: യു എ ഇ യിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ 'ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ
Gulf

ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബ്ബ്, അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു 

അജ്‌മാൻ - മലയാള ഭാഷയ്ക്ക് ആഗോള പ്രചാരം നല്‍കുന്നതിനായാണ് സംസ്ഥാന സ‍ർക്കാർ മലയാളം മിഷന്‍ ക്ലബുകള്‍ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ തന്നെ കുട്ടിമലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബിനാണ് വെളളിയാഴ്ച അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍ തുടക്കമായത്. എവിടെ
Leave a Reply

Your email address will not be published. Required fields are marked *